FLASH NEWS

2018-19 അധ്യയന വര്‍ഷത്തെ ഒന്നു മുതല്‍ ഏഴു വരെ ഇംഗ്ലീഷ്്-മലയാളം മീഡിയം ക്ലാസ്സുകളിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു.........

Friday 27 March 2015

വിരമിക്കുന്നു


വിരമിക്കുന്നു
 
കൈതക്കാട് എ.യു.പി.സ്കൂളില്‍ നീണ്ട മുപ്പത്തി മൂന്ന് വര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനത്തിന് ശേഷം ഉറുദു അദ്ധ്യാപിക ശ്രീമതി കെ.. എലിസബത്ത് ടീച്ചര്‍ 30.03.2015 തിങ്കളാഴ്ച്ച സര്‍വ്വീസില്‍ നിന്നും വിരമിക്കുന്നു. ടീച്ചരുടെ തുടര്‍ ജീവിതത്തില്‍ എല്ലാവിധ സൗഭാഗ്യങ്ങളും നന്മകളും ഉണ്ടാവട്ടെ എന്ന് വിദ്യാര്‍ത്ഥികളും, സഹപ്രവര്‍ത്തകരും,രക്ഷിതാക്കളും ആശംസിക്കുന്നു.

Thursday 12 March 2015

ട്രൈ ഔട്ട് ക്ലാസ്സ്


കരിക്കുലം അഡാപ്റ്റേഷന്‍ ടീച്ചര്‍ ട്രെയിനിംഗ്
ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് വേണ്ടിയുള്ള പാഠാസൂത്രണം ചെയ്ത് ബി.ആര്‍.സി. ട്രെയിനര്‍ പ്രസീത ടീച്ചരുടെ നേതൃത്വത്തില്‍ 12-03-2015 വ്യാഴാഴ്ച്ച മൂന്നാം ക്ലാസ്സില്‍ ട്രൈ ഔട്ട് ക്ലാസ്സ് നടത്തി.
ക്ലാസ്സിലെ മറ്റു കുട്ടികളോടൊപ്പം തന്നെ ഭിന്ന ശേഷിയുള്ള കുട്ടികളേയും പരിഗണിക്കുന്നതിനുള്ള പ്രവര്‍ത്തനം ബി.ആര്‍.സി. ട്രെയിനര്‍ പ്രസീത ടീച്ചരുടെ സഹായത്തോടെ നഫീസത്ത് ടീച്ചര്‍ മൂന്നാം ക്ലാസ്സിലെ ഗണിതത്തിലെ ചിത്രഗീതം എന്ന യൂണിറ്റിലെ പ്രവര്‍ത്തനം ട്രൈ ഔട്ട് ക്ലാസ്സ് നടത്തി. ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചര്‍ ക്ലാസ്സ് വിലയിരുത്തി.

Monday 9 March 2015

ഗണിത ക്യാമ്പ്


ഗണിത സഹവാസ ക്യാമ്പ്
ഗണിതോല്‍സവത്തിന്‍റെ ഭാഗമായി ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ 07-03-2015 ശനിയാഴ്ച്ച ഗണിത സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു.
ക്യാമ്പ് ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് കുട്ടികളുണ്ടാക്കിയ "എന്റെ ഗണിതാനുഭവപ്പതിപ്പ് " ഹെഡ്മിസ്ട്രസ് പ്രകാശനം ചെയ്തു. പതിപ്പ് കുട്ടികള്‍ പരസ്പരം കൈമാറി അനുഭവങ്ങള്‍ പങ്കുവെച്ചു. തുടര്‍ന്ന് ഗണിതാശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തി. ഗണിത സെമിനാര്‍, ഗണിത ക്വിസ്, ഗണിത പസ്സിലുകള്‍ എന്നിവ നടത്തി. തുടര്‍ന്ന് ഗണിത ക്ലബ്ബിന്റെ നേതൃത്വത്തില്‍ വിവിധ ഗണിത കളികള്‍ സംഘടിപ്പിച്ചു. ഇത് മറ്റു കുട്ടികള്‍ക്ക് കാണാനും ഗണിതാശയങ്ങള്‍ കൈമാറാനുമുള്ള അവസരമുണ്ടാക്കി. വിശ്വനാഥന്‍ മാസ്റ്റര്‍, പ്രസന്ന ടീച്ചര്‍,എലിസബത്ത് ടീച്ചര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Wednesday 4 March 2015

ശാസ്ത്രദിനം


ദേശീയ ശാസ്ത്ര ദിനം
സി.വി.രാമന്‍ "രാമന്‍ പ്രഭാവം" എന്ന വിഖ്യാതമായ കണ്ടെത്തല്‍ നടത്തിയ ദിവസത്തിന്‍റെ ഓര്‍മ്മയിലാണ് ഫെബ്രുവരി 28 ദേശീയ ശാസ്ത്ര ദിനമായി ആചരിക്കുന്നത്.
ശാസ്ത്ര ദിനത്തോടനുബന്ധിച്ച് സി.വി. രാമന്‍ അനുസ്മരണം നടത്തി. ശാസ്ത്ര ക്ലബ്ബിന്റെ നേരൃത്വത്തില്‍ ലാബ് ഉപകരണങ്ങള്‍ പരിചയപ്പെടുത്തല്‍, പരീക്ഷണ പ്രവര്‍ത്തനം, ക്ലാസ്സ് തലത്തില്‍ നിര്‍മ്മിച്ച ശാസ്ത്ര ഉല്‍പന്നങ്ങളുടെ പ്രദര്‍ശനം തുടങ്ങിയവ നടത്തി. സയന്‍സ് ക്ലബ്ബ് കണ്‍വീനര്‍ പ്രസന്ന ടീച്ചര്‍ നേതൃത്വം നല്‍കി.

മെട്രിക് മേള


മെട്രിക് മേള- സ്ക്കൂള്‍ തലം
പഠന പിന്നോക്കം നില്‍ക്കുന്ന കുട്ടികളില്‍ ഗണിതാശയങ്ങള്‍ ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടു കൂടിയാണ് 3,4, ക്ലാസ്സുകളില്‍ മെട്രിക് മേള സംഘടിപ്പിച്ചത്.

നീളം,ഭാരം,ഉള്ളളവ്,സമയം തുടങ്ങിയ ആശയങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ പ്രവര്‍ത്തനങ്ങളിലുടെ ഉണ്ടാക്കിയ ഉല്‍പന്നങ്ങളുടെ പ്രദര്‍ശനം 24-02-2015 ന് സ്കൂള്‍ തലത്തില്‍ നടത്തി. 26-02-2015 ന് പഞ്ചായത്ത് തല പ്രദര്‍ശനത്തില്‍ സ്ക്കൂളില്‍ നിന്ന് 4 കുട്ടികളെ പങ്കെടുപ്പിച്ചു.

Tuesday 3 March 2015

പഠനയാത്ര


ഏകദിന പഠനയാത്ര
2014-15 അധ്യയന വര്‍ഷത്തെ ഏകദിന പഠനയാത്ര 26-02-2015 വ്യാഴാഴ്ച്ച കണ്ണൂരിലേക്ക് സംഘടിപ്പിച്ചു. രണ്ട് ബസ്സുകളിലായി 125 വിദ്യാര്‍ത്ഥികളും പത്ത് അധ്യാപകരും രണ്ട് രക്ഷിതാക്കളും യാത്രയില്‍ പങ്കെടുത്തു.
കരിവെള്ളൂര്‍ വീവേര്‍സ്,വെള്ളൂര്‍ ജനത ഡയറി യൂണിറ്റ്,പറശ്ശിനിക്കടവ് പാമ്പ് വളര്‍ത്തുകേന്ദ്രം,ചിറക്കലിലെ ഫോക് ലോര്‍ അക്കാദമിയുടെ മ്യൂസിയം,എന്നിവ സന്ദര്‍ശിച്ചു. രാഷ്ട്രീയ സംഘട്ടനത്തെ തുടര്‍ന്ന് പെട്ടെന്ന് പ്രഖ്യാപിച്ച ഹര്‍ത്താല്‍ കാരണം, സയന്‍സ് പാര്‍ക്ക്, അറയ്ക്കല്‍ മ്യൂസിയം,തുടങ്ങിയവ സന്ദര്‍ശിക്കാന്‍ കഴിഞ്ഞില്ല. കണ്ണൂര്‍ കോട്ടയില്‍ നിന്നും ഭക്ഷണം കഴിച്ച് കോട്ടയിലും, തുടര്‍ന്ന് പയ്യാമ്പലം ബീച്ചിലും സമയം ചെലവഴിച്ച് വൈകുന്നേരം ഏഴുമണിയോടെ സ്ക്കൂളില്‍ തിരിച്ചെത്തി. യാത്രാ കണ്‍വീനര്‍ വിശ്വനാഥന്‍ മാസ്റ്റര്‍, അഹമ്മദ്കുട്ടി മാസ്റ്റര്‍, പ്രസന്ന ടീച്ചര്‍, ചന്ദ്രമതി ടീച്ചര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.