FLASH NEWS

2018-19 അധ്യയന വര്‍ഷത്തെ ഒന്നു മുതല്‍ ഏഴു വരെ ഇംഗ്ലീഷ്്-മലയാളം മീഡിയം ക്ലാസ്സുകളിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു.........

Wednesday 25 July 2018



ജൂലൈ 21 ചാന്ദ്രദിനം

തുടര്‍ന്ന് ചിത്രപ്രദര്‍ശനം, ശാസ്ത്രക്വിസ് മല്‍സരം,ബഹിരാകാശ യാത്രിക സുനിത വില്യംസിന്റെ ബഹിരാകാശ യാത്രാനുഭവങ്ങളുടെ CD പ്രദര്‍ശനം തുടങ്ങിയവ സംഘടിപ്പിച്ചു.

പ്രവര്‍ത്തന കലണ്ടര്‍ ജൂലായ് 2018


Monday 16 July 2018


സ്ക്കൂള്‍ ലീഡര്‍ തെരഞ്ഞെടുപ്പ് 2018-19

2018-19അധ്യയന വര്‍ഷത്തെ സ്ക്കൂള്‍ ലീഡര്‍ തെരഞ്ഞടുപ്പ്/13/07/2018 വെള്ളിയാഴ്ച്ച നടന്നു. സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടന്ന തെരഞ്ഞെടുപ്പ് തികച്ചും ജനാധിപത്യ രീതിയിലായിരുന്നു.
സമ്മതിദായകാവകാശം വിനിയോഗിക്കുന്നതിനും, ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുപ്പ് നടത്തുന്നത് എങ്ങിനെയെന്നും, പഠിക്കുന്നതോടൊപ്പം തെരഞ്ഞടുപ്പിന്റെ നടപടിക്രമങ്ങള്‍ നിയന്ത്രിച്ചത് കുട്ടികള്‍ തന്നെയായിരുന്നു.

മൂന്ന് സ്ഥാനാര്‍ത്ഥികള്‍ മല്‍സരിച്ച തെരഞ്ഞെടുപ്പ് കുട്ടികള്‍ വാശിയോടെയും, താല്‍പര്യത്തോടെയും ഏറ്റെടുത്തു. വിശ്വനാഥന്‍ മാസ്റ്റര്‍, വിജയ ടീച്ചര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
സ്ക്കുള്‍ ലീഡറായി ആറ്.. ക്ലാസ്സിലെ ഷഹാന. കെ.യും ഡപ്യൂട്ടി ലീഡറായി ഏഴ്. .ക്ലാസ്സിലെ റുഖിയാബി.എം. ഉം തെരഞ്ഞെടുക്കപ്പെട്ടു.
വോട്ടിംഗ് നില.
ആകെ പോള്‍ ചെയ്ത വോട്ട് - 154
ഷഹാന.കെ - 100
റുഖിയാബി.എം - 38
ഇര്‍ഫാന.ടി.പി - 14
അസാധു - 2

           സ്ക്കൂള്‍ ലീഡര്‍                                                           ഡപ്യൂട്ടി ലീഡര്‍       

ഷഹാന.കെ---ആറ്.എ

   

റുഖിയാബി.എം.---ഏഴ്-എ


Thursday 12 July 2018



ജൂലായ് -11 ലോക ജനസംഖ്യാ ദിനം
സ്ക്കൂളില്‍ ലോകജനസംഖ്യാദിനം വിവിധ പരിപാടികളോടെ ആചരിച്ചു. സ്ക്കൂള്‍ അസംബ്ലിയില്‍ ജനസംഖ്യാദിനത്തിന്റെ പ്രാധാന്യത്തെകുറിച്ച് ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചര്‍ വിശദീകരിച്ചു. ക്വിസ് മത്സരം, പോസ്റ്റര്‍ രചന തുടങ്ങിയ പരിപാടികള്‍ തുടര്‍ന്ന് നടന്നു.





Thursday 5 July 2018



ജൂലായ് 5 ബഷീര്‍ ചരമദിനം
 
വൈക്കം മൂഹമ്മദ് ബഷീറിന്റെ ചരമ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. സ്ക്കള്‍ അസംബ്ലിയില്‍ ബഷീര്‍ അനുസ്മരണം നടത്തി. ബേപ്പൂര്‍ സുല്‍ത്താന്റെ പുസ്തകങ്ങളുടെ പ്രദര്‍ശനം ഒരുക്കി.