FLASH NEWS

2018-19 അധ്യയന വര്‍ഷത്തെ ഒന്നു മുതല്‍ ഏഴു വരെ ഇംഗ്ലീഷ്്-മലയാളം മീഡിയം ക്ലാസ്സുകളിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു.........

Friday 9 December 2016


രാജീവന്‍ മാസ്റ്റര്‍
അനുസ്മരണം
ഫോട്ടോ അനാച്ഛാദനം
ചിത്രരചനാ മല്‍സരം

കൈതക്കാട് എ.യു.പി. സ്ക്കൂളിലെ അധ്യാപകനായിരുന്ന രാജീവന്‍ മാസ്റ്റരുടെ അഞ്ചാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് 2016 ഡിസംബര്‍ 08 വ്യാഴാഴ്ച്ച ഉച്ചയ്ക് ഉപജില്ല തല എല്‍.പി,
യു.പി. വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കുള്ള ചിത്രരചനാ മല്‍സരവും, ഫോട്ടോ അനാച്ഛാദനവും സ്ക്കൂളില്‍ വെച്ച് നടന്നു.

പ്രസ്തുത പരിപാടിയുടെ ഉദ്ഘാടനവും, ഫോട്ടോ അനാച്ഛാദനവും ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍
ശ്രീ.ടി.എം. സദാനന്ദന്‍ മാസ്റ്റര്‍, പി.ടി.എ പ്രസിഡണ്ട് ശ്രീ. ഫൈസല്‍.ടി.കെ.യുടെ അധ്യക്ഷതയില്‍ നിര്‍വ്വഹിച്ചു.
ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചര്‍ സ്വാഗതമാശംസിച്ചു. എസ്.എസ്..കാസര്‍ഗോഡ് അക്കൗണ്ട്സ് ഓഫീസര്‍ ശ്രീ. രഘുനാഥ്.പി.കെ അനുസ്മരണ പ്രഭാഷണം നടത്തി. എം.പി.ടി.. പ്രസിഡണ്ട് ശ്രീമതി.ഉഷ, ഇബ്രാഹിം തട്ടാനിച്ചേരി തുടങ്ങിയവര്‍ സംബന്ധിച്ചു

വിജയികള്‍ക്ക് ശ്രീ.അബ്ദുള്‍ ലത്തീഫ് നീലഗിരി സമ്മാനങ്ങള്‍ വിതരണം ചെയ്തു. സ്റ്റാഫ് സെക്രട്ടറി ചന്രമതി ടീച്ചര്‍ നന്ദി രേഖപ്പെടുത്തി.

Wednesday 7 December 2016


                                സ്മരണാഞ്ജലി                               
                                     അഞ്ചാം ചരമവാര്‍ഷികം
                                                 08/12/2016

                                  രാജീവന്‍.ടി.വി.
                                                  (1970-2011)
                           എ.യു.പി.എസ്.കൈതക്കാട്

Monday 5 December 2016

        
                               ലോക വികലാംഗ ദിനം

          ഡിസംബര്‍ 3 ലോകവികലാംഗ ദിനാചരണത്തിനോടനുബന്ധിച്ച് 02/12/2016 ന് സ്ക്കൂളില്‍ വെച്ച് പ്രത്യേക അസംബ്ലി ചേര്‍ന്ന്  ഭിന്നശേഷിക്കാര്‍ക്ക് നല്‍കേണ്ട കരുതലും പരിഗണനയും സംബന്ധിച്ച് ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചര്‍ സംസാരിച്ചു. കുട്ടികള്‍ക്ക് മധുര പലഹാരങ്ങളും ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് സമ്മാനങ്ങളും നല്‍കുകയുണ്ടായി. സല്‍മാന്‍, മുഹമ്മദ് ഇമ്രാന്‍ എന്നിവര്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.
ചെറുവത്തൂര്‍ ബി.ആര്‍.സി. യുടെ നേതൃത്വത്തില്‍ ഭിന്നശേഷിക്കാര്‍ക്ക് വേണ്ടി  കാലിക്കടവ് വെച്ച് നടത്തിയ തെരുവോര ചിത്രരചനയിലും, ബി.ആര്‍.സി. യില്‍ വെച്ച് നടത്തിയ കലാപരിപാടിയിലും സ്ക്കൂളിലെ കുട്ടികള്‍ പങ്കെടുത്തു.

Tuesday 29 November 2016


' ഊണിന്റെ മേളം'
'ഊണിന്റെ മേളം ' എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് 4 A ക്ലാസ്സില്‍ സതി ടീച്ചറിന്റെ നേതൃത്വത്തില്‍
സദ്യ സംഘടിപ്പിച്ചു.കുട്ടികള്‍ തയ്യാറാക്കിക്കൊണ്ട് വന്ന വിഭവങ്ങള്‍ കൊണ്ട് സമൃദ്ധമായിരുന്നു സദ്യ. വിഭവങ്ങളായി ശര്‍ക്കര,ഉപ്പേരി,പപ്പടം,കൊണ്ടാട്ടം,പുളിയിഞ്ചി,അച്ചാര്‍,തേങ്ങ ചമ്മന്തി,മാങ്ങ ഇഞ്ചി ചമ്മന്തി,ചുവന്നുള്ളി ചമ്മന്തി,പയറ് വറവ്,കപ്പക്കായ് വറവ്,കാബേജ് വറവ്,പെരക്ക്,കുമ്പളങ്ങ പച്ചടി,
ഫ്രൂട്ട് സലാഡ്,പച്ചക്കറി സലാഡ്,ഓലന്‍,തക്കാളിക്കറി,അവിയല്‍,കൂട്ടുകറി,ചോറ്,പരിപ്പ്,നെയ്യ്,സാമ്പാര്‍,
മോര്,രസം,പഴം,പാല്‍പ്പായസം,പരിപ്പ് പ്രഥമന്‍ എന്നിവ വിളമ്പി.
സ്ക്കൂള്‍ ഹെഡ്മിസ്ട്രസ്സ് അടക്കമുള്ള അധ്യാപകരുടെ പങ്കാളിത്തം കൊണ്ടും സമ്പന്നമായിരുന്നു സദ്യ.കുട്ടികളുടെ കൂട്ടായ്മയില്‍ ഇനിയും ഇതുപോലുള്ള സദ്യ സംഘടിപ്പിക്കണമെന്ന് വിദ്യാര്‍ത്ഥികളെല്ലാം ഒറ്റ സ്വരത്തില്‍ ആവശ്യപ്പെട്ടു.

Wednesday 16 November 2016


ശാസ്ത്രമേളയിലെ മികവ്
2016-17 വര്‍ഷത്തെ ചെറുവത്തൂര്‍ ഉപജില്ല ശാസ്ത്ര ഗണിത ശാസ്ത്ര പ്രവൃത്തി പരിചയ ഐ.ടി മേളയില്‍ കൈതക്കാട് എ.യു.പി. സ്ക്കൂള്‍ മികച്ച പ്രകടനം നടത്തി. ഗണിത ശാസ്ത്ര പ്രവൃത്തി പരിചയ ഐ.ടി. മേളയിലെ പല മല്‍സരയിലങ്ങളിലും "" ഗ്രേഡ് കരസ്ഥമാക്കാന്‍ സാധിച്ചിട്ടുണ്ട്. ഗണിത ശാസ്ത്ര മേളയില്‍ എല്‍.പി. വിഭാഗം ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടിയെടുത്തു. എല്‍.പി. യു.പി ഗണിത മാഗസിന്‍ ജില്ലയിലേക്ക് മല്‍സരിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ടു. പ്രവൃത്തി പരിചയമേള എല്‍.പി. ക്ലേ മോഡലിംഗില്‍ നിഖില്‍.ടി.എസും, ചവിട്ടി നിര്‍മ്മാണം എല്‍.പി. വിഭാഗത്തില്‍ ശുഹൈബ..കെ യും, ഗണിതശാസ്ത്ര മേളയില്‍ എല്‍.പി.വിഭാഗം ജ്യോമട്രിക്കല്‍ ചാര്‍ട്ടില്‍ മുഹമ്മദ് റാസി. യു.കെ. യും ,യു.പി.വിഭാഗം പ്രവൃത്തി പരിചയമേള കുട നിര്‍മ്മാണത്തില്‍ റിഷാദുല്‍ അമീനും ജില്ലാ തലത്തില്‍ മല്‍സരിക്കുന്നതിന് അര്‍ഹരായി.

Tuesday 8 November 2016


"ക്ലാസ്സില്‍ ഒരു സദ്യ"
നാലാം ക്ലാസ്സിലെ "താളും തകരയും "എന്ന പാഠഭാഗത്തിലെ "ക്ലാസ്സില്‍ ഒരു സദ്യ " പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് കൈതക്കാട് എ.യു.പി. സ്ക്കളിലെ നാലാം ക്ലാസ്സുകാര്‍ സദ്യ ഒരുക്കി. ക്ലാസ്സധ്യാപിക നഫീസത്ത്..ടി. യുടെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ മുഴുവന്‍ കുട്ടികളും വീടുകളില്‍ നിന്നും വിഭവങ്ങള്‍ ഒരുക്കി കൊണ്ടുവന്നു. ഈ പ്രവര്‍ത്തനം കുട്ടികള്‍ക്ക് പുതുമയുള്ള ഒരു അനുഭവമായി.

Tuesday 25 October 2016


അറിയാം രുചിച്ചറിയാം
    ഒന്നാം തരത്തിലെ "മണവും മധുരവും" എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് " ഫ്രൂട്ട് സലാഡ് " എന്നപ്രവര്‍ത്തനത്തിലൂടെ കുട്ടികള്‍ക്ക് വിവിധ തരത്തിലുള്ള പഴങ്ങളുടെ നിറം, മണം, രുചി,എന്നിവ തിരിച്ചറിയാന്‍ സാധിച്ചു. അദ്ധ്യാപകരും, വിദ്യാര്‍ത്ഥികളും വീടുകളില്‍ നിന്ന് കൊണ്ടുവന്ന ആപ്പിള്‍,നാരങ്ങ, മുസമ്പി, നേന്ത്രപ്പഴം, ചെറുപഴം,ഉറുമാമ്പഴം,സപ്പോട്ട, പൈനാപ്പിള്‍, മുന്തിരി തുടങ്ങിയ പഴങ്ങള്‍ ഉപയോഗിച്ച് നടത്തിയ ഈ പ്രവര്‍ത്തനത്തിന് പ്രധാനാധ്യാപിക ശ്രീലത ടീച്ചര്‍,ശൈലജ ടീച്ചര്‍, യമുന ടീച്ചര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Tuesday 4 October 2016

ഗാന്ധി ജയന്തി


ഗാന്ധി ജയന്തി

രാഷ്ട്രപിതാവിന്റെ ജന്മദിനം വിവിധ പരിപാടികളോടെ സമുചിതമായി ആഘോഷിച്ചു. സ്ക്കൂള്‍ അസംബ്ലി ചേര്‍ന്നു. ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചര്‍ ഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തി

ഗാന്ധി ക്വിസ്, പ്രസംഗമല്‍സരം, ചിത്രപ്രദര്‍ശനം തുടങ്ങിയവ നടത്തി.പി.ടി..ഭാരവാഹികളും, മാനേജ്മെന്റ് ഭാരവാഹികളും പരിപാടിയില്‍ സംബന്ധിച്ചു.

ഒരാഴ്ചക്കാലത്തെ ശുചീകരണവാരാഘോഷത്തിന്റെ തുടക്കം കുറിച്ചുകൊണ്ട് സ്ക്കൂളും പരിസരങ്ങളും വൃത്തിയാക്കി. മധുരപലഹാര വിതരണം നടത്തി.

സ്ക്കൂള്‍ കായികമേള 2016-17


സ്ക്കൂള്‍ കായികമേള 2016-17
2016-17 അദ്ധ്യയന വര്‍ഷത്തെ സ്ക്കൂള്‍ കായികമേള 29-09-2016 വ്യാഴാഴ്ച്ച സ്ക്കൂള്‍ ഗ്രൗണ്ടില്‍ വെച്ച് നടന്നു

മേളയുടെ ഉദ്ഘാടനം പി.ടി.. പ്രസിഡണ്ട് ടി.കെ. ഫൈസലിന്റെ അധ്യക്ഷതയില്‍ പ്രശസ്ത ഫൂട്ബാള്‍ താരം റഫീഖ് പടന്ന നിര്‍വ്വഹിച്ചു. ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചര്‍ സ്വാഗതമാശംസിച്ചു. ലത്തീഫ് നീലഗിരി, ഇബ്രാഹിം തട്ടാനിച്ചേരി, അരീഷ് തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു. ചന്രമതി ടീച്ചര്‍ നന്ദി രേഖപ്പെടുത്തി
നാല് ഹൗസുകളായി തിരിച്ച് നടത്തിയ മേളയില്‍ മുഴുവന്‍ കുട്ടികളും പങ്കെടുത്തു. വിജയികള്‍ക്ക് പി.ടി.. പ്രസിഡണ്ട് ടി.കെ. ഫൈസല്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
കായികമേളയില്‍ 141 പോയിന്റ് നേടിക്കൊണ്ട് യെല്ലോ ഹൗസ് ഒന്നാം സ്ഥാനവും, 130 പോയിന്റ് നേടിക്കൊണ്ട് ബ്ലൂ ഹൗസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

Tuesday 13 September 2016


ഓണാഘോഷം

പരിപാടിയുടെ ഉദ്ഘാടനം പി.ടി..പ്രസിഡണ്ട് ടി.കെ.ഫൈസലിന്റെ അദ്ധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ..ജി.സി.മ്പഷീര്‍ നിര്‍വ്വഹിച്ചു. ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചര്‍ സ്വാഗതമാശംസിച്ചു. വാര്‍ഡ് മെമ്പര്‍ അനൂപ് കുമാര്‍, ഇമ്പ്രാഹിം തട്ടാനിച്ചേരി,കുഞ്ഞമ്പ്ദുള്ള..കെ, അമ്പ്ദുള്‍ സമദ്..കെ,അനിത ടീച്ചര്‍, തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു. ചന്രമതി ടീച്ചര്‍ നന്ദി രേഖപ്പെടുത്തി.


തുടര്‍ന്ന് കുട്ടികള്‍ക്കായി പൂക്കളമല്‍സരം, മ്പലൂണ്‍ ഫൈറ്റിംഗ്, മിഠായി പെറുക്കല്‍, ചാക്ക് റെയ്സ്, കുപ്പിയില്‍ വെള്ളം നിറയ്ക്കല്‍, മ്യൂസിക്കല്‍ ഹാറ്റ്, തുടങ്ങിയ രസകരമായ മല്‍സരങ്ങള്‍ നടത്തി.

രക്ഷിതാക്കളുടെയും, നാട്ടുകാരുടെയും ,
അദ്ധ്യാപകരുടെയും സഹകരണത്തോടെ വിദവസമൃദ്ധമായ ഓണസദ്യ ഒരുക്കി. മല്‍സര വിജയികള്‍ക്ക്
മാനേജര്‍ ഇമ്പ്രഹിം ഹാജി സമ്മാനങ്ങള്‍ വിതരണം ചെയ്തു.


പയര്‍ പ്രദര്‍ശനം
രാജ്യാന്തര പയര്‍ വര്‍ഷത്തോടനുമ്പന്ധിച്ച് സ്ക്കൂളില്‍ വൈവിധ്യതരം പയറുകളുടെ പ്രദര്‍ശനം നടത്തി. പയറിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള വിവരണങ്ങള്‍ പ്രദര്‍ശിപ്പിച്ചു. വിവിധതരം പയറുകളോടൊപ്പം പയറുല്‍പന്നങ്ങളും, പയര്‍ വിദവങ്ങളും പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. സയന്‍സ് ക്ലമ്പിന്റെ ആദിമുഖ്യത്തില്‍ നടന്ന ഈ പ്രവര്‍ത്തനത്തില്‍ പ്രസന്ന ടീച്ചര്‍, ജസീറ ടീച്ചര്‍ തുടങ്ങിയവര്‍ നേതൃത്വം
നല്‍കി.

Tuesday 16 August 2016



സ്വാതന്ത്ര്യ ദിനാഘോഷവും
രക്തഗ്രൂപ്പ് നിര്‍ണയ ക്യാമ്പും
എഴുപതാം സ്വാതന്ത്ര്യ ദിനാഘോഷം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ 9.30 ന് ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചര്‍ പതാക ഉയര്‍ത്തി.
സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് FFVHSS ചെറുവത്തൂര്‍ എന്‍.എസ്.എസ്. യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സൗജന്യരക്തഗ്രൂപ്പ് നിര്‍ണയ ക്യാമ്പ് നടത്തി.

പരിപാടിയുടെ ഉദ്ഘാടനം പി.ടി..പ്രസിഡണ്ട് ടി.കെ. ഫൈസലിന്റെ അധ്യക്ഷതയില്‍ ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.മാധവന്‍ മണിയറ നിര്‍വ്വഹിച്ചു. GFVHSS ചെറുവത്തൂര്‍ പ്രിന്‍സിപ്പാള്‍ ശ്രീ. വി.കെ.രാജേഷ് ക്യാമ്പ് വിശദീകരണം നടത്തി. ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചര്‍ സ്വാഗതമാശംസിച്ചു.
വിവിധ മല്‍സരങ്ങളില്‍ വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള സമ്മാനദാനം ജമായത്ത് സെക്രട്ടറി പി.വി.സി.മുഹമ്മദ്കുഞ്ഞി ഹാജി നിര്‍വ്വഹിച്ചു.
വാര്‍ഡ് മെമ്പര്‍ ശ്രീ.അനൂപ് കുമാര്‍, മാനേജ്മെന്റ് കമ്മിറ്റി
ഭാരവാഹികളായ അബ്ദ്ള്‍ ഷുക്കൂര്‍ ഹാജി, ലത്തീഫ് നീലഗിരി, പി.ടി.. ഭാരവാഹികളായ ഇബ്രാഹിം
തട്ടാനിച്ചേരി, നയന സുരേഷ്, തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു. സ്റ്റാഫ് സെക്രട്ടറി ചന്രമതി ടീച്ചര്‍ നന്ദി
രേഖപ്പെടുത്തി.
സ്വാതന്ത്ര്യ ക്വിസ്സ് മല്‍സരം,പതാക നിര്‍മ്മാണം,ദേശഭക്തിഗാന മല്‍സരം,തുടങ്ങിയവ നടത്തി. മധുര പലഹാര വിതരണം നടത്തി. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രം" നൃത്ത സംഗീത ശില്‍പം
വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ചു.
തുടര്‍ന്ന് രക്തഗ്രൂപ്പ് നിര്‍ണയ ക്യാമ്പില്‍ മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും രക്തഗ്രൂപ്പ് നിര്‍ണയിച്ചു.