ഏഴ്-ബി ക്ലാസ്സിലെ ആയിഷ എം.ടി.പി യുടെ കവിതകള്‍

ഏഴ് . എ .ക്ലാസിലെ ഷില്‍ജ.എ.
എഴുതിയ കവിതകള്‍

ഒറ്റയ്ക്കു
നടന്നുവരുമ്പോള്‍
ഒറ്റയ്ക്കു
നടന്നു വരുന്നതിനേക്കാള്‍
എനിക്കിഷ്ടം
കൂട്ടുകാരോടൊപ്പം
നടക്കുന്നതാണ്.
ഒറ്റയ്ക്കു
നടക്കുമ്പോള്‍ എന്റെ
സന്തോഷവും ദു:ഖവും
പങ്ക്
ചേര്‍ക്കാന്‍ എനിക്ക്
ആരുമില്ലാതായി.
പകല്‍
സമയത്തൊക്കെ
ഞാന്‍
ഒറ്റയ്ക്കാകുമ്പോള്‍
എനിക്ക്
കൂട്ടിനായുള്ളത്
പക്ഷികളും
മരങ്ങളും പിന്നെ
ചെടികളും
പൂക്കളുമാണ്
രാത്രി
സമയങ്ങളില്‍
മിന്നാ
മിനുങ്ങുമാണ്.
രാത്രിയില്‍
ഭയപ്പെടുത്തുന്ന
വല്ല രൂപവും
കണ്ടാല്‍
ഞാന്‍ പേടിച്ച് വിറയ്ക്കും
ഒറ്റയ്ക്കു
നടക്കുന്നതിനേക്കാള്‍
എനിക്കിഷ്ടം
കൂട്ടുകാരോടൊപ്പം
നടക്കുന്നതാണ്........
**************
പ്രകൃതിക്കു
വേണ്ടി
പ്രകൃതിക്കായി...................
വരൂ
നമുക്കൊരുമിക്കാം
കുളിരുള്ള
തണുപ്പിനായ്
ഇളം
തെന്നലിനായ്
ദാഹ
ജലത്തിനായ്
നമുക്കൊരുമിക്കാം
പക്ഷികളുടെ
മധുര സ്വരത്തിനായ്
ഇളം
കാററിനായ്
നല്ല
നാളേക്കായ്
നമുക്കൊരുമിക്കാം
വരൂ
കൂട്ടുകാരെ
പ്രകൃതിയുടെ
നന്മയ്ക്കായ്
നമുക്ക്
കൂട്ടായി ഒരുമിക്കാം....
***********
പൂമ്പാറ്റ
ഒരു
പ്യൂപ്പ വിരിഞ്ഞു
പൂമ്പാറ്റയായി
ജനിക്കുന്നു
കുഞ്ഞു
ചിറകടിച്ച്
പല
പൂക്കളിലും
തേന്‍
കുടിക്കാന്‍ വെമ്പുന്നു
എന്‍ഡോസള്‍ഫാന്‍
കുടിച്ച
ചെടികളെല്ലാം
പൂക്കളില്‍
വിഷം പൂഴ്ത്തിയിരുന്നു
ഒരു
തുള്ളി തേന്‍ പോലും
കിട്ടാതെ
പൂമ്പാറ്റ
കഠിന
വിശപ്പുമായ്
പ്ലാസ്റ്റിക്
ഫ്ളവറില്‍
അഭയം
തേടി.....
**********
മരം
ഞാനൊരു
പാവം മരമാണ്
എല്ലാവര്‍ക്കും
തണലാണ്
പൂവും
കായും സമൃദ്ധിയുമെല്ലാം
എല്ലാവര്‍ക്കും
ഞാന്‍ നല്‍കും
എന്നെ
ആരും ദ്രോഹിക്കരുതേ
ഞാനൊരു
പാവം മരമല്ലേ
കുന്നുകള്‍
മലകള്‍ വയലുകള്‍ തോറും
എന്നെ
കൊണ്ട് നിറച്ചീടൂ
വീടുകള്‍
തോറും ഭക്ഷണമെല്ലാം
എന്നാലാകും
നല്‍കീടാന്‍....
*********

എഴുതിയ കവിതകള്‍
No comments:
Post a Comment