FLASH NEWS

2018-19 അധ്യയന വര്‍ഷത്തെ ഒന്നു മുതല്‍ ഏഴു വരെ ഇംഗ്ലീഷ്്-മലയാളം മീഡിയം ക്ലാസ്സുകളിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു.........

Tuesday 29 November 2016


' ഊണിന്റെ മേളം'
'ഊണിന്റെ മേളം ' എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് 4 A ക്ലാസ്സില്‍ സതി ടീച്ചറിന്റെ നേതൃത്വത്തില്‍
സദ്യ സംഘടിപ്പിച്ചു.കുട്ടികള്‍ തയ്യാറാക്കിക്കൊണ്ട് വന്ന വിഭവങ്ങള്‍ കൊണ്ട് സമൃദ്ധമായിരുന്നു സദ്യ. വിഭവങ്ങളായി ശര്‍ക്കര,ഉപ്പേരി,പപ്പടം,കൊണ്ടാട്ടം,പുളിയിഞ്ചി,അച്ചാര്‍,തേങ്ങ ചമ്മന്തി,മാങ്ങ ഇഞ്ചി ചമ്മന്തി,ചുവന്നുള്ളി ചമ്മന്തി,പയറ് വറവ്,കപ്പക്കായ് വറവ്,കാബേജ് വറവ്,പെരക്ക്,കുമ്പളങ്ങ പച്ചടി,
ഫ്രൂട്ട് സലാഡ്,പച്ചക്കറി സലാഡ്,ഓലന്‍,തക്കാളിക്കറി,അവിയല്‍,കൂട്ടുകറി,ചോറ്,പരിപ്പ്,നെയ്യ്,സാമ്പാര്‍,
മോര്,രസം,പഴം,പാല്‍പ്പായസം,പരിപ്പ് പ്രഥമന്‍ എന്നിവ വിളമ്പി.
സ്ക്കൂള്‍ ഹെഡ്മിസ്ട്രസ്സ് അടക്കമുള്ള അധ്യാപകരുടെ പങ്കാളിത്തം കൊണ്ടും സമ്പന്നമായിരുന്നു സദ്യ.കുട്ടികളുടെ കൂട്ടായ്മയില്‍ ഇനിയും ഇതുപോലുള്ള സദ്യ സംഘടിപ്പിക്കണമെന്ന് വിദ്യാര്‍ത്ഥികളെല്ലാം ഒറ്റ സ്വരത്തില്‍ ആവശ്യപ്പെട്ടു.

Wednesday 16 November 2016


ശാസ്ത്രമേളയിലെ മികവ്
2016-17 വര്‍ഷത്തെ ചെറുവത്തൂര്‍ ഉപജില്ല ശാസ്ത്ര ഗണിത ശാസ്ത്ര പ്രവൃത്തി പരിചയ ഐ.ടി മേളയില്‍ കൈതക്കാട് എ.യു.പി. സ്ക്കൂള്‍ മികച്ച പ്രകടനം നടത്തി. ഗണിത ശാസ്ത്ര പ്രവൃത്തി പരിചയ ഐ.ടി. മേളയിലെ പല മല്‍സരയിലങ്ങളിലും "" ഗ്രേഡ് കരസ്ഥമാക്കാന്‍ സാധിച്ചിട്ടുണ്ട്. ഗണിത ശാസ്ത്ര മേളയില്‍ എല്‍.പി. വിഭാഗം ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടിയെടുത്തു. എല്‍.പി. യു.പി ഗണിത മാഗസിന്‍ ജില്ലയിലേക്ക് മല്‍സരിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ടു. പ്രവൃത്തി പരിചയമേള എല്‍.പി. ക്ലേ മോഡലിംഗില്‍ നിഖില്‍.ടി.എസും, ചവിട്ടി നിര്‍മ്മാണം എല്‍.പി. വിഭാഗത്തില്‍ ശുഹൈബ..കെ യും, ഗണിതശാസ്ത്ര മേളയില്‍ എല്‍.പി.വിഭാഗം ജ്യോമട്രിക്കല്‍ ചാര്‍ട്ടില്‍ മുഹമ്മദ് റാസി. യു.കെ. യും ,യു.പി.വിഭാഗം പ്രവൃത്തി പരിചയമേള കുട നിര്‍മ്മാണത്തില്‍ റിഷാദുല്‍ അമീനും ജില്ലാ തലത്തില്‍ മല്‍സരിക്കുന്നതിന് അര്‍ഹരായി.

Tuesday 8 November 2016


"ക്ലാസ്സില്‍ ഒരു സദ്യ"
നാലാം ക്ലാസ്സിലെ "താളും തകരയും "എന്ന പാഠഭാഗത്തിലെ "ക്ലാസ്സില്‍ ഒരു സദ്യ " പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് കൈതക്കാട് എ.യു.പി. സ്ക്കളിലെ നാലാം ക്ലാസ്സുകാര്‍ സദ്യ ഒരുക്കി. ക്ലാസ്സധ്യാപിക നഫീസത്ത്..ടി. യുടെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ മുഴുവന്‍ കുട്ടികളും വീടുകളില്‍ നിന്നും വിഭവങ്ങള്‍ ഒരുക്കി കൊണ്ടുവന്നു. ഈ പ്രവര്‍ത്തനം കുട്ടികള്‍ക്ക് പുതുമയുള്ള ഒരു അനുഭവമായി.