FLASH NEWS

2018-19 അധ്യയന വര്‍ഷത്തെ ഒന്നു മുതല്‍ ഏഴു വരെ ഇംഗ്ലീഷ്്-മലയാളം മീഡിയം ക്ലാസ്സുകളിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു.........

Friday 23 June 2017


വായനാദിനം ആചരിച്ചു.


തുടര്‍ന്ന് ലൈമ്പ്രറി പുസ്തക വിതരണം നടത്തി. വാരാചരണത്തിന്റെ ഭാഗമായി പുസ്തക പ്രദര്‍ശനം, വായനാ മല്‍സരം, സാഹിത്യ ക്വിസ്, സാഹിത്യകാരന്‍മാരെ പരിചയപ്പെടല്‍, കഥാരചന, പുസ്തകാസ്വാദനം തുടങ്ങിയ പരിപാടികള്‍ ഒരാഴ്ചക്കാലം സംഘടിപ്പിക്കുന്നതിനും തുടക്കമായി.

Wednesday 7 June 2017


ജൂണ്‍ 5 ലോകപരിസ്ഥിതി ദിനം

ഓരോ പൗരനും സമഗ്ര മാറ്റം ഉള്‍ക്കൊണ്ട് പ്രകൃതി പരിപാലകരായി മാറാന്‍ കഴിയട്ടെ എന്ന് ടീച്ചര്‍ ആശംസിച്ചു. പ്രകൃതിയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ , പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം തുടങ്ങിയവ മാനേജര്‍ എം.സി.ഇബ്രാഹിം ഹാജി സംസാരിച്ചു.
തുടര്‍ന്ന് മുഴുവന്‍ കുട്ടികള്‍ക്കും വൃക്ഷത്തൈ വിതരണം ചെയ്തു. സ്ക്കൂള്‍ വളപ്പിലും, പരിസര പ്രദേശങ്ങളിലും വൃക്ഷത്തൈകള്‍ നട്ടു. പരിസ്ഥിതി ദിന ക്വിസ് , പോസ്റ്റര്‍ രചനാ മല്‍സരം എന്നിവ സംഘടിപ്പിച്ചു. പരിസ്ഥിതി ക്ലബ്ബ് രൂപീകരിച്ചു. വൃക്ഷത്തൈകള്‍ സംരക്ഷിക്കുന്നതിന് വിദ്യാര്‍ത്ഥികളെ ഗ്രൂപ്പുകളാക്കി ചുമതലകള്‍ നല്‍കി.
 

Tuesday 6 June 2017


പ്രവേശനോല്‍സവം - 2017-18

മുതിര്‍ന്ന ക്ലാസ്സിലെ കുട്ടികളുടെ നേതൃത്വത്തില്‍ നടന്ന പ്രവേശനോല്‍സവ ഘോഷയാത്രയില്‍ പ്രവേശനോല്‍സവ ഗാനം ആലപിച്ചു കൊണ്ട് അക്ഷരലോകത്തേക്ക് കുരുന്നുകളെ സ്വാഗതം ചെയ്തു.
പ്രവേശനോല്‍സവത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചര്‍ സ്വാഗതം ആശംസിച്ചു. പി.ടി.എ പ്രസിഡണ്ട് ടി.കെ. ഫൈസലിന്റെ അദ്ധ്യക്ഷതയില്‍ കൈതക്കാട് ജമായത്ത് സെക്രട്ടറി പി.വി.സി.മുഹമ്മദ് കുഞ്ഞി ഹാജി ഉദ്ഘാടനം നിര്‍വ്വഹിച്ചു. മാനേജ്മെന്റ് ഭാരവാഹികളും , പി.ടി.. മെമ്പര്‍മാരും ആശംസകളര്‍പ്പിച്ചു.

ഗ്രീന്‍ പ്രോട്ടോകോളിന്റെ ഭാഗമായി പി.ടി.. ഏര്‍പ്പെടുത്തിയ ഉച്ച ഭക്ഷണത്തിനുള്ള സ്റ്റീല്‍ പ്ലേറ്റുകളും, ഗ്ലാസ്സുകളും ലത്തീഫ് നീലഗിരി കുട്ടികള്‍ക്ക് വിതരണം ചെയ്തു.

തുടര്‍ന്ന് മധുരപലഹാര വിതരണം നടത്തി. സ്റ്റാഫ് സെക്രട്ടറി ചന്രമതി ടീച്ചര്‍ നന്ദി പ്രകാശിപ്പിച്ചു.