FLASH NEWS

2018-19 അധ്യയന വര്‍ഷത്തെ ഒന്നു മുതല്‍ ഏഴു വരെ ഇംഗ്ലീഷ്്-മലയാളം മീഡിയം ക്ലാസ്സുകളിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു.........

Tuesday 24 October 2017


മീസില്‍സ്-റൂബെല്ല വാക്സിന്‍ ബോധവല്‍ക്കരണ ക്ലാസ്സ്
പതിനഞ്ച് വയസ്സു വരെയുള്ള എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും മീസില്‍സ്- റൂബെല്ലാ പ്രതിരോധ കുത്തിവെയ്പ്പ് ലഭിച്ചുവെന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായി പ്രതിരോധ കുത്തിവെയ്പിന്റെ ആവശ്യകതയെക്കുറിച്ചും , രക്ഷിതാക്കളുടെ സംശയങ്ങള്‍ ദൂരീകരിക്കുന്നതിനുമായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ 11/10/2017 ചൊവ്വാഴ്ച്ച സ്ക്കൂളില്‍ വെച്ച് രക്ഷിതാക്കള്‍ക്കുള്ള ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി. ചെറുവത്തൂര്‍ പി.എച്ച്.സി. യിലെ ശ്രീ. മഹേഷ് കുമാര്‍ ക്ലാസ്സെടുത്തു. ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചര്‍ സ്വാഗതമാശംസിച്ചു. സ്ററാഫ് സെക്രട്ടറി ചന്ദ്രമതി ടീച്ചര്‍ നന്ദി രേഖപ്പെടുത്തി.

Saturday 21 October 2017


"ഓര്‍മ്മത്തണലില്‍ “- 2017
പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം
.യു.പി. സ്ക്കൂള്‍ കൈതക്കാട്
അറുപത് വര്‍ഷത്തിലേറെയായി കൈതക്കാടിന്റെ വിജ്ഞാന കേന്ദ്രമായി പ്രവര്‍ത്തിച്ച് വരുന്ന കൈതക്കാട് എ.യു.പി. സ്ക്കളില്‍ പഠിച്ചിറങ്ങിയ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ 18/10/2017 ബുധനാഴ്ച്ച സ്ക്കൂളില്‍ ഒത്തുചേര്‍ന്നു.
വര്‍ത്തമാനകാലത്ത് അറിവിന്റെ കേന്ദ്രങ്ങളായ പൊതുവിദ്യാലയങ്ങളുടെ പ്രസക്തി തിരിച്ചറിഞ്ഞ് മുന്നോട്ടുള്ള യാത്രയില്‍ സ്ക്കൂളിന്റെ വികസനത്തില്‍ പങ്കാളികളാകുന്നതിന് വേണ്ടി സംഘടിപ്പിച്ച പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നാട്ടുകാരുടെയും, മാനേജ്മെന്റ് കമ്മിറ്റിയുടെയും, പി.ടി..യുടെയും സജീവ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.
രാവിലെ നടന്ന ഉദ്ഘാടന സംമ്മേളനത്തില്‍ വിശിഷ്ടാതിഥികളായി തൃക്കരിപ്പൂര്‍ എം.എല്‍.. ശ്രീ.എം.രാജഗോപാലന്‍, കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ..ജി.സി.ബഷീര്‍, ചെറുവത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.മാധവന്‍ മണിയറ, ചെറുവത്തൂര്‍ ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ ശ്രീ.ടി.എം.സദാനന്ദന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
പൂര്‍വ്വ കാല അദ്ധ്യാപകരെ ആദരിക്കല്‍, ഓര്‍മ്മകളുടെ ഓളങ്ങളില്‍ നിന്ന് നനുത്ത ഓര്‍മ്മകള്‍ പങ്കുവയ്ക്കല്‍, സംഗീത വിരുന്ന്, വിഭവ സമൃദ്ധമായ ഭക്ഷണം തുടങ്ങിയവയിലൂടെ രാവിലെ മുതല്‍ വൈകുന്നേരം വരെ നടന്ന പരിപാടി കൈതക്കാടിന് വേറിട്ടൊരനുഭവമായി.

Wednesday 4 October 2017


ഗാന്ധി ജയന്തി
രാഷ്ട്രപിതാവിന്റെ ജന്മദിനം വിവിധ പരിപാടികളോടെ സമുചിതമായി ആഘോഷിച്ചു. സ്ക്കൂള്‍ അസംബ്ലി ചേര്‍ന്നു. ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചര്‍ ഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തി. ഗാന്ധി ക്വിസ്, പ്രസംഗ മല്‍സരം, ഉപന്യാസ രചന, ചിത്ര പ്രദര്‍ശനം തുടങ്ങിയവ സംഘടിപ്പിച്ചു.
പി.ടി.. ഭാരവാഹികളും, മാനേജ്മെന്റ് ഭാരവാഹികളും പരിപാടിയില്‍ സംബന്ധിച്ചു. ഒരാഴ്ചക്കാലത്തെ ശുചീകരണ വാരാഘോഷത്തിന്റെ തുടക്കം കുറിച്ചുകൊണ്ട് സ്ക്കൂളും പരിസരവും വൃത്തിയാക്കി. മധുരപലഹാര വിതരണവും നടന്നു.