സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ പ്രവര്‍ത്തനം
മാധ്യമ
ക്വിസ്
സാമൂഹ്യ
ശാസ്ത്ര ക്ലബ്ബിന്റെ
ആഭിമുഖ്യത്തില്‍ കുട്ടികളില്‍
പത്രവായന പ്രോല്‍സാഹിപ്പിക്കുന്നതിനായി
പത്രവാര്‍ത്തകളെ അധിഷ്ഠിതമാക്കി
മാധ്യമ ക്വിസ് പരിപാടി
ആരംഭിച്ചു. ഒരാഴ്ചയിലെ
പത്രത്തില്‍ നിന്നും ഒരു
ചോദ്യം അടുത്ത ആഴ്ചയിലെ
ചോദ്യമായി ബുള്ളറ്റിന്‍
ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കുകയും
എല്ലാ തിങ്കളാഴ്ചയും അസംബ്ലിയില്‍
വെച്ച് ശരിയുത്തരത്തില്‍
നിന്നും വിജയികളെ നറുക്കെടുത്ത്
സമ്മാനം നല്‍കുകയും ചെയ്തുവരുന്നു.ഈ
പ്രവര്‍ത്തനത്തോട് കുട്ടികള്‍
വളരെ ഉല്‍സാഹത്തോടെ പ്രതികരിച്ചു
വരുന്നു.
മംഗള്‍യാന്‍
മംഗള്‍യാന്‍
വിജയം വിദ്യാലയത്തില്‍ വിവിധ പ്രവര്‍ത്തനങ്ങളോടെ ആഘോഷിച്ചു. മംഗള്‍യാന്റെ
വിക്ഷേപണവുമായി ബന്ധപ്പെട്ട് ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍
ചിത്രപ്രദര്‍ശനം, പോസ്റ്റര്‍ നിര്‍മ്മാണം എന്നീ പ്രവര്‍ത്തനങ്ങള്‍ നടത്തി.
ക്ലബ്ബ് കണ്‍വീനര്‍ പ്രസന്ന ടീച്ചര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം
നല്‍കി. മംഗള്‍യാന്‍ വിക്ഷേപണത്തെകുറിച്ച് ശാസ്ത്ര ക്ലബ്ബ് കണ്‍വീനര്‍
വിശദീകരണം നല്‍കി.
![]() |
മംഗള്‍യാന്‍ ലോഞ്ചര്‍ |
2013 നവംബർ 5ൽ
ഇന്ത്യ വിക്ഷേപിച്ച ചൊവ്വാ
ദൗത്യമാണ് മാര്‍സ് ഓര്‍ബിറ്റല്‍
മിഷന്‍ അനൗദ്യോഗികമായി
മംഗള്‍യാന്‍ എന്നും
അറിയപ്പെടുന്നു. ഇന്ത്യയുടെ
ആദ്യത്തെ ഗ്രഹാന്തര യാത്രാദൗത്യമാണ്
ഇത്. കൊല്‍ക്കൊത്തയില്‍
വെച്ചു നടന്ന നൂറാം ഇന്ത്യൻ
സയന്‍സ് കോണ്‍ഗ്രസ്സിലാണ്
ഇതിനെക്കുറിച്ച്
ആദ്യപ്രഖ്യാപനമുണ്ടായത്.
2014 സെപ്റ്റംബർ 24ന്
മംഗൾയാൻ ചൊവ്വയുടെ ഭ്രമണപഥത്തിൽ
പ്രവേശിച്ചു.. ഇതോടെ
ചൊവ്വാദൗത്യത്തിലേർപ്പെടുന്ന
അഞ്ചാമത്തെ രാജ്യമായി ഇന്ത്യ.
ഈ ഉപഗ്രഹം ചൊവ്വയിലെ
ജലസാന്നിദ്ധ്യം, അന്തരീക്ഷ
ഘടന, അണു വികിരണ
സാന്നിദ്ധ്യം എന്നിവയെക്കുറിച്ചു
പഠിക്കുന്നതിനായാണ് വിക്ഷേപിച്ചത്.
പി.എസ്.എൽ.വി.യുടെ
പരിഷ്കൃത രൂപമായ പിഎസ്എന്‍വിഎക്സല്‍
ആണ് നിലവിൽ ഇതിനായി ഉപയോഗിച്ച
വിക്ഷേപണ വാഹനം .
![]() |
മംഗള്‍യാന്‍ |
ആന്ധ്രാ പ്രദേശിലെ ശ്രീഹരിക്കോട്ടയിൽ നിന്നും 2013 നവംബർ 5 നു ഉച്ചതിരിഞ്ഞു 2 മണി 38 മിനിട്ടിന് വിക്ഷേപിച്ച ഈ ഉപഗ്രഹം ആദ്യം ഭൂമിയുടെ പരിക്രമണപഥത്തിൽ എത്തി. അതിനുശേഷം ചൊവ്വയിലേക്കുള്ള ഗ്രഹാന്തര യാത്ര തുടങ്ങി. 300 ഭൗമദിനങ്ങൾ നീണ്ടു നിന്ന ഈ യാത്രയുടെ ഒടുവിൽ 2014 സെപ്റ്റംബർ 24ന് ചൊവ്വയുടെ പരിക്രമണപഥത്തിൽ എത്തി. ഏഴ് നിരീക്ഷണ ഉപകരണങ്ങളാണ് ഇതിലുണ്ടാകുക. ഇന്‍ഫ്രാറെഡ് തരംഗങ്ങളുടെ സഹായത്താൽ വിവരം ശേഖരിക്കാൻ കഴിയുന്ന ഉപകരണം, ഹൈഡ്രജന്‍ സാന്നിദ്ധ്യം പഠിക്കാനുള്ള ആല്‍ഫഫോട്ടോ മീറ്റര്‍, മീഥേന്‍ സാന്നിദ്ധ്യം പഠിക്കാനുള്ള മീഥേന്‍ സെന്‍സര്‍ എന്നീ ഉപകരണങ്ങള്‍ നിര്‍ണായക വിവരങ്ങള്‍ ലഭ്യമാക്കുമെന്നാണ് പ്രതീക്ഷ.
സയന്‍സ് ക്ലബ്ബ് പ്രവര്‍ത്തനം
ഹിരോഷിമദിനം
ശാസ്‌ത്ര-സാമൂഹിക
ശാസ്‌ത്ര ക്ലബ്ബിന്‍െറ ആഭിമുഖ്യത്തില്‍ യു.പി. ക്ലാസുകളില്‍ യുദ്ധവിരുദ്ധ
പോസ്ററര്‍ രചനാ മല്‍സരം, ചുമര്‍ പത്രികാ നിര്‍മ്മാണം, യുദ്ധവിരുദ്ധ റാലി
എന്നിവ സംഘടിപ്പിച്ചു.ഹെഡ്‌മിസ്‍ട്രസ് ശ്രീലത ടീച്ചര്‍, പ്രസന്ന
ടീച്ചര്‍,അലിമാസ്‍ററര്‍ എന്നിവര്‍ നേത്ൃത്വം നല്‍കി.
സോഷ്യല്‍
സയന്‍സ് ക്ലബ്ബ്
ജൂണ്‍
11 ബുധനാഴ്ച്ച
സ്ക്കൂളില്‍ സോഷ്യല്‍ സയന്‍സ്
ക്ലബ്ബ് രൂപീകരിച്ചു.
ക്ലബ്ബിന്റെ ഔപചാരിക
ഉദ്ഘാടനം സ്ക്കൂള്‍ ഹെഡ്മിസ്ട്രസ്സ്
പി ശ്രീലത നിര്‍വ്വഹിച്ചു.
ഏഴാം ക്ലാസ്സിലെ
ഫാത്തിമത്ത് മഷ്റൂഫ യെ ക്ലബ്ബ്
സെക്രട്ടറിയായും ഏഴാം ക്ലാസ്സിലെ
മുഹമ്മദ് ആദില്‍ഷായെ ക്ലബ്ബ്
പ്രസിഡന്റായും തെരഞ്ഞെടുത്തു.
സ്ക്കൂള്‍ അധ്യാപകന്‍
എം പി ജയകുമാര്‍ ക്ലബ്ബിന്റെ
ക്ലബ്ബിന്റെ കണ്‍വീനറായി
നിയമിച്ചു. സോഷ്യല്‍
സയന്‍സ് ക്ലബ്ബിന്റെ
ആഭിമുഖ്യത്തില്‍ ഈ അധ്യനവര്‍ഷം
പുതുമയാര്‍ന്ന പരിപാടികള്‍
നടത്താന്‍ തീരുമാനിച്ചു.
ഇക്കോക്ലബ്ബ്
No comments:
Post a Comment