FLASH NEWS

2018-19 അധ്യയന വര്‍ഷത്തെ ഒന്നു മുതല്‍ ഏഴു വരെ ഇംഗ്ലീഷ്്-മലയാളം മീഡിയം ക്ലാസ്സുകളിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു.........

Saturday 27 January 2018



 
റിപ്പബ്ലിക് ദിനാഘോഷം
ഭാരതത്തിന്റെ അറുപത്തി ഒമ്പതാമത് റിപ്പബ്ലിക് ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. മുഴുവന്‍ അധ്യാപകരുടെയും കുട്ടികളുടെയും സാന്നിധ്യത്തില്‍ ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചര്‍ പതാക ഉയര്‍ത്തി. സ്ക്കൂള്‍ മാനേജര്‍ ലത്തീഫ് നീലഗിരി, പി.ടി..അംഗങ്ങളായ ഫൈസല്‍, അരീഷ് തുടങ്ങിയവര്‍ റിപ്പബ്ലിക് ദിനാശംസകള്‍ നേര്‍ന്നു.

വിദ്യാര്‍ത്ഥികള്‍ റിപ്പബ്ലിക് ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. തുടര്‍ന്ന് ക്വിസ് മല്‍സരം, ദേശഭക്ത് ഗാനാലാപനം തുടങ്ങിയ പരിപാടികള്‍ നടന്നു. മധുരപലഹാര വിതരണം നടത്തി.

Thursday 25 January 2018


കോര്‍ണര്‍ പി . ടി .

പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി അദ്ധ്യാപക രക്ഷാകര്‍ത്തൃ ബന്ധം ശക്തമാക്കുന്നതിനും ക്ലാസ്സ് പി.ടി..യോഗങ്ങളില്‍ പങ്കെടുക്കാന്‍ കഴിയാത്ത രക്ഷിതാക്കളെ കുട്ടികളുടെ പഠന നിലവാരവും മികവും അറിയിക്കുന്നതിനും വേണ്ടി 23/01/2018 ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് തഖ് വ നഗറില്‍ കോര്‍ണര്‍ പി.ടി.. സംഘടിപ്പിച്ചു.

ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചര്‍ സ്വാഗതമാശംസിച്ചു. പി.ടി.. പ്രസിഡണ്ട് ടി.കെ. ഫൈസല്‍ അദ്ധ്യക്ഷത വഹിച്ചു. മാനേജര്‍ ലത്തീഫ് നീലഗിരി ഉദ്ഘാടനം നിര്‍വ്വഹിച്ചു.




 
ദ്വിദിന ഇംഗ്ലീഷ് ക്യാമ്പ്
കുട്ടികളില്‍ ഇംഗ്ലീഷ് ഭാഷയില്‍ താല്‍പര്യം ജനിപ്പിക്കുന്നതിനും അനായാസമായി കൈകാര്യം ചെയ്യുന്നതിനുമായി ജനുവരി 19,20 ദിവസങ്ങളിലായി സ്ക്കൂളില്‍ ഇംഗ്ലീഷ് ക്യാമ്പ് സംഘടിപ്പിച്ചു.പഠന ക്യാമ്പിന്റെ ഉദ്ഘാടനം സ്ക്കൂള്‍ മാനേജര്‍ ലത്തീഫ് നീലഗിരി നിര്‍വ്വഹിച്ചു. പി.ടി..വൈസ് പ്രസിഡണ്ട് ഇബ്രാഹിം തട്ടാനിച്ചേരി അദ്ധ്യക്ഷത വഹിച്ചു. ടി.കെ.ഫൈസല്‍, അനിത ടീച്ചര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.ശ്രീലത ടീച്ചര്‍ സ്വാഗതവും, ചന്ദ്രമതി ടീച്ചര്‍ നന്ദിയും പറഞ്ഞു.


Wednesday 10 January 2018


"അനുമോദനവും സമ്മാന വിതരണവും"
2017-18 അദ്ധ്യയന വര്‍ഷത്തെ ചെറുവത്തൂര്‍ ഉപജില്ല കായികമേള/ശാസ്ത്രമേള /കലോല്‍സവം/മല്‍സരങ്ങളില്‍ പങ്കെടുത്ത് വിജയം കൈവരിച്ച കൈതക്കാട് സ്ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദനവും സമ്മാന വിതരണവും ജനുവരി 6 ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് സ്ക്കൂളില്‍ സംഘടിപ്പിച്ചു.

വാര്‍ഡ് മെമ്പര്‍ അനൂപ് കുമാര്‍, പി.ടി..ഭാരവാഹികളായ ഇബ്രാഹിം തട്ടാനിച്ചേരി, അരീഷ്, ശ്രീമതി ഉഷ തുടങ്ങിയവര്‍ സംബന്ധിച്ചു..




"ലയാളത്തിളക്കം ഫലപ്രഖ്യാപനം"

കേരള വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ പഠന പിന്നോക്കക്കാര്‍ക്കുള്ള നൂതന പഠന പരിശീലന പദ്ധതിയായ മലയാളത്തിളക്കം പദ്ധതിയുടെ ഒന്നാം ഘട്ട ഫല പ്രഖ്യാപനം ജനുവരി 6 ന് സ്ക്കളില്‍ വെച്ച് നടത്തി. പ്രീടെസ്റ്റ് നടത്തി മലയാള ഭാഷയില്‍ പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികളെ കണ്ടെത്തി അദ്ധ്യയന സമയത്തിന് പുറമെ കൂടുതല്‍ സമയം പ്രയോജനപ്പെടുത്തി കുട്ടികളെ മുന്നോക്കക്കാരാക്കുന്ന പ്രവര്‍ത്തന പദ്ധതിയാണ് 'മലയാളത്തിളക്കം.

ചടങ്ങില്‍ ശ്രീലത ടീച്ചര്‍, മാനേജ്മെന്റ് ഭാരവാഹികള്‍, പി.ടി..ഭാരവാഹികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. വായനാ കാര്‍ഡുകള്‍ വായിച്ചും, പാട്ടുകള്‍ പാടിയും കുട്ടികള്‍ 'മലയാളത്തിളക്കത്തിന്റെ' മികവ് പ്രദര്‍ശിപ്പിച്ചു.