FLASH NEWS

2018-19 അധ്യയന വര്‍ഷത്തെ ഒന്നു മുതല്‍ ഏഴു വരെ ഇംഗ്ലീഷ്്-മലയാളം മീഡിയം ക്ലാസ്സുകളിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു.........

Monday 29 September 2014

കരകൗശലം


കുട്ടികളിലെ കരകൗശല വൈദഗ്ധ്യം
കൈതക്കാട് എ.യു.പി.സ്ക്കൂളിലെ പ്രവൃത്തി പരിചയ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ കുട്ടികളിലെ കരകൗശല വൈദഗ്ധ്യം കണ്ടെത്തുന്നതിന് വേണ്ടി നടത്തിയ മല്‍സരത്തില്‍ എല്ലാ കുട്ടികളും വളരെയേറെ ഉല്‍സാഹത്തോടെ പങ്കെടുക്കുകയുണ്ടായി.മല്‍സരത്തില്‍ രൂപപ്പെട്ട ഉല്‍പന്നങ്ങളുടെ പ്രദര്‍ശനം സ്ക്കൂളില്‍ സംഘടിപ്പിച്ചു.



സാക്ഷരം ക്യാമ്പ്


"ഉണര്‍ത്ത്" 2014

പ്രൈമറി ക്ലാസ്സുകളില്‍ വേണ്ടത്ര അക്ഷരം ഉറയ്ക്കാത്ത കുട്ടികള്‍ക്കായി ആരംഭിച്ച സാക്ഷരം പരിപാടിയുടെ ഭാഗമായി നടത്തിയ 'ഉണര്‍ത്ത്'' സര്‍ഗാത്മകക്യാമ്പ് പാട്ടിന്റെയും കളികളുടെയും അരങ്ങായി മാറി.
 

27/9/2014 ശനിയാഴ്ച്ച നടന്ന ക്യാമ്പ് സീനിയര്‍ അസിസ്റ്റന്റ‌്‌ അനിത ടീച്ചരുടെ അദ്ധ്യക്ഷതയില്‍ ഹെഡ്മിസ്ട്രസ് പി.ശ്രീലത ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. എസ്.ആര്‍.ജി.കണ് വീനര്‍ വിജയ ടീച്ചര്‍ സ്വാഗതം പറഞ്ഞു. സ്റ്റാഫ് സെക്രട്ടറി ചന്ദ്രമതി ടീച്ചര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.


ഉദ്ഘാടനത്തിന് ശേഷം ക്യാമ്പ് ഗീതത്തോടുകൂടി രാവിലെ 9.30 ന് തുടങ്ങി 5.30 വരെ നീണ്ടു നിന്ന ക്യാമ്പില്‍ മൂന്ന് സെഷനുകളിലായി നാടന്‍പാട്ടുകള്‍,വായ്താരികള്‍,ഭാഷാകേളികള്‍,കഥകള്‍,നാടകാഭിനയം,നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍,തുടങ്ങിയവ നടത്തി. “വിനോദത്തോടൊപ്പം വിജ്ഞാനം" എന്ന ഉദ്ധേശത്തോടുകൂടി നടത്തിയ ക്യാമ്പ് കുട്ടികളില്‍ ആത്മവിശ്വാസമുണ്ടാക്കിയതായി കാണാന്‍ കഴിഞ്ഞു.

മാധ്യമ ക്വിസ്


മാധ്യമ ക്വിസ്
സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ കുട്ടികളില്‍ പത്രവായന പ്രോല്‍സാഹിപ്പിക്കുന്നതിനായി പത്രവാര്‍ത്തകളെ അധിഷ്ഠിതമാക്കി മാധ്യമ ക്വിസ് പരിപാടി ആരംഭിച്ചു. ഒരാഴ്ചയിലെ പത്രത്തില്‍ നിന്നും ഒരു ചോദ്യം അടുത്ത ആഴ്ചയിലെ ചോദ്യമായി ബുള്ളറ്റിന്‍ ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കുകയും എല്ലാ തിങ്കളാഴ്ചയും അസംബ്ലിയില്‍ വെച്ച് ശരിയുത്തരത്തില്‍ നിന്നും വിജയികളെ നറുക്കെടുത്ത് സമ്മാനം നല്‍കുകയും ചെയ്തുവരുന്നു.ഈ പ്രവര്‍ത്തനത്തോട് കുട്ടികള്‍ വളരെ ഉല്‍സാഹത്തോടെ പ്രതികരിച്ചു വരുന്നു.

Saturday 27 September 2014

മംഗള്‍യാന്റെ വിജയം ആഘോഷിച്ചു

മംഗള്‍യാന്‍
മംഗള്‍യാന്‍ വിജയം വിദ്യാലയത്തില്‍ വിവിധ പ്രവര്‍ത്തനങ്ങളോടെ ആഘോഷിച്ചു. മംഗള്‍യാന്റെ വിക്ഷേപണവുമായി ബന്ധപ്പെട്ട് ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ചിത്രപ്രദര്‍ശനം, പോസ്റ്റര്‍ നിര്‍മ്മാണം എന്നീ പ്രവര്‍ത്തനങ്ങള്‍ നടത്തി. ക്ലബ്ബ് കണ്‍വീനര്‍ പ്രസന്ന ടീച്ചര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. മംഗള്‍യാന്‍ വിക്ഷേപണത്തെകുറിച്ച് ശാസ്ത്ര ക്ലബ്ബ് കണ്‍വീനര്‍ വിശദീകരണം നല്‍കി. 
മംഗള്‍യാന്‍ ലോഞ്ചര്‍
 2013 നവംബർ 5ൽ ഇന്ത്യ വിക്ഷേപിച്ച ചൊവ്വാ ദൗത്യമാണ് മാര്‍സ് ഓര്‍ബിറ്റല്‍ മിഷന്‍ അനൗദ്യോഗികമായി മംഗള്‍യാന്‍ എന്നും അറിയപ്പെടുന്നു. ഇന്ത്യയുടെ ആദ്യത്തെ ഗ്രഹാന്തര യാത്രാദൗത്യമാണ് ഇത്. കൊല്‍ക്കൊത്തയില്‍ വെച്ചു നടന്ന നൂറാം ഇന്ത്യൻ സയന്‍സ് കോണ്‍ഗ്രസ്സിലാണ് ഇതിനെക്കുറിച്ച് ആദ്യപ്രഖ്യാപനമുണ്ടായത്. 2014 സെപ്റ്റംബർ 24ന് മംഗൾയാൻ ചൊവ്വയുടെ ഭ്രമണപഥത്തിൽ പ്രവേശിച്ചു.. ഇതോടെ ചൊവ്വാദൗത്യത്തിലേർപ്പെടുന്ന അഞ്ചാമത്തെ രാജ്യമായി ഇന്ത്യ. ഈ ഉപഗ്രഹം ചൊവ്വയിലെ ജലസാന്നിദ്ധ്യം, അന്തരീക്ഷ ഘടന, അണു വികിരണ സാന്നിദ്ധ്യം എന്നിവയെക്കുറിച്ചു പഠിക്കുന്നതിനായാണ് വിക്ഷേപിച്ചത്. പി.എസ്.എൽ.വി.യുടെ പരിഷ്കൃത രൂപമായ പിഎസ്എന്‍വിഎക്സല്‍ ആണ് നിലവിൽ ഇതിനായി ഉപയോഗിച്ച വിക്ഷേപണ വാഹനം .
മംഗള്‍യാന്‍

പമ്പ് സെറ്റ് വിതരണോല്‍ഘാടനം


പമ്പ് സെറ്റ് വിതരണോല്‍ഘാടനം 
സ്ക്കൂളിലെ പച്ചക്കറികൃഷിക്കാവശ്യമായ ജലസേചന സൗകര്യം ഒരുക്കുന്നതിന് വേണ്ടി ചെറുവത്തൂര്‍ കൃഷിഭവന്‍ അനുവദിച്ച പമ്പ്സെറ്റും അനുബന്ധ ഉപകരണങ്ങളും ഹെഡ്മിസ്ട്രസ് പി. ശ്രീലത ടീച്ചര്‍ കൃഷി ഓഫീസര്‍ ശ്രീ.കുഞ്ഞികൃഷ്ണനില്‍ നിന്നും ഏറ്റുവാങ്ങി. ഇക്കോ ക്ലബ്ബ് കണ്‍വീനര്‍ അലി മാസ്റ്റര്‍ നന്ദി രേഖപ്പെടുത്തി.

കാര്‍ഷിക പരിശീലന ക്ലാസ്സ്


കാര്‍ഷിക പരിശീലന ക്ലാസ്സും പച്ചക്കറി വിത്ത് വിതരണവും

ചെറുവത്തൂര്‍ കൃഷിഭവന്റെ നേതൃത്വത്തില്‍ 26/9/2014 വെള്ളിയാഴ്ച്ച സ്ക്കൂളില്‍ കാര്‍ഷിക പരിശീലന ക്ലാസ്സ് നടത്തി. കുട്ടികളില്‍ കാര്‍ഷികാഭിമുഖ്യം വളര്‍ത്തുക എന്ന ലക്ഷ്യത്തോട് കൂടി നടത്തിയ ക്ലാസ്സ് കുട്ടികളില്‍ വളരെയധികം താല്‍പര്യം ജനിപ്പിച്ചു. പരിപാടിയില്‍ ഹെഡ്മിസ്ട്രസ് പി.ശ്രീലത ടീച്ചര്‍ സ്വാഗതം പറഞ്ഞു.പി.ടി..പ്രസിഡണ്ട് എം.ടി.പി.ഷാഹുല്‍ ഹമീദ് അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസര്‍ ശ്രീ.കുഞ്ഞികൃഷ്ണന്‍ ക്ലാസ്സ് കൈകാര്യം ചെയ്തു.ചടങ്ങില്‍ പ.ടി..,എം.പി.ടി.എ അംഗങ്ങള്‍ സംബന്ധിച്ചു.



Thursday 25 September 2014

പ്രവൃത്തിപരിചയമേള


പ്രവൃത്തി പരിചയമേള
    സ്കൂള്‍ തല പ്രവൃത്തി പരിചയ മേള 25/09/2014 വ്യാഴാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ സ്കൂളില്‍ വെച്ച് നടന്നു. മേളയില്‍ ചവിട്ടി, കളിമണ്‍ മോഡലുകള്‍, പേപ്പര്‍ പൂക്കള്‍, മുത്തുകള്‍ ഉപയോഗിച്ചുള്ള അലങ്കാരങ്ങള്‍, കുട തുടങ്ങിയ അനേകം ഉല്പന്നങ്ങള്‍ രൂപപ്പെട്ടു. ഷൈലജടീച്ചര്‍, അഹമ്മദ് കുട്ടിമാഷ് എന്നിവര്‍ നേതൃത്വം നല്‍കി.



വിദ്യാരംഗം



കായികമേള


സ്‌കൂള്‍ തല കായികമേള
ൈകതക്കാട് എ.യു.പി സ്കൂള്‍ 2014-15 അദ്ധ്യയന വര്‍ഷത്തെ സ്കൂള്‍ തല കായിക മേള 24/09/2014 ബുധനാഴ്ച്ച സ്ക്കൂള്‍ ഗ്രൗണ്ടില്‍ വെച്ച് നടന്നു. മേളയുടെ ഉദ്ഘാടനം ഹെഡ്മിസ്ട്രസ് പി.ശ്രീലത ടീച്ചരുടെ അദ്ധ്യക്ഷതയില്‍ പി.ടി..പ്രസിഡണ്ട് എം.ടി.പി. ഷാഹുല്‍ ഹമീദ് നിര്‍വ്വഹിച്ചു.




Friday 19 September 2014

ബോധവല്‍ക്കര​ണ ക്ലാസ്


രക്ഷിതാക്കളേ......ഉണരൂ......
തങ്ങളുടെ കുട്ടിയെ ജീവിതായോധനത്തിന് പ്രാപ്തനാക്കാനും സമൂഹത്തിനുതകുന്ന നല്ല മനുഷ്യനായി വാര്‍ത്തെടുക്കാനും ശ്രമിക്കുന്നവരാണ് ഓരോ രക്ഷിതാവും. നമ്മുടെ കുട്ടികളേ കരുതലോടെ വളര്‍ത്താന്‍ മാതാപിതാക്കളുടെ ഇടപെടല്‍ എങ്ങനെയൊക്കെയാവാം എന്ന് ബോധ്യപ്പെടുത്തുന്നതിന് വേണ്ടി 17.09.2014 ബുധനാഴ് ‌ച ഉച്ചയ്ക് 3.30ന് കൈതക്കാട് എ.യു.പി.സ്കൂള്‍ പി.ടി.എ കമ്മിറ്റി രക്ഷിതാക്കള്‍ക്ക് വേണ്ടി ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഡോ: സി.ടി.സുലൈമാന്‍ ക്ലാസ് കൈകാര്യം ചെയ്തു.

Friday 5 September 2014

ഓണാഘോഷം


ഓണാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു
ഓണാഘോഷത്തോട് അനുബന്ധിച്ച് വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു.ഓണപ്പൂക്കളം ഒരുക്കി.മിഠായി പെറുക്കല്‍,മ്യൂസിക്കല്‍ ഹാറ്റ്,ചാക്ക് റെയ്സ്,ലമണ്‍ വിത്ത് സ്പൂണ്‍,തുടങ്ങിയ ഓണക്കളികള്‍ സംഘടിപ്പിച്ചു.ഉച്ചയ്ക്ക് വിഭവ സമൃദ്ധമായ ഓണസദ്യ ഒരുക്കി.വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.പരിപാടിയില്‍ പി.ടി.എ യുടെയും മാനേജ്മെെന്‍് കമ്മിറ്റിയുടെയും സജീവ സാന്നിധ്യം ഉണ്ടായിരുന്നു.







Monday 1 September 2014

സുപ്രഭാതം


കൈതക്കാട് എ യു പി സ്കുളില്‍ "സുപ്രഭാതം" എത്തി.....
ഇന്ന് പുറത്തിറങ്ങിയ "സുപ്രഭാതം" ദിനപത്രം ഇന്ന് തന്നെ വിദ്യാര്‍ത്ഥികളുടെ കൈകളിലെത്തി.പി.ടി.എ വൈസ് പ്രസിഡണ്ട് ഇബ്രാഹിം തട്ടാനിച്ചേരി വിദ്യാര്‍ത്ഥികള്‍ക്ക് പത്രം കൈമാറി ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍ പി.ടി.എ പ്രസിഡണ്ട്  ഷാഹുല്‍ഹമീദ് എം ടി പി അധ്യക്ഷത വഹിച്ചു.