ഗണിത
സഹവാസ ക്യാമ്പ്
ഗണിതോല്‍സവത്തിന്‍റെ
ഭാഗമായി ഗണിത ക്ലബ്ബിന്റെ
ആഭിമുഖ്യത്തില്‍ 07-03-2015
ശനിയാഴ്ച്ച
ഗണിത സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു.
ക്യാമ്പ്
ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചര്‍
ഉദ്ഘാടനം ചെയ്തു.
ഉദ്ഘാടനത്തോടനുബന്ധിച്ച്
കുട്ടികളുണ്ടാക്കിയ "എന്റെ
ഗണിതാനുഭവപ്പതിപ്പ് "
ഹെഡ്മിസ്ട്രസ്
പ്രകാശനം ചെയ്തു.
പതിപ്പ്
കുട്ടികള്‍ പരസ്പരം കൈമാറി
അനുഭവങ്ങള്‍ പങ്കുവെച്ചു.
തുടര്‍ന്ന്
ഗണിതാശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍
നടത്തി.
ഗണിത
സെമിനാര്‍,
ഗണിത
ക്വിസ്,
ഗണിത
പസ്സിലുകള്‍ എന്നിവ നടത്തി.
തുടര്‍ന്ന്
ഗണിത ക്ലബ്ബിന്റെ നേതൃത്വത്തില്‍
വിവിധ ഗണിത കളികള്‍ സംഘടിപ്പിച്ചു.
ഇത്
മറ്റു കുട്ടികള്‍ക്ക് കാണാനും
ഗണിതാശയങ്ങള്‍ കൈമാറാനുമുള്ള
അവസരമുണ്ടാക്കി.
വിശ്വനാഥന്‍
മാസ്റ്റര്‍,
പ്രസന്ന
ടീച്ചര്‍,എലിസബത്ത്
ടീച്ചര്‍ എന്നിവര്‍ നേതൃത്വം
നല്‍കി.
No comments:
Post a Comment