FLASH NEWS

2018-19 അധ്യയന വര്‍ഷത്തെ ഒന്നു മുതല്‍ ഏഴു വരെ ഇംഗ്ലീഷ്്-മലയാളം മീഡിയം ക്ലാസ്സുകളിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു.........

Saturday 24 March 2018


സര്‍ഗ്ഗോല്‍സവം / മികവുല്‍സവം 2018
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കുന്നതിനായി നടപ്പിലാക്കിയ പരിപാടികളുടെ നേട്ടങ്ങള്‍ സമൂഹവുമായി പങ്കിടുക എന്ന ലക്ഷ്യത്തോടെ സ്ക്കൂളിന്റെ സമീപ പ്രദേശമായ പയ്യങ്കിയില്‍ 23/03/2018 വെള്ളിയാഴ്ച്ച വൈകുന്നേരം 4:30 ന് സര്‍ഗ്ഗോല്‍സവം സംഘടിപ്പിച്ചു.





Tuesday 6 March 2018




വാര്‍ഷികാഘോഷവും
എന്‍ഡോവ്മെന്റ് വിതരണവും
പരിപാടിയുടെ ഉദ്ഘാടനം പി.ടി..പ്രസിഡണ്ട് ടി.കെ. ഫൈസലിന്റെ അദ്ധ്യക്ഷതയില്‍ കൈതക്കാട് ജമായത്ത് സെക്രട്ടറി ശ്രീ. കെ.അബ്ദുള്‍ ഷുക്കൂര്‍ ഹാജി നിര്‍വ്വഹിച്ചു. ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചര്‍ സ്വാഗതമാശംസിച്ചു.
ഒന്നു മുതല്‍ ഏഴു വരെ ക്ലാസ്സുകളിലെ മികച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള സമ്മാന വിതരണം ഖത്തര്‍ കമ്മിറ്റി അംഗം ശ്രീ. സി. അഷ്രഫ് ഹാജിയും, 2017 മാര്‍ച്ച് എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ഉന്നത വിജയം നേടിയ പുര്‍വ്വ വിദ്യാര്‍ത്ഥികളായ സ്നേഹ, ആയിഷ. .വി. എന്നീ വിദ്യാര്‍ത്ഥികള്‍ക്കുളള ഉപഹാര സമര്‍പ്പണം സ്ക്കുള്‍ മാനേജര്‍ ശ്രീ.ലത്തീഫ് നീലഗിരിയും നിര്‍വ്വഹിച്ചു.

സ്ക്കുളിലെ മികച്ച ശാസ്ത്ര വിദ്യാര്‍ത്ഥിക്കുള്ള ഇ. കുഞ്ഞികൃഷ്ണന്‍ നമ്പി മാസ്റ്റര്‍ സ്മാരക എന്‍ഡോവ്മെന്റ് ഏഴ് ബി. ക്ലാസ്സിലെ ഗൗരീ ലക്ഷ്മിക്ക് ശ്രീ. .രാജഗോപാലന്‍ മാസ്റ്റരും, സ്ക്കൂളിലെ മികച്ച വിദ്യാര്‍ത്ഥിക്കുള്ള ടി.വി. രാജീവന്‍ മാസ്റ്റര്‍ സ്മാരക എന്‍ഡോവ്മെന്റ് എഴ് എ ക്ലാസ്സിലെ ഫൈസാന. . ക്ക് ശ്രീമതി. വിജയ ടീച്ചരും വിതരണം ചെയ്തു.


സ്റ്റാഫ് സെക്രട്ടറി ചന്ദ്രമതി ടീച്ചര്‍ നന്ദി രേഖപ്പെടുത്തി. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ സര്‍ഗ്ഗ വൈഭവങ്ങള്‍ പ്രകടിപ്പിക്കുന്ന കലാപരിപാടികള്‍ അരങ്ങേറി.