FLASH NEWS

2018-19 അധ്യയന വര്‍ഷത്തെ ഒന്നു മുതല്‍ ഏഴു വരെ ഇംഗ്ലീഷ്്-മലയാളം മീഡിയം ക്ലാസ്സുകളിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു.........

Thursday 28 June 2018



പി.ടി.. ജനറല്‍ബോഡി യോഗം 2018-2019

2018-19 അദ്ധ്യയനവര്‍ഷത്തെ പി.ടി,.ജനറല്‍ബോഡി യോഗം
27/06/2018.‌‌‌‍ ബു‍ധനാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് സ്ക്കൂളില്‍ വെച്ച് നടന്നു. പി.ടി..വൈ.പ്രസിഡണ്ട് ഇബ്രാഹിം തട്ടാനിച്ചേരി‍യുടെ അദ്ധ്യക്ഷതയില്‍ പി.ടി.എ പ്രസിഡണ്ട്, ടി.കെ. ഫൈസല്‍ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചര്‍ സ്വാഗതം ആശംസിച്ചു. പുതിയ അദ്ധ്യയന വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞടുത്തു.

ടി.കെ. ഫൈസല്‍ പി.ടി..പ്രസിഡണ്ടായും, ഇബ്രാഹിം തട്ടാനിച്ചേരി പി.ടി.. വൈസ് പ്രസിഡണ്ടായും, സലീമ അരവിന്ദ് എം.പി.ടി..പ്രസിഡണ്ടായും, ശ്രീമതി. റാഷിഫ.പി എം.പി.ടി.. വൈസ് പ്രസിഡണ്ടായും തെരഞ്ഞെടുക്കപ്പെട്ടു.


ഈ വര്‍ഷം മുതല്‍ നടപ്പിലാക്കി വരുന്ന ഹലോ ഇംഗ്ലീഷ് പ്രവര്‍ത്തനങ്ങളുടെ മികവ് രക്ഷിതാക്കള്‍ക്ക് മുമ്പില്‍ കുട്ടികള്‍ അവതരിപ്പിച്ചു.

വായനാദിനം ആചരിച്ചു.


Thursday 7 June 2018



ജൂണ്‍ 5 ലോകപരിസ്ഥിതി ദിനം

ഓരോ പൗരനും സമഗ്ര മാറ്റം ഉള്‍ക്കൊണ്ട് പ്രകൃതി പരിപാലകരായി മാറാന്‍ കഴിയട്ടെ എന്ന് ടീച്ചര്‍ ആശംസിച്ചു.


തുടര്‍ന്ന് മുഴുവന്‍ കുട്ടികള്‍ക്കും വൃക്ഷത്തൈ വിതരണം ചെയ്തു. സ്ക്കൂള്‍ വളപ്പിലും, പരിസര പ്രദേശങ്ങളിലും വൃക്ഷത്തൈകള്‍ നട്ടു. പരിസ്ഥിതി ദിന ക്വിസ് , പോസ്റ്റര്‍ രചനാ മല്‍സരം എന്നിവ സംഘടിപ്പിച്ചു. പരിസ്ഥിതി ക്ലബ്ബ് രൂപീകരിച്ചു. വൃക്ഷത്തൈകള്‍ സംരക്ഷിക്കുന്നതിന് വിദ്യാര്‍ത്ഥികളെ ഗ്രൂപ്പുകളാക്കി ചുമതലകള്‍ നല്‍കി.

Monday 4 June 2018



പ്രവേശനോല്‍സവം 2018-19

2018-19 അധ്യയന വര്‍ഷത്തെ നവാഗതരെ സ്വാഗതം ചെയ്തുകൊണ്ട് പി.ടി..യുടെ യും നാട്ടുകാരുടെയും സഹകരണത്തോടെ പ്രവേശനോല്‍സവം വിപുലമായ പരിപാടികളോടെ സ്ക്കൂളില്‍ വെച്ച് നടത്തി. മുതിര്‍ന്ന ക്ലാസ്സിലെ കുട്ടികളുടെ നേതൃത്വത്തില്‍ നടന്ന പ്രവേശനോല്‍സവ ഘോഷയാത്രയില്‍ പ്രവേശനോല്‍സവ ഗാനം ആലപിച്ചു കൊണ്ട് അക്ഷരലോകത്തേക്ക് കുരുന്നുകളെ സ്വാഗതം ചെയ്തു.

പ്രവേശനോല്‍സവത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചര്‍ സ്വാഗതമാശംസിച്ചു. പി.ടി..പ്രസിഡണ്ട് ടി.കെ. ഫൈസലിന്റെ അധ്യക്ഷതയില്‍ കൈതക്കാട് ജമായത്ത് പ്രസിഡണ്ട് അബ്ദുള്‍ ഷുക്കൂര്‍ ഹാജി ഉദ്ഘാടനം നിര്‍വ്വഹിച്ചു. വാര്‍ഡ് മെമ്പര്‍ അനൂപ് കുമാര്‍, സ്ക്കള്‍ മാനേജര്‍ ലത്തീഫ് നീലഗിരി, മറ്റ് മാനേജ് മെന്റ് ഭാരവാഹികള്‍, പി.ടി..ഭാരവാഹികള്‍, തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

എല്‍.എസ്.എസ്.വിജയി ശ്രീഹരിക്കുള്ള ഉപഹാര സമര്‍പ്പണം വാര്‍ഡ് മെമ്പര്‍ അനൂപ് കുമാര്‍ നിര്‍വ്വഹിച്ചു. സ്റ്റാഫ് സെക്രട്ടരി ചന്രമതി ടീച്ചര്‍ നന്ദി രേഖപ്പെടുത്തി. തുടര്‍ന്ന് മധുര പലഹാര വിതരണം നടന്നു.
പൊതു വിദ്യാഭ്യാസ സംരക്ഷണത്തിന്റെ തുടര്‍ച്ചയെന്നോണം ഒന്നാം ക്ലാസ്സില്‍ 60 വിദ്യാര്‍ത്ഥികളടക്കം ഒന്നുമുതല്‍ ഏഴു വരെ ക്ലാസ്സുകളിലായി 110 ഓളം കുട്ടികള്‍ വിദ്യാലയത്തില്‍ പുതുതായി പ്രവേശനം നേടിയിട്ടുണ്ട്.