FLASH NEWS

2018-19 അധ്യയന വര്‍ഷത്തെ ഒന്നു മുതല്‍ ഏഴു വരെ ഇംഗ്ലീഷ്്-മലയാളം മീഡിയം ക്ലാസ്സുകളിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു.........

Tuesday, 29 January 2019



വായന പരിപോഷിപ്പിക്കാന്‍ ചന്ദ്രിക ദിനപത്രം

ചന്ദ്രിക കാമ്പയിനിന്റെ ഭാഗമായി കൈതക്കാട് സ്ക്കൂളില്‍ ദുബായ് കെ.എം.സി.സി കൈതക്കാട് ശാഖ ചന്ദ്രിക ദിനപത്രം സ്പോണ്‍സര്‍ ചെയ്തു. സ്ക്കള്‍ അസംബ്ളിയില്‍ വെച്ച് കെ.എം.സി.സി.ക്ക് വേണ്ടി സാജിദ് പത്രം സ്ക്കൂള്‍ ലീഡര്‍ക്ക് കൈമാറി. വാര്‍ഡ് മെമ്പര്‍ അനൂപ് കുമാര്‍, മാനേജര്‍ ലത്തീഫ് നീലഗിരി, ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചര്‍, അബ്ദുള്‍ ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു.

Monday, 28 January 2019



റിപ്പബ്ളിക് ദിനാഘോഷം

ജനുവരി 26 റിപ്പബ്ളിക് ദിനം സമുചിതമായി ആഘോ‍ഷിച്ചു. ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചര്‍ പതാക ഉയര്‍ത്തി. റിപ്പബ്ളിക് ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. ദേശഭക്തിഗാനം. റിപ്പബ്ളിക് ക്വിസ് തുടങ്ങിയവ സംഘടിപ്പിച്ചു. മധുരപലഹാര വിതരണം നടത്തി.

Tuesday, 22 January 2019



സുരീലി ഹിന്ദി
രാഷ്ട്രഭാഷയില്‍ കുട്ടികള്‍ക്ക് താല്പര്യം ജനിപ്പിക്കുന്നതിനും ലളിതമായ വഴിയിലൂടെ ഹിന്ദി പഠനം സുഗമമാക്കുന്നതിനും ആറാം തരം വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി സുരീലി ഹിന്ദി പരിപാടി സംഘടിപ്പിച്ചു. ഹിന്ദി അധ്യാപകര്‍ക്ക് വേണ്ടി ബി.ആര്‍.സി.യില്‍ നടന്ന ദ്വിദിന ഹിന്ദി പരിശീലനത്തില്‍ വെച്ച് പഠനോപകരണങ്ങള്‍ നിര്‍മ്മിക്കുകയും സ്ക്കൂളില്‍ അത് വെച്ച് ഒരു ദിവസത്തെ ഹിന്ദി ക്യാമ്പ് സംഘടിപ്പിക്കുകയും ചെയ്തു.


Thursday, 17 January 2019


ഗണിത പഠനോപകരണ ശില്‍പശാല
പ്ഒതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ഫലപ്രദമായി നടപ്പിലാക്കുന്നതിന് വേണ്ടി തയ്യാറാക്കിയ അക്കാദമിക മാസ്റ്റര്‍ പ്ലാന്‍നിര്‍വ്വഹണ പരിപാടിയുടെ ഭാഗമായി ഗണിത വിഷയത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികളെ കണ്ടെത്തി മുന്നോക്കത്തിലെത്തിക്കുന്നതിന് വേണ്ടിയുള്ള പ്രത്യേക പഠന പ്രവര്‍ത്തനത്തിന് വേണ്ടി ഗണിത പഠനോപകരണ ശില്‍പശാല സംഘടിപ്പിച്ചു.

രക്ഷിതാക്കളും അധ്യാപകരും പഠനോപകരണ നിര്‍മ്മാണ പരിപാടിയില്‍ പങ്കാളികളായി.ബി.ആര്‍.സി. ട്രെയിനര്‍ സ്നേഹലത ടീച്ചരുടെ നേതൃത്വത്തില്‍ ബി.ആര്‍.സി. യിലെ സ്പെഷലിസ്റ്റ് ടീച്ചേര്‍സും ഹോസ്ദുര്‍ഗ് ബി.ആര്‍.സി. ട്രെയിനര്‍ സജീവന്‍ മാസ്റ്റരും ശില്‍പശാലക്ക് നേതൃത്വം നല്‍കി.

Thursday, 10 January 2019



സ്ക്കൂള്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു.

വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിന് ശേഷം കൈതക്കാട് എ.യു.പി.സ്ക്കൂള്‍ പുതിയ കെട്ടിടത്തിലേക്ക് മാറി ഒന്നു മുതല്‍ ഏഴ് വരെ ക്ലാസ്സുകള്‍ ഒന്നിച്ച് പ്രവര്‍ത്തനമാരംഭിച്ചു. ആര്‍ഭാടങ്ങളില്ലാതെ ഔപചാരികമായി പുതിയ കെട്ടിടത്തിലേക്കുള്ല പ്രവര്‍ത്തന ഉദ്ഘാടനം സ്ക്കൂള്‍ അസംബ്ലിയില്‍ ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചറുടെ അധ്യക്ഷതയില്‍ ജമായത്ത് ഭാരനാഹികളും പി.ടി..ഭാരവാഹികളും ഒന്നിച്ച് ചേര്‍ന്ന് നിര്‍വ്വഹിച്ചു. വാര്‍‍ഡ് മെമ്പര്‍ അനൂപ് കുമാര്‍, സ്ക്കൂള്‍ മാനേജര്‍ ലത്തീഫ് നീലഗിരി, ഷുക്കൂര്‍ ഹാജി, പറമ്പത്ത് അസൈനാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. മധുര പലഹാര വിതരണം നടത്തി.