FLASH NEWS

2018-19 അധ്യയന വര്‍ഷത്തെ ഒന്നു മുതല്‍ ഏഴു വരെ ഇംഗ്ലീഷ്്-മലയാളം മീഡിയം ക്ലാസ്സുകളിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു.........

Friday 24 October 2014

വിദ്യാരംഗം


"കഥ ഹൃദയത്തിന്റെ കല"
-സി.വി.ബാലകൃഷ്ണന്‍
  
കഥ ഹൃദയത്തിന്റെ കലയാണെന്നും ബാല്യമാണ് എഴുത്തിന്റെ കവാടമെന്നും നോവലിസ്റ്റ് സി.വി. ബാലകൃഷ്ണന്‍ പറഞ്ഞു. ചെറുവത്തൂര്‍ ഉപജില്ല വിദ്യാരംഗം കലാസാഹിത്യവേദി കൈതക്കാട് എ.യു.പി. സ്ക്കൂളില്‍ സംഘടിപ്പിച്ച ഉപജില്ല വിദ്യാരംഗം കലോല്‍സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബാല്യകാലത്ത് സമാഹരിക്കുന്ന അറിവാണ് പില്‍ക്കാലത്ത് സര്‍ഗാത്മകതക്ക് തുണയാകുന്നത്.പുസ്തകങ്ങളെ കൂട്ടുകാരാക്കണം. രചനകള്‍ മൗലികമാകണമെന്നും അത് ഉള്ളില്‍ നിന്ന് വരുത്തണമെന്നും സി.വി. ബാലകൃഷ്ണന്‍ പറഞ്ഞു.
 
ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡണ്ട് സി. കാര്‍ത്ത്യായനി അദ്ധ്യക്ഷത വഹിച്ചു. ലത്തിഫ് നീലഗിരി , ... കെ.പി.പ്രകാശന്‍ , പി.ശ്രീലത, എം.ടി.പി. ഷാഹുല്‍ ഹമീദ്, ഇബ്രാഹിം തട്ടാനിച്ചേരി,ടി.കെ.ഫൈസല്‍, കെ.അബ്ദുള്‍ ഷുക്കൂര്‍ ഹാജി, പി,വി.മുഹമ്മദ് കുഞ്ഞി ഹാജി, .വി.അനിത എന്നിവര്‍ സംസാരിച്ചു.
പത്മപ്രഭാ പുരസ്ക്കാര ജേതാവ് സി.വി.ബാലകൃഷ്ണന് സംഘാടക സമിതിയുടെ സ്നേഹോപഹാരം എ... കെ.പി.പ്രകാശന്‍ മാസ്റ്റര്‍ സമര്‍പ്പിച്ചു.
 
ഹൈസ്ക്കൂള്‍ വിഭാഗത്തില്‍ പിലിക്കോട് ഹയര്‍ സെക്കന്ററി, കെ.എം.വി.എച്ച്. എസ്.എസ്. കൊടക്കാട് എന്നിവര്‍ സംയുക്ത ജേതാക്കളായി. ഉദിനൂര്‍ ജി.എച്ച്.എസ്.എസിനാണ് രണ്ടാം സ്ഥാനം. യു .പി. വിഭാഗത്തില്‍.യു.പി.എസ്.ഉദിനൂര്‍ സെന്‍ട്രല്‍ ഒന്നും ജി.എച്ച്.എസ്.എസ്. കുട്ടമത്ത് രണ്ടും സ്ഥാനം നേടി.
എല്‍.പി.വിഭാഗത്തില്‍.യു.പി.എസ്.പൊതാവൂര്‍ ,ഒന്നും എ.എല്‍.പി.എസ് നോര്‍ത്ത് തൃക്കരിപ്പൂര്‍, സെന്റ് പോള്‍സ് എ.യു,പി.എസ്. തൃക്കരിപ്പൂര്‍ എന്നിവര്‍ രണ്ടും സ്ഥാനങ്ങള്‍ നേടി.
 
സമാപന സമ്മേളനം കാസറഗോഡ് എം.എല്‍.എ എന്‍..നെല്ലിക്കുന്ന് ഉദ്ഘാടനം ചെയ്തു. സ്ക്കൂള്‍ മാനേജര്‍ ലത്തീഫ് നീലഗിരി അദ്ധ്യക്ഷത വഹിച്ചു. ... കെ.പി.പ്രകാശ്കുമാര്‍ സമ്മാനദാനം നിര്‍വ്വഹിച്ചു.പ്രോഗ്രാം കണ്‍വീനര്‍ പി.ദീപ നന്ദി രേഖപ്പെടുത്തി.

സമാപന സമ്മേളനം എന്‍.എ. നെല്ലിക്കുന്ന് ഉദ്ഘാടനം ചെയ്യുന്നു

Tuesday 21 October 2014

വിദ്യാരംഗം സാഹിത്യോല്‍സവം 2014-15- മല്‍സര ഫലങ്ങള്‍

വിദ്യാരംഗം സാഹിത്യോല്‍സവം 2014-15- മല്‍സര ഫലങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

പട്രോള്‍ ലീഡേര്‍സ്


പട്രോള്‍ ലീഡേര്‍സ്
ചെറുവത്തൂര്‍ ലോക്കല്‍ അസോസിയേഷന്‍ നടത്തിയ നാല് ദിവസത്തെ പട്രോള്‍ ലീഡേര്‍സ് ട്രെയിനിംഗ് ക്യാമ്പ് നാലിലാംങ്കണ്ടം ഗവണ്‍മെന്റ് യു.പി.സ്ക്കൂളില്‍ വെച്ച് നടന്നു. ക്യാമ്പില്‍ കൈതക്കാട് എ.യു.പി.സ്ക്കൂളില്‍ നിന്നും സ്കൗട്ട് & ഗൈഡിലെ നാല് കുട്ടികള്‍ പങ്കെടുക്കുകയും വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുകയും ചെയ്തു.

Monday 20 October 2014

വിദ്യാരംഗം


വിദ്യാരംഗം സാഹിത്യോത്സവം
2014-15 അധ്യയന വര്‍ഷത്തെ ചെറുവത്തൂര്‍ ഉപജില്ലാ വിദ്യാരംഗം സാഹിത്യോത്സവം ഇന്നും മറ്റന്നാളുമായി കൈതക്കാട് എ യു പി സ്കൂളില്‍ വെച്ച് നടക്കും.സ്റ്റേജിതര മത്സരങ്ങളായ കഥാ രചന, കവിതാ രചന, ചിത്ര രചന, ഉപന്യാസം, സാഹിത്യ ക്വിസ്, എന്നീ ഇനങ്ങളിലായാണ് ഇന്ന് മത്സരം നടക്കുന്നത്. ഉപജില്ലയിലെ എണ്‍പതോളം വിദ്യാലയങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ പരിപാടിയില്‍ പങ്കെടുക്കും.സാഹിത്യോത്സവത്തിന്റെ ഔപചാരികമായ ഉദ്ഘാടനം 23.10.2014 ന് രാവിലെ തൃക്കരിപ്പൂര്‍ എം എല്‍ എ കെ.കുഞ്ഞിരാമന്‍ നിര്‍വഹിക്കും. പത്മപ്രഭാ പുരസ്കാര ജേതാവായ പ്രശസ്ത സാഹിത്യകാരന്‍ സി വി ബാലകൃഷ്ണന്‍ മുഖ്യാതിഥിയായിരിക്കും. വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനം കാസര്‍ഗോഡ് എം എല്‍ എ എന്‍.എ നെല്ലിക്കുന്ന് ഉദ്ഘാടനം ചെയ്യും.

Thursday 9 October 2014

സാക്ഷരം


സാക്ഷരം ഇടക്കാല വിലയിരുത്തല്‍ രണ്ടാം ഘട്ടം

സാക്ഷരം പദ്ധതിയുടെ രണ്ടാം ഘട്ട വിലയിരുത്തല്‍ 09/10/2014 വ്യാഴാഴ്ച വൈകുന്നേരം4 മണിമുതല്‍ 5 മണിവരെ സ്ക്കൂളില്‍ വച്ച് നടന്നു.




Wednesday 1 October 2014

വിദ്യാരംഗം



സംഘാടക സമിതി രൂപീകരിച്ചു

ചെറുവത്തൂര്‍ ഉപജില്ലാ വിദ്യാരംഗം സാഹിത്യോല്‍സവത്തിന്റെ സംഘാടക സമിതി രൂപീകരണയോഗം 2014 ഒക്ടോബര്‍ 1 ന് ബുധനാഴ്ച്ച ഉച്ചയ്ക്ക് 2.30 ന് സ്കൂളില്‍ വെച്ച് നടന്നു. സ്കൂള്‍ ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചര്‍ സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡണ്ട്
ശാഹുല്‍ ഹമീദ് എം ടി പി യുടെ അധ്യക്ഷതയില്‍ വാര്‍ഡ് മെമ്പര്‍ ശ്രീമതി സൗദത്ത് ടി കെ എം ഉദ്ഘാടനം ചെയ്തു. ചെറുവത്തൂര്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശ്രീ പ്രകാശന്‍ മാസ്റ്റര്‍ വിദ്യാരംഗം സാഹിത്യോല്‍സവത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.








പി കരുണാകരന്‍ എം പി, കെ കുഞ്ഞിരാമന്‍ എം എല്‍ എ, പി ശ്യാമളാദേവി [ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്],ടി വി ഗോവിന്ദന്‍[ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട്], സ്കൂള്‍ മാനേജര്‍ ലത്തീഫ് നീലഗിരി, തുടങ്ങിയവരെ രക്ഷാധികാരികളായും ചെയര്‍മാനായി സി കാര്‍ത്ത്യായനി [പ്രസിഡണ്ട് ചെറുവത്തൂര്‍ ഗ്രാമ പഞ്ചായത്ത്] യെയും തെരെഞ്ഞെടുത്തു.


 
പ്രോഗ്രാം കമ്മിറ്റി, ഭക്ഷണ കമ്മിറ്റി, സ്വീകരണ കമ്മിറ്റി, സാമ്പത്തിക കമ്മിറ്റി, ട്രോഫി കമ്മിറ്റി, സ്റ്റേജ് & സൗണ്ട് കമ്മിറ്റി, രജിസ്ട്രേഷന്‍ കമ്മിറ്റി തുടങ്ങിയ സബ് കമ്മിറ്റികളും രൂപീകരിച്ചു.