FLASH NEWS

2018-19 അധ്യയന വര്‍ഷത്തെ ഒന്നു മുതല്‍ ഏഴു വരെ ഇംഗ്ലീഷ്്-മലയാളം മീഡിയം ക്ലാസ്സുകളിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു.........

Wednesday 15 November 2017



നല്ലവായന ലൈബ്രറി ശാക്തീകരണ പരിപാടി
നല്ല വായന, നല്ല പഠനം ,നല്ലജീവിതം പരിപാടിയുടെ ഭാഗമായി നവംബര്‍ 1 മുതല്‍ 14 വരെ സ്ക്കൂള്‍ ലൈബ്രറി വികസനത്തിനായി പുസ്തകം സമാഹരിക്കുന്നതിന് വേണ്ടി ഗൃഹസന്ദര്‍ശനം നടത്തി. കൈതക്കാട് പ്രദേശത്തുനിന്നും സ്ക്കൂള്‍ ലൈബ്രറിയിലേക്ക് പുസ്തകങ്ങളും, ധന സമാഹരണവും നടത്തിയപ്പോള്‍ നാട്ടുകാര്‍ നല്ല രീതിയില്‍ സഹകരിച്ചു.

Thursday 2 November 2017


111 മാഗസിനുകളുടെ പ്രകാശനവുമായി കേരള പിറവി ആഘോഷിച്ചു.
കൈതക്കാട് എ.യു.പി സ്ക്കൂളില്‍ മലയാള നാടിന്റെ പിറവി അക്ഷര വിപ്ലവങ്ങള്‍ കൊണ്ട് ആഘോഷമാക്കി. കേവലം യു.പി. സ്ക്കൂള്‍ തലം മാത്രമുള്ള വിദ്യാലയത്തില്‍ നിന്നും കേരളം വിഷയമാക്കി 111 കയ്യെഴുത്ത് മാഗസിനുകള്‍ പുറത്തിറക്കി.


കാഞ്ഞങ്ങാട്ഡി.വൈ.എസ്.പി. കെ. ദാമോദരന്‍ പുസ്തകങ്ങളുടെ പ്രകാശനം നിര്‍വ്വഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ടി.എം.സദാനന്ദന്‍, ബി.പി.. നാരായണന്‍ മാസ്റ്റര്‍, എന്നിവര്‍ മുഖ്യാതിഥികളായി. സ്ക്കള്‍ മാനേജര്‍ എം.സി. ഇബ്രാഹിം ഹാജി ഉദ്ഘാടനം ചെയ്തു. ലത്തീഫ് നീലഗിരി അദ്ധ്യക്ഷനായി. കെ. ശുക്കൂര്‍ ഹാജി, സി.സലാം ഹാജി, യു.കെ. ശെരീഫ്, എം.സി.സിദ്ധീഖ്, എം.കെ.അസ്ഹറുദ്ദീന്‍, അനിത ടീച്ചര്‍. ശ്രീലത ടീച്ചര്‍ തുടങ്ങിയവര്‍ സംസാരിച്ചു.


Tuesday 24 October 2017


മീസില്‍സ്-റൂബെല്ല വാക്സിന്‍ ബോധവല്‍ക്കരണ ക്ലാസ്സ്
പതിനഞ്ച് വയസ്സു വരെയുള്ള എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും മീസില്‍സ്- റൂബെല്ലാ പ്രതിരോധ കുത്തിവെയ്പ്പ് ലഭിച്ചുവെന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായി പ്രതിരോധ കുത്തിവെയ്പിന്റെ ആവശ്യകതയെക്കുറിച്ചും , രക്ഷിതാക്കളുടെ സംശയങ്ങള്‍ ദൂരീകരിക്കുന്നതിനുമായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ 11/10/2017 ചൊവ്വാഴ്ച്ച സ്ക്കൂളില്‍ വെച്ച് രക്ഷിതാക്കള്‍ക്കുള്ള ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി. ചെറുവത്തൂര്‍ പി.എച്ച്.സി. യിലെ ശ്രീ. മഹേഷ് കുമാര്‍ ക്ലാസ്സെടുത്തു. ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചര്‍ സ്വാഗതമാശംസിച്ചു. സ്ററാഫ് സെക്രട്ടറി ചന്ദ്രമതി ടീച്ചര്‍ നന്ദി രേഖപ്പെടുത്തി.

Saturday 21 October 2017


"ഓര്‍മ്മത്തണലില്‍ “- 2017
പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം
.യു.പി. സ്ക്കൂള്‍ കൈതക്കാട്
അറുപത് വര്‍ഷത്തിലേറെയായി കൈതക്കാടിന്റെ വിജ്ഞാന കേന്ദ്രമായി പ്രവര്‍ത്തിച്ച് വരുന്ന കൈതക്കാട് എ.യു.പി. സ്ക്കളില്‍ പഠിച്ചിറങ്ങിയ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ 18/10/2017 ബുധനാഴ്ച്ച സ്ക്കൂളില്‍ ഒത്തുചേര്‍ന്നു.
വര്‍ത്തമാനകാലത്ത് അറിവിന്റെ കേന്ദ്രങ്ങളായ പൊതുവിദ്യാലയങ്ങളുടെ പ്രസക്തി തിരിച്ചറിഞ്ഞ് മുന്നോട്ടുള്ള യാത്രയില്‍ സ്ക്കൂളിന്റെ വികസനത്തില്‍ പങ്കാളികളാകുന്നതിന് വേണ്ടി സംഘടിപ്പിച്ച പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നാട്ടുകാരുടെയും, മാനേജ്മെന്റ് കമ്മിറ്റിയുടെയും, പി.ടി..യുടെയും സജീവ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.
രാവിലെ നടന്ന ഉദ്ഘാടന സംമ്മേളനത്തില്‍ വിശിഷ്ടാതിഥികളായി തൃക്കരിപ്പൂര്‍ എം.എല്‍.. ശ്രീ.എം.രാജഗോപാലന്‍, കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ..ജി.സി.ബഷീര്‍, ചെറുവത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.മാധവന്‍ മണിയറ, ചെറുവത്തൂര്‍ ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ ശ്രീ.ടി.എം.സദാനന്ദന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
പൂര്‍വ്വ കാല അദ്ധ്യാപകരെ ആദരിക്കല്‍, ഓര്‍മ്മകളുടെ ഓളങ്ങളില്‍ നിന്ന് നനുത്ത ഓര്‍മ്മകള്‍ പങ്കുവയ്ക്കല്‍, സംഗീത വിരുന്ന്, വിഭവ സമൃദ്ധമായ ഭക്ഷണം തുടങ്ങിയവയിലൂടെ രാവിലെ മുതല്‍ വൈകുന്നേരം വരെ നടന്ന പരിപാടി കൈതക്കാടിന് വേറിട്ടൊരനുഭവമായി.

Wednesday 4 October 2017


ഗാന്ധി ജയന്തി
രാഷ്ട്രപിതാവിന്റെ ജന്മദിനം വിവിധ പരിപാടികളോടെ സമുചിതമായി ആഘോഷിച്ചു. സ്ക്കൂള്‍ അസംബ്ലി ചേര്‍ന്നു. ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചര്‍ ഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തി. ഗാന്ധി ക്വിസ്, പ്രസംഗ മല്‍സരം, ഉപന്യാസ രചന, ചിത്ര പ്രദര്‍ശനം തുടങ്ങിയവ സംഘടിപ്പിച്ചു.
പി.ടി.. ഭാരവാഹികളും, മാനേജ്മെന്റ് ഭാരവാഹികളും പരിപാടിയില്‍ സംബന്ധിച്ചു. ഒരാഴ്ചക്കാലത്തെ ശുചീകരണ വാരാഘോഷത്തിന്റെ തുടക്കം കുറിച്ചുകൊണ്ട് സ്ക്കൂളും പരിസരവും വൃത്തിയാക്കി. മധുരപലഹാര വിതരണവും നടന്നു.

Friday 29 September 2017


 
വണ്‍ മില്യണ്‍ ഗോള്‍ ക്യാംപെയ്ന്‍
  
ഫിഫ അണ്ടര്‍ 17 ലോക കപ്പ് ഇന്ത്യയില്‍ നടക്കുന്ന ആവേശത്തില്‍ ലോക കപ്പിന്റെ പ്രചാരണത്തിനായി സംഘടിപ്പിച്ച വണ്‍ മില്യണ്‍ ഗോള്‍ ക്യാംപെയിനിന്റെ ഭാഗമായി കൈതക്കാട് എ.യു.പി. സ്ക്കൂളില്‍ കുട്ടികള്‍, അധ്യാപകര്‍, പി.ടി.. അംഗങ്ങള്‍, നാട്ടുകാര്‍ എന്നിവര്‍ ഒരുമിച്ച് ചേര്‍ന്ന് ഗോള്‍ അടിച്ച് കൂട്ടി. ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചര്‍, അഹമ്മദ് കുട്ടി മാസ്റ്റര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Saturday 23 September 2017



ചന്ദ്രിക - “അറിവിന്‍ തിളക്കം"

 
കൈതക്കാട് എ.യു.പി.സ്ക്കൂളില്‍ "ചന്ദ്രിക – അറിവിന്‍ തിളക്കത്തിന് " തുടക്കമായി. ചെറുവത്തൂര്‍ ഗ്രാമ പഞ്ചായത്ത് പതിമൂന്നാം വാര്‍ഡ് മെമ്പര്‍ കെ.പി. അനൂപ്കുമാര്‍ സ്പോണ്‍സര്‍ ചെയ്ത് "ചന്ദ്രിക " ദിനപത്രം 23/09/2017 ശനിയാഴ്ച സ്ക്കുള്‍ അസംബ്ലിയില്‍ സ്ക്കൂള്‍ ലീഡര്‍ക്ക് കൈമാറി. പ്രസ്തുത ചടങ്ങില്‍ പി.ടി.. പ്രസിഡണ്ട് ടി.കെ.ഫൈസല്‍, മാനേജര്‍ ഇന്‍ ചാര്‍ജ് ലത്തീഫ് നീലഗിരി , .സി.റസാഖ് ഹാജി, മദര്‍ പി.ടി..പ്രസിഡണ്ട് ഉഷ എന്നിവര്‍ സംബന്ധിച്ചു.

Tuesday 12 September 2017


ഓണാഘോഷം- 2017
കൈതക്കാട് ഏ.യു.പി.സ്ക്കൂള്‍ പി.ടി.എ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ ഓണാഘോഷം 31/08/2017 ന് സ്ക്കൂളില്‍ വെച്ച് നടത്തി.
പരിപാടിയുടെ ഉദ്ഘാടനം പി.ടി.എ പ്രസിഡണ്ട് ടി.കെ. ഫൈസലിന്റെ അധ്യക്ഷതയില്‍ ചെറുവത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. മാധവന്‍ മണിയറ നിര്‍വ്വഹിച്ചു.

പി.ടി.. ഭാരവാഹികളും, മാനേജ്മെന്റ് ഭാരവാഹികളും പരിപാടിയില്‍ സംബന്ധിച്ചു. ചടങ്ങില്‍ വെച്ച് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ മാധവന്‍ മണിയറ സ്ക്കൂള്‍ ഡയറി കുട്ടികള്‍ക്ക് കൈമാറി.

തുടര്‍ന്ന് പൂക്കളമല്‍സരവും ഓണക്കളികളും നടത്തി. രക്ഷിതാക്കളുടെയും നാട്ടുകാരുടെയും അധ്യാപകരുടെയും സഹകരണത്തോടെ വിഭവ സമൃദ്ധമായ ഓണസദ്യ ഒരുക്കി.

Thursday 24 August 2017



ചിങ്ങം ഒന്ന് കര്‍ഷകദിനം
ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പുത്തന്‍ പ്രതീക്ഷകളുമായി ചിങ്ങം ഒന്ന് കര്‍ഷകദിനം ആചരിച്ചു. കാര്‍ഷിക സംസ്കൃതിയുടെ ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മ്മകള്‍ അയവിറക്കി സ്ക്കൂളിലെ കാര്‍ഷിക ക്ലബ്ബിന്റെ നേതൃത്വത്തില്‍ കൃഷിയുടെ മഹത്വം ആഴത്തിലറയാനുള്ള പരിപാടികള്‍ സംഘടിപ്പിച്ചു.
പിലിക്കോട് പഞ്ചായത്തിലെ പരമ്പരാഗത കര്‍ഷകനായ ശ്രീ. അമ്പാടിയെ ആദരിച്ചു. തുടര്‍ന്ന് പണ്ടത്തെ കൃഷിരീതിയെക്കുറിച്ചും, നൂതന കൃഷി രീതികളെക്കുറിച്ചും ശ്രീ. അമ്പാടി കുട്ടികളുമായി ഏറെ നേരം സംവദിച്ചു.
വിളവിന്റെ സമൃദ്ധിക്കാവശ്യമായ മുന്‍കരുതലുകളും വിള പരിചരണവും വിശദമാക്കി അദ്ദേഹം കൃഷിയറിവുകള്‍ പങ്കുവെച്ചു. സീനിയര്‍ അസിസ്റ്റന്റ് അനിത ടീച്ചര്‍, പി.ടി,. പ്രസിഡണ്ട് ടി.കെ.ഫൈസല്‍ എന്നിവര്‍ സംബന്ധിച്ചു. ക്ലബ്ബ് കണ്‍വീനര്‍ സമദ് മാസ്റ്റര്‍ നന്ദി പ്രകാശിപ്പിച്ചു.

Sunday 20 August 2017


സ്വാതന്ത്ര്യ ദിനാഘോഷം
ഭാരത്തിന്റെ എഴുപതാം സ്വാതന്ത്ര്യ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചര്‍ പതാക ഉയര്‍ത്തി. സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്നു.
ആഘോഷ പരിപാടിയുടെ ഉദ്ഘാടനം പി.ടി..പ്രസിഡണ്ട് ടി.കെ. ഫൈസലിന്റെ അദ്ധ്യക്ഷതയില്‍ മാനേജര്‍ ഇന്‍ ചാര്‍ജ് ലത്തീഫ് നീലഗിരി നിര്‍വ്വഹിച്ചു.
ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചര്‍ സ്വാഗതമാശംസിച്ചു. മാനേജ്മെന്റ് ഭാരവാഹികളും പി.ടി..ഭാരവാഹികളും ആശംസകളര്‍പ്പിച്ചു.
സ്റ്റാഫ് സെക്രട്ടറി ചന്ദ്രമതി ടീച്ചര്‍ നന്ദി രേഖപ്പെടുത്തി. വിവിധ മല്‍സരങ്ങളില്‍ വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു.
ഗൗരീ ലക്ഷമി, അതുല്യ എന്നീ കുട്ടികള്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തെക്കുറിച്ച് സംസാരിച്ചു. തുടര്‍ന്ന്
ദേശഭക്തി ഗാന മല്‍സരം,ക്വിസ് മല്‍സരം, പതാക നിര്‍മ്മാണം തുടങ്ങിയവ സംഘടിപ്പിച്ചു.
1498 മുതല്‍ 1947 വരെയുള്ള ഇന്ത്യന്‍ സ്വാതന്ത്യ സമര ചരിത്രത്തിലെ പ്രധാന സമര മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ട് മുപ്പതോളം വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നവതരിപ്പിച്ച''ഭാരതീയം ഡോക്യൂ ഡ്രാമ " ശ്രദ്ധേയമായി.
വാസ്കോഡ ഗാമയും സാമൂതിരി രാജാവും തമ്മിലുള്ള സംഗമത്തിനും തുടര്‍ന്നുള്ള സമരമുഹൂര്‍ത്തങ്ങള്‍ക്കും നാടകത്തിന്റെ രുചിഭേദം പകര്‍ന്ന് അവതരിപ്പിച്ചപ്പോള്‍ കാഴ്ചക്കാര്‍ക്ക് അത് വേറിട്ട അനുഭവമായി.
പ്രശസ്ത നാടക പ്രവര്‍ത്തകന്‍ ഉദിനൂര്‍ ഒ.പി. ചന്ദ്രന്‍ അണിയിച്ചൊരുക്കിയതാണ് ഭാരതീയം.തുടര്‍ന്ന് പായസ വിതരണം നടത്തി.