FLASH NEWS

2018-19 അധ്യയന വര്‍ഷത്തെ ഒന്നു മുതല്‍ ഏഴു വരെ ഇംഗ്ലീഷ്്-മലയാളം മീഡിയം ക്ലാസ്സുകളിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു.........

Thursday 22 January 2015

റണ്‍ കേരള റണ്‍


റണ്‍ കേരള റണ്‍
മുപ്പത്തഞ്ചാം നാഷണല്‍ ഗെയിംസിനോടനുബന്ധിച്ച് നടത്തപ്പെട്ട കൂട്ടയോട്ടം കൈതക്കാട് എ.യു.പി സ്കൂളില്‍ വ൯ പൊതുജന പങ്കാളിത്തത്തോടെ നടന്നു.സ്കൂള്‍‌ മാനേജ൪ ശ്രീ ലത്തീഫ് നീലഗിരി,പി.ടി.എ പ്രസിഡണ്ട് എം.ടി.പി ഷാഹുല്‍ഹമീദ് ,എക്സിക്യൂട്ടീവ്കമ്മിറ്റി അംഗങ്ങളായ സാലി ,ഹരീഷ്,മറിയംബി ടീച്ച൪ മുതലായവരുടെ നേതൃത്വത്തില്‍ പി.ടി.എ അംഗങ്ങളും നാട്ടുകാരും സ്കൂള്‍ ഹെഡ്മിസ്ട്രസ് ശ്രീലതടീച്ചറും,മുഴുവന്‍ അധ്യാപകരും വിദ്യാ൪ത്ഥികളും സ്കൂള്‍ ഗ്രൗണ്ടില്‍ അണിനിരന്നു.
പ്രധാനാധ്യാപിക സ്വാഗതം പറഞ്ഞു.ഏഴാംതരം വിദ്യാ൪ത്ഥി ജനീഷ.എം.വി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.വാ൪ഡ് മെമ്പ൪ സൗദത്ത്.ടി.കെ.എം ഫ്ലാഗ് ഓഫ് ചെയ്തതിനുശേഷം സ്കൂള്‍ ഗ്രൗണ്ടില്‍ നിന്ന് ദേശീയഗെയിംസിന് പിന്തുണയും ഐക്യദാ൪ഡ്യവും പ്രഖ്യാപിച്ചുകൊണ്ട് കൂട്ടയോട്ടം ആരംഭിച്ചു.

പച്ചക്കറി വിളവെടുപ്പ്


പച്ചക്കറി വിളവെടുപ്പ്
ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തില്‍ സ്ക്കുള്‍ വളപ്പില്‍ കൃഷി ചെയ്ത പച്ചക്കറിയുടെ വിളവെടുപ്പ് ഇക്കോ ക്ലബ്ബ് കണ്‍വീനര്‍ അലി മാസ്റ്റര്‍ നിര്‍വ്വഹിച്ചു. പരിമിതമായ സ്ഥല സൗകര്യത്തില്‍ വിളയിച്ചെടുത്ത പച്ചക്കറികള്‍ ഉച്ചഭക്ഷണത്തിന് കറികളുണ്ടാക്കാനായി ഉപയോഗിച്ചുവരുന്നു.