FLASH NEWS

2018-19 അധ്യയന വര്‍ഷത്തെ ഒന്നു മുതല്‍ ഏഴു വരെ ഇംഗ്ലീഷ്്-മലയാളം മീഡിയം ക്ലാസ്സുകളിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു.........

Saturday 22 July 2017


ജൂലൈ 21 ചാന്ദ്രദിനം
ചാന്ദ്രദിനം വിവിധ പരിപാടികളോടെ ആചരിച്ചു. സ്ക്കൂള്‍ അസംബ്ലിയില്‍ ചാന്ദ്രദിനത്തെക്കുറിച്ച് വിജയ ടീച്ചര്‍ വിശദീകരിച്ചു. എല്‍.സി.ഡി. പ്രൊജക്ടര്‍ ഉപയോഗിച്ച് ചാന്ദ്രയാത്രകളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും, ചിത്രങ്ങളടങ്ങിയ ചോദ്യാവലികളും പ്രദര്‍ശിപ്പിച്ചു.
തുടര്‍ന്ന് ചിത്രപ്രദര്‍ശനം, ശാസ്ത്രക്വിസ് മല്‍സരം,ബഹിരാകാശ യാത്രിക സുനിത വില്യംസിന്റെ ബഹിരാകാശ യാത്രാനുഭവങ്ങളുടെ CD പ്രദര്‍ശനം തുടങ്ങിയവ സംഘടിപ്പിച്ചു.

Monday 17 July 2017


പി.ടി.. ജനറല്‍ബോഡി യോഗം 2017-2018
2017-18 അദ്ധ്യയനവര്‍ഷത്തെ പി.ടി,.ജനറല്‍ബോഡി യോഗം 17/07/2017 തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 2 മണിക്ക് സ്ക്കൂളില്‍ വെച്ച് നടന്നു. പി.ടി..പ്രസിഡണ്ട് ടി.കെ. ഫൈസലിന്റെ അദ്ധ്യക്ഷതയില്‍ സ്ക്കൂള്‍ മാനേജര്‍ എം.സി. ഇബ്രാഹിം ഹാജി ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചര്‍ സ്വാഗതം ആശംസിച്ചു. പുതിയ അദ്ധ്യയന വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞടുത്തു.
അബ്ദുള്‍ ലത്തീഫ് നീലഗിരി, ശിഹാബ് എസ്.. ഇബ്രാഹിം തട്ടാനിച്ചേരി എന്നിവര്‍ ആശംസകളര്‍പ്പിച്ചു.
ടി.കെ. ഫൈസല്‍ പി.ടി..പ്രസിഡണ്ടായും, ഇബ്രാഹിം തട്ടാനിച്ചേരി പി.ടി.. വൈസ് പ്രസിഡണ്ടായും, ശ്രീമതി.ഉഷ.യു. എം.പി.ടി..പ്രസിഡണ്ടായും, ശ്രീമതി. .കെ. മന്‍സൂറ എം.പി.ടി.. വൈസ് പ്രസിഡണ്ടായും തെരഞ്ഞെടുക്കപ്പെട്ടു.

ചെറുവത്തൂര്‍ ഗ്രാമ പഞ്ചായത്ത്
സമഗ്ര വിദ്യാഭ്യാസ പദ്ധതി 2017
ചെറുവത്തൂര്‍ ഗ്രാമ പഞ്ചായത്ത് നടപ്പിലാക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി കൈതക്കാട് എ.യു. പി. സ്ക്കൂള്‍ അഞ്ചാം ക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ക്കും, രക്ഷിതാക്കള്‍ക്കുമുള്ള ബോധവല്‍ക്കരണ ക്ലാസ്സും, പദ്ധതിയുടെ വിശദീകരണവും 14/07/2017 വെള്ളിയാഴ്ച്ച ഉച്ചയ്ക് മൂന്ന് മണിക്ക് സ്ക്കൂളല്‍ വെച്ച് നടന്നു. പരിപാടിയുടെ ഉദ്ഘാടനം പി.ടി..വൈസ് പ്രസിഡണ്ട് ഇബ്രാഹിം തട്ടാനിച്ചേരിയുടെ അധ്യക്ഷതയില്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി. പ്രമീള നിര്‍വ്വഹിച്ചു.
ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചര്‍ സ്വാഗതമാശംസിച്ചു. വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ. നാരായണന്‍ പദ്ധതി വിശദീകരണം നടത്തി. സ്റ്റാഫ് സെക്രട്ടറി ചന്രമതി ടീച്ചര്‍ നന്ദി രേഖപ്പെടുത്തി.

Sunday 16 July 2017


ജൂലായ് -11 ലോക ജനസംഖ്യാ ദിനം
സ്ക്കൂളില്‍ ലോകജനസംഖ്യാദിനം വിവിധ പരിപാടികളോടെ ആചരിച്ചു. സ്ക്കൂള്‍ അസംബ്ലിയില്‍ ജനസംഖ്യാദിനത്തിന്റെ പ്രാധാന്യത്തെകുറിച്ച് ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചര്‍ വിശദീകരിച്ചു. ക്വിസ് മത്സരം, പോസ്റ്റര്‍ രചന തുടങ്ങിയ പരിപാടികള്‍ തുടര്‍ന്ന് നടന്നു.

ജൂലായ് 5 ബഷീര്‍ ചരമദിനം
വൈക്കം മൂഹമ്മദ് ബഷീറിന്റെ ചരമ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. സ്ക്കള്‍ അസംബ്ലിയില്‍ ബഷീര്‍ അനുസ്മരണം നടത്തി. ബേപ്പൂര്‍ സുല്‍ത്താന്റെ പുസ്തകങ്ങളുടെ പ്രദര്‍ശനം ഒരുക്കി. ക്വിസ് മല്‍സരം, പുസ്തകാസ്വാദനം തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിച്ചു. എല്‍.സി.ഡി. പ്രൊജക്ടര്‍ ഉപയോഗിച്ച് "ഇമ്മിണി ബല്യരാള്‍" , “ബഷീര്‍ ദ മാന്‍ " , “ഒരു മനുഷ്യന്‍" എന്നീ ഹ്രസ്വ ചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു.