FLASH NEWS

2018-19 അധ്യയന വര്‍ഷത്തെ ഒന്നു മുതല്‍ ഏഴു വരെ ഇംഗ്ലീഷ്്-മലയാളം മീഡിയം ക്ലാസ്സുകളിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു.........

Thursday, 10 December 2015

സ്‍ക്കൂളില്‍ ഒരു പച്ചക്കറിത്തോട്ടം

കൈതക്കാട് എ.യു.പി.സ്ക്കൂള്‍ ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തില്‍ വിപുലമായി പച്ചക്കറി കൃഷി ചെയ്തു. ഉച്ച ഭക്ഷണം വിഷവിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ഇക്കോ ക്ലബ്ബ് കണ്‍വീനര്‍ സമദ് മാസ്റ്റരുടെ നേതൃത്വത്തില്‍ വെണ്ട,തക്കാളി,വെള്ളരി,വഴുതിന,പടവലം,നരമ്പന്‍,പയര്‍,പച്ചമുളക് മുതലായവയാണ് കൃഷി ചെയ്തുവരുന്നത്. ഇവയെല്ലാം തന്നെ വിളവെടുപ്പിന് പാകമായി വരികയാണ്.ക്രിസ്തുമസ് അവധിക്കു മുമ്പ് ഒരു ദിവസം കുട്ടികള്‍ക്ക് വിപുലമായ ഉച്ച ഭക്ഷണം ഒരുക്കാനാണ് ഇക്കോ ക്ലബ്ബിന്റെ തീരുമാനം.

Monday, 30 November 2015


സൗജന്യ മുട്ടക്കോഴി വിതരണം
മൃഗസംരക്ഷണ വകുപ്പിന്റെയും, കൈതക്കാട് എ.യു.പി.സ്ക്കൂള്‍ പി.ടി.എ കമ്മിറ്റിയുടെയും ആഭിമുഖ്യത്തില്‍, കുട്ടികളില്‍ സ്വാശ്രയ ബോധം വളര്‍ത്തുന്നതിനും, സഹജീവികളോട് സഹാനുഭൂതി ഉണ്ടാക്കുന്നതിനും വേണ്ടി ‍വിദ്യാര്‍ത്ഥികള്‍ക്ക് കോഴി വളര്‍ത്തുന്നതിന് മുട്ടക്കോഴി വിതരണം നടത്തി. ഒരു കുട്ടിക്ക് 5 വീതം കോഴികളും, തീറ്റയും നല്‍കി
പ്രസ്തുത പരിപാടിയില്‍ ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചര്‍ സ്വാഗതം ആശംസിച്ചു. എം.ടി.പി. ഷാഹുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ കെ.പി.അനൂപ് കുമാര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.ചെറുവത്തൂര്‍ വെറ്ററിനറി ഡോക്ടര്‍ ആശ പരിപാടിയുടെ വിശദീകരണം നടത്തി. ഇബ്രാഹിം തട്ടാനിച്ചേരി,സജിദ പി.പി.പി, ഫൈസല്‍ ടി.കെ, .സി.ഷെരീഫ് തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു. അനിത ടീച്ചര്‍ നന്ദി രേഖപ്പെടുത്തി.
 

Friday, 2 October 2015

ഒക്ടോബര്‍ 2


ഗാന്ധിജയന്തി
രാഷ്ട്രപിതാവിന്റെ ജന്‍മദിനം വിവിധ പരിപാടികളോടെ സമുചിതമായി ആഘോഷിച്ചു. സ്ക്കൂള്‍ അസംബ്ലി ചേര്‍ന്നു. ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചര്‍ ഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തി. ഗാന്ധി ക്വിസ്,പ്രസംഗ മല്‍സരം, ചിത്രപ്രദര്‍ശനം തുടങ്ങിയവ സംഘടിപ്പിച്ചു.
പി.ടി.എ ഭാരവാഹികളും, മാനേജ്മെന്റ് ഭാരവാഹികളും പരിപാടിയില്‍ സംബന്ധിച്ചു. സ്ക്കൂള്‍ പരിസരത്ത് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. മധുരപലഹാര വിതരണം ചെയ്തു.

Tuesday, 1 September 2015

ഓണാഘോഷം


ഓണാഘോഷം

 
ഓണാഘോഷം വൈവിധ്യമായ പരിപാടികളോടെ 21-08-2015 വെള്ളിയാഴ്ച്ച നടന്നു. പൂക്കളമല്‍സരം, ബലൂണ്‍ ഫൈറ്റിംഗ്, കുപ്പിയില്‍, വെള്ളം നിറയ്ക്കല്‍,ചാക്ക് റെയ്സ്, തുടങ്ങിയ രസകരമായ മല്‍സരങ്ങള്‍ സംഘടിപ്പിച്ചു
പി.ടി..യുടെ സഹകരണത്തോടെ വിഭവസമൃദ്ധമായ ഓണസദ്യ ഒരുക്കി. വിജയികള്‍ക്ക് സ്ക്കൂള്‍ മാനേജര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.

 

ബാലസഭ


ബാലസഭ ഉദ്ഘാടനം ചെയ്ത
  
2015-16 വര്‍ഷത്തെ ബാലസഭ 2015 ആഗസ്ത് 17 ന് ഉച്ചയ്ക്ക് 2 മണിക്ക് സ്ക്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിനിയും, യുവ കവയത്രിയുമായ വഹീദ. .എം ഉദ്ഘാടനം ‌ചെയ്തു.

സ്ക്കൂള്‍ ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചര്‍ സ്വാഗതം ആശംസിച്ചു. എം.പി.ടി.. പ്രസിഡണ്ട് സജിത.പി.പി.പി. അദ്ധ്യക്ഷത വഹിച്ചു. എസ്.ആര്‍.ജി കണ്‍വീനര്‍ റഫീഖ് മാസ്റ്റര്‍ നന്ദി പ്രകാശിപ്പിച്ചു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍ അരങ്ങേറി.

Tuesday, 18 August 2015

സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിച്ചു

സ്വാതന്ത്ര്യ ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ 9.30 ന് സ്ക്കൂള്‍ അസംബ്ലി ചേര്‍ന്നു. ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചര്‍ പതാക ഉയര്‍ത്തി.

  സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള്‍ ജമായത്ത് സെക്രട്ടറി പി.വി.സി. മുഹമ്മദ് കുഞ്ഞി ഹാജി ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡണ്ട് ഷാഹുല്‍ ഹമീദ് അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ . ഭാരവാഹികളായ  ഇബ്രാഹിം തട്ടാനിച്ചേരി, ഫൈസല്‍. ടി.കെ, സജിത.പി.പി.പി., അരീഷ് , റാഷിഫ, ബുഷ്റ. എം.ടി.പി, തുടങ്ങിയവരും, മാനേജ്മെന്റ് ഭാരവാഹികളായ എസ്.എ .ഷിഹാബ്,    ഷുക്കൂര്‍ ഹാജി,ലത്തീഫ് നീലഗിരി, എ.സി. റസാഖ് തുടങ്ങിയവരും സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്നു. 


തുടര്‍ന്ന്  എല്‍.പി., യു.പി തല ദേശഭക്തി ഗാന മല്‍സരവും , ഒന്ന്, രണ്ട്, ക്ളാസ്സുകള്‍ക്ക് പതാക നിര്‍മ്മാണ മല്‍സരവും നടത്തി. സ്വാതന്ത്ര്യ ദിന ക്വിസ് മല്‍സരം, പ്രസംഗ മല്‍സരം തുടങ്ങിയ പരിപാടികളും നടന്നു. മധുര പലഹാര വിതരണം നടത്തി. മല്‍സര വിജയികള്‍ക്ക് സ്ക്കൂള്‍ മാനേജര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. സ്റ്റാഫ് സെക്രട്ടറി ചന്രമതി ടീച്ചര്‍ നന്ദി രേഖപ്പെടുത്തി.
 

സുപ്രഭാതം, ചന്രിക, ദേശാഭിമാനി ദിനപത്രങ്ങള്‍ ലൈബ്രറിയിലെത്തി.

2015-16 അദ്ധ്യയന വര്‍ഷത്തില്‍ സ്ക്കൂള്‍ ലൈബ്രറിയിലേക്ക് സുപ്രഭാതം,ദേശാഭിമാനി, ചന്രിക ദിനപത്രങ്ങള്‍ ലഭിച്ചു . സി.പി.എം. പയ്യങ്കി ബ്രാഞ്ച് ദേശാഭിമാനി ദിനപത്രവും, എ.സി.റസാഖ് കൈതക്കാട് ചന്രിക ദിനപത്രവും, പി.വി.സി.മുഹമ്മദ് കുഞ്ഞി ഹാജി ,ഷാഹുല്‍ ഹമീദ് (ഇറ്റലി), എന്നിവര്‍ സുപ്രഭാതം ദിനപത്രവും സ്പോണ്‍സര്‍ ചെയ്തു. സ്ക്കൂള്‍ അസംബ്ലിയില്‍ സ്ക്കൂള്‍ ലീഡര്‍ക്ക് പത്രങ്ങള്‍ നല്‍കിക്കൊണ്ട് പരി

പാടിയുടെ ഉദ്ഘാടനം നടന്നു.


Monday, 10 August 2015

സ്ക്കൂള്‍ ലീഡര്‍ തെരഞ്ഞെടുപ്പ്


സ്ക്കുള്‍ ലീഡര്‍ തെരഞ്ഞെടുപ്പ്
2015-2016
2015-16 അധ്യയന വര്‍ഷത്തെ സ്ക്കുള്‍ ലീഡര്‍ തെരഞ്ഞെടുപ്പ് 07/08/2015 വെള്ളിയാഴ്ച്ച നടന്നു.തികച്ചും ജനാധിപത്യ രീതിയല്‍ നടന്ന തെരഞ്ഞെടുപ്പ് നിയന്ത്രിച്ചത് കുട്ടികള്‍ തന്നെയായിരുന്നു. ആറ് സ്ഥാനാര്‍ത്ഥികള്‍ മല്‍സരരംഗത്തുണ്ടായിരുന്നു. അഹമ്മദ് കുട്ടി മാസ്റ്റര്‍, വിശ്വനാഥന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
തെരഞ്ഞെടുപ്പ് ഫലം
2015-16 അധ്യയന വര്‍ഷത്തില്‍ സ്ക്കൂള്‍ ലീഡറായി ഷഹബാന.(7B) യെയും, ഡപ്യൂട്ടി ലീഡറായി മുഹമ്മദ് സിദാന്‍..ആര്‍(7A) നെയും തെര‍ഞ്ഞെടുത്തു.
സ്ഥാനാര്‍ത്ഥികളുടെ വേട്ടിംഗ് നില:
ആകെ പോള്‍ ചെയ്ത വോട്ടുകള്‍ : 231
  1. ഷഹബാന.7 B : 63
  2. ശുഹൈബ് .പി 6 A : 28
  3. സിദാന്‍. .ആര്‍ 7 A : 59
  4. ദേവികവിനോദ്. കെ 7 A : 52
  5. അനുരാഗ്. 7 B : 22
  6. ദേവപ്രിയ ..പി. 7 A : 05
  7. അസാധു : 02
    ഷബാന.എ {VII-B}

Thursday, 6 August 2015

ഹിരോഷിമാ ദിനം


ആഗസ്ത് 6 ഹിരോഷിമാ ദിനം
ആഗസ്ത് 6 ഹിരോഷിമാ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു.അസംബ്ലിയില്‍ യുദ്ധവിരുദ്ധ പ്രതിജ്ഞയെടുത്തു. ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചര്‍ യുദ്ധവിപത്തിനെക്കുറിച്ച് സംസാരിച്ചു. തുടര്‍ന്ന് യുദ്ധ വിരുദ്ധ റാലി സംഘടിപ്പിച്ചു. പോസ്റ്റര്‍ രചനാ മല്‍സരവും പ്രദര്‍ശനവും, ക്വിസ് മല്‍സരവും നടത്തി. അബ്ദുള്‍ സമദ് മാസ്റ്റര്‍, അലി മാസ്റ്റര്‍, വിജയ ടീച്ചര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ക്വിസ് മല്‍സരം


സ്നേഹത്തണല്‍ സ്കുള്‍ തല ക്വിസ്സ്
2015 ജുലായ് 31
കേരളഫോക്‍ലോര്‍ അക്കാദമിയുടെയും
എസ് എസ് എ യുടെയും സഹകരണത്തോടെ കേരളകൗമുദി
സംഘടിപ്പിക്കുന്ന "സ്നേഹത്തണല്‍" പരിപാടിയുടെ സ്കുള്‍ തല
ക്വിസ്സ് മത്സരം നടന്നു " ദേവിക വിനോദ്.ദേവപ്രിയ ഇ പി" എന്നിവര്‍ യഥാക്രമം ഒന്ന് രണ്ട് സ്ഥാനങ്ങള്‍ കരസ്ഥമാക്കി
വിജയികള്‍ക്ക് സ്കുള്‍ ഹെഡ്മിസ്ടസ് ശ്രീലത ടീച്ചര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.

Tuesday, 28 July 2015

ചാന്രദിനം


ജൂലൈ 21 ചാന്രദിനം
ചാന്രദിനം വിവിധ പരിപാടികളോടെ ആചരിച്ചു. സ്ക്കൂള്‍ അസംബ്ലിയില്‍ ചാന്രദിനത്തെക്കുറിച്ച് യമുന ടീച്ചര്‍ വിശദീകരിച്ചു. തുടര്‍ന്ന് ചിത്രപ്രദര്‍ശനം, ശാസ്ത്ര ക്വിസ് മല്‍സരം,ചാന്രമനുഷ്യനുമായി അഭിമുഖം തുടങ്ങിയവ സംഘടിപ്പിച്ചു.

Sunday, 19 July 2015

ലോകജനസംഖ്യാദിനം

സ്ക്കൂളില്‍ ലോകജനസംഖ്യാദിനം വിവിധ പരിപാടികളോടെ ആചരിച്ചു. സ്ക്കൂള്‍ അസംബ്ലിയില്‍ ജനസംഖ്യാദിനത്തിന്റെ പ്രാധാന്യത്തെകുറിച്ച് ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചര്‍ വിശദീകരിച്ചു.  ക്വിസ് മത്സരം, പോസ്റ്റര്‍ രചന തുടങ്ങിയ പരിപാടികള്‍ തുടര്‍ന്ന് നടന്നു.

Sunday, 28 June 2015

വിദ്യാരംഗം


വിദ്യാരംഗം ഉദ്ഘാടനം ചെയ്തു
വായനാവാരാചരണത്തോടനുബന്ധിച്ച് കൈതക്കാട് എ.യു.പി സ്ക്കൂളില്‍ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനവും പാവനാടകവും സംഘടിപ്പിച്ചു. പ്രമോദ് മാസ്റ്റര്‍ അടുത്തില ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് പുസ്തക വായനയുടെ പ്രാധാന്യം സൂചിപ്പിച്ച് "മുത്തശ്ശിയോടൊപ്പം" എന്ന പാവനാടകം പ്രമോദ് മാസ്റ്റര്‍ അവതരിപ്പിച്ചു.
വായനാ വാരാചരണത്തിന്റെ ഭാഗമായി നടത്തിയ സാഹിത്യ ക്വിസ്, കഥാരചന, ചിത്രരചന തുടങ്ങിയ മല്‍സരങ്ങളില്‍ വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. പ്രധാനാധ്യാപിക ശ്രീലത ടീച്ചര്‍, വിദ്യാരംഗം കോ-ഓര്‍ഡിനേറ്റര്‍ ദീപ ടീച്ചര്‍,സ്റ്റാഫ് സെക്രട്ടറി ചന്രമതി ടീച്ചര്‍,എന്നിവര്‍ സംസാരിച്ചു.

Monday, 22 June 2015



വായനാദിനം ആചരിച്ചു
പി.എന്‍. പണിക്കര്‍ ചരമ ദിനമായ ജൂണ്‍ 19ന് വായനാ ദിനമായി ആചരിക്കുകയും ഒരാഴ്ചക്കാലം വിവിധ പരിപാടികളോടെ വായനാ വാരാചരണം നടത്തുന്നതിനും തുടക്കമായി.  അസംബ്ലിയില്‍ വായനയുടെ പ്രാധാന്യത്തെക്കറിച്ച് ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചര്‍ കുട്ടികള്‍ക്ക് വിശദീകരിച്ചു. തുടര്‍ന്ന് ലൈബ്രറി പുസ്തക വിതരണം നടന്നു. സാഹിത്യ ക്വിസ്, വായനാ മല്‍സരം,കഥാരചന, പുസ്തകാസ്വാദനം,ചിത്രരചന,പുസ്തകപ്രദര്‍ശനം  തുടങ്ങിയ പരിപാടികള്‍ ഒരാഴ്ചക്കാലം നടക്കും.

കുട്ടികളോടൊപ്പം വായന അമ്മമാരിലേക്കും എത്തിക്കുന്നതിന്  "അമ്മവായന "പദ്ധതിക്കും തുടക്കമായി.               അമ്മമാര്‍ക്ക് ആഴ്ചയിലൊരു ദിവസം സ്ക്കൂള്‍ ലൈബ്രറിയില്‍ നിന്നും പുസ്തകങ്ങളെടുത്ത് വായിക്കുന്നതിനുള്ള സൗകര്യവും ഒരുക്കി. അമ്മവായന പദ്ധതി സ്ക്കൂളിലെ ഉറുദു അദ്ധ്യാപികയും രക്ഷിതാവുമായ റഹ്മത്ത് ടീച്ചര്‍ ഒന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥിയുടെ രക്ഷിതാവായ  റഹ്മത്തിന് പുസ്തകം കൈമാറി ഉദ്ഘാടനം ചെയ്തു.