FLASH NEWS

2018-19 അധ്യയന വര്‍ഷത്തെ ഒന്നു മുതല്‍ ഏഴു വരെ ഇംഗ്ലീഷ്്-മലയാളം മീഡിയം ക്ലാസ്സുകളിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു.........

Friday 21 November 2014

രക്ഷാകര്‍ത്തൃ സമ്മേളനം


രക്ഷാകര്‍ത്തൃ സമ്മേളനം
സര്‍വ്വശിക്ഷാ അഭിയാന്റെ ആഭിമുഖ്യത്തില്‍ കുട്ടികളെ മികച്ച പൗരന്‍മാരാക്കി വളര്‍ത്തുന്നതില്‍ രക്ഷിതാവെന്ന നിലയില്‍ ഓരോരുത്തരുടെയും ഉത്തരവാദിത്വം ബോധ്യപ്പെടുത്തുന്നതിനായി 2014 നവംബര്‍ 21 വെള്ളിയാഴ്ച 2മണിക്ക് സ്ക്കൂളില്‍ വെച്ച് രക്ഷാകര്‍ത്തൃ സമ്മേളനം നടന്നു. ഹെഡ്മിസ്ട്രസ് പി.ശ്രീലത ടീച്ചര്‍ സ്വാഗത പ്രഭാഷണം നടത്തി. വാര്‍ഡ് മെമ്പര്‍ സൗദത്ത് ടി.കെ.എം. ഉദ്ഘാടനം ചെയ്തു. എം.പി.ടി.. പ്രസിഡണ്ട് സജിത, പി.പി.പി. ആശംസകളര്‍പ്പിച്ചു.
കുട്ടിയുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന അവകാശാധിഷ്ഠിത വിദ്യാലയം,ക്ലീന്‍ സ്ക്കൂള്‍,സ്മാര്‍ട്ട് സ്ക്കൂള്‍,ശിശുസൗഹൃദ വിദ്യാലയം, എന്നീ സങ്കല്‍പ്പത്തിലേക്കുയരാന്‍ കൂട്ടായ ശ്രമങ്ങള്‍ ആവശ്യമാണെന്ന് ബോധ്യപ്പെടുത്തുന്ന ക്ലാസ്സ് അഹമ്മദ് കുട്ടി മാസ്റ്റര്‍, കെ.വിജയ ടീച്ചര്‍ എന്നിവര്‍ കൈകാര്യം ചെയ്തു.

Thursday 13 November 2014

ശാസ്ത്രമേള


ശാസ്ത്രമേളയില്‍ മികച്ച പ്രകടനം
ഒക്ടോബര്‍ 14,15, തീയ്യതികളിലായി കൈക്കോട്ട്കടവ് ഹൈസ്ക്കൂളില്‍ വെച്ച് നടന്ന ഉപജില്ലാ ശാസ്ത്ര, ഗണിതശാസ്ത്ര, പ്രവൃത്തി പരിചയ മേളയില്‍ കൈതക്കാട് എ.യു.പി. സ്ക്കൂളിലെ കുട്ടികള്‍ മികച്ച പ്രകടനം കാഴ്ചവെക്കുകയുണ്ടായി.
യു.പി.വിഭാഗം പൂക്കള്‍ നിര്‍മ്മാണത്തില്‍ ദിനില്‍ ദാസ് മൂന്നാം സ്ഥാനവും കയര്‍ കൊണ്ടുള്ള ചവിട്ടി നിര്‍മ്മാണത്തില്‍ ഷഹബാന., “" ഗ്രേഡും, ഹസ്നത്ത് ബീവി മുത്തുകൊണ്ട് മാല കോര്‍ക്കലില്‍ "" ഗ്രേഡും, ഉമ്മു ഹാനിയ എംബ്രോയിഡറിയില്‍ "" ഗ്രേഡും, കുടനിര്‍മ്മാണത്തില്‍ മുഫീദലി "ബി" ഗ്രേഡും ബാഡ്മിന്റണ്‍ നെറ്റ് നിര്‍മ്മാണത്തില്‍ അര്‍ഷാദ് "ബി" ഗ്രേഡും കരസ്ഥമാക്കി. എല്‍.പി.വിഭാഗം ബാഡ്മിന്റണ്‍ നെറ്റ് നിര്‍മ്മാണത്തില്‍ വിസ്മയ..വി.,എംബ്രോയിഡറിയില്‍ ഫായിസ് എ.കെ , കയര്‍ കൊണ്ടുള്ള ചവിട്ടി നിര്‍മ്മാണത്തില്‍ അനഘ എസ്.എസ്. എന്നിവര്‍ മൂന്നാം സ്ഥാനം നേടുകയുണ്ടായി. ഖദീജത്ത് സഫിയ മുത്തുകൊണ്ട് മാല കോര്‍ക്കലില്‍ "" ഗ്രേഡ് നേടി.
ശാസ്ത്രമേള എല്‍.പി.വിഭാഗം ചാര്‍ട്ടില്‍ ഫാത്തിമ.എം.,മുഹമ്മദ് നബീല്‍ എന്നിവര്‍ രണ്ടാം സ്ഥാനം "" ഗ്രേഡ് കരസ്ഥമാക്കി ജില്ലാതല മല്‍സരത്തിലേക്ക് അര്‍ഹത നേടി.
യു.പി. വിഭാഗം ഗണിത മാഗസിന് രണ്ടാം സ്ഥാനം "" ഗ്രേഡ് ലഭിച്ച് ജില്ലാ മേളയ്ക്ക് അര്‍ഹത നേടി.ജ്യോമട്രിക്കല്‍ ചാര്‍ട്ടില്‍ മഷ്റൂഫ.പി. മൂന്നാം സ്ഥാനം "" ഗ്രേഡ് നേടി. എല്‍.പി. വിഭാഗം ജ്യോമട്രിക്കല്‍ ചാര്‍ട്ടില്‍ നഫീസത്തുല്‍ മിസ്രിയ ക്ക് മൂന്നാം സ്ഥാനം ലഭിച്ചു.
.ടി. മേളയില്‍ യു.പി.വിഭാഗം മലയാളം ടൈപ്പിംഗില്‍ മുഹമ്മദ് മുസ്തഫ.എം.ടി.പി. മൂന്നാം സ്ഥാനം നേടി.
മേളയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച കുട്ടികള്‍ക്ക് ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചര്‍ സ്ക്കൂള്‍ അസംബ്ലിയില്‍ സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി.

Wednesday 5 November 2014

കായിക മേള


ഉപജില്ലാ കായികമേളയില്‍ ഉജ്വല നേട്ടം
2014-15 ചെറുവത്തൂര്‍ ഉപജില്ലാ കായികമേളയില്‍ കൈതക്കാട് എ.യു.പി. സ്ക്കൂള്‍ ഉജ്വല നേട്ടം കൈവരിച്ചു. എല്‍.പി.വിഭാഗം ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് രണ്ടാം സ്ഥാനം, യു.പി.വിഭാഗം ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് രണ്ടാം സ്ഥാനം, യു.പി.വിഭാഗം കിഡ്ഡീസ് ഗേള്‍സ് ഒന്നാം സ്ഥാനം എന്നിവ സ്ക്കൂള്‍ കരസ്ഥമാക്കി.
എല്‍.പി.വിഭാഗം മിനി ഗേള്‍സ് വ്യക്തിഗത ചാമ്പ്യന്‍ഷിപ്പ് രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ഫാത്തിമത്ത് ഷിസ നേടി. മൂന്ന് ദിവസമായി പടന്ന എം.ആര്‍.വി.എച്ച്.എസ്.എസില്‍ നടന്ന ഉപജില്ലാ കായികമേളയില്‍ മികച്ച പ്രകടനം നടത്തിയ വിദ്യാര്‍ത്ഥികളെ സ്ക്കൂള്‍ അസംബ്ലിയില്‍ പി.ടി.. അനുമോദിച്ചു.

ഫാത്തിമത്ത് ഷിസ