FLASH NEWS

2018-19 അധ്യയന വര്‍ഷത്തെ ഒന്നു മുതല്‍ ഏഴു വരെ ഇംഗ്ലീഷ്്-മലയാളം മീഡിയം ക്ലാസ്സുകളിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു.........

Wednesday, 10 January 2018


"അനുമോദനവും സമ്മാന വിതരണവും"
2017-18 അദ്ധ്യയന വര്‍ഷത്തെ ചെറുവത്തൂര്‍ ഉപജില്ല കായികമേള/ശാസ്ത്രമേള /കലോല്‍സവം/മല്‍സരങ്ങളില്‍ പങ്കെടുത്ത് വിജയം കൈവരിച്ച കൈതക്കാട് സ്ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദനവും സമ്മാന വിതരണവും ജനുവരി 6 ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് സ്ക്കൂളില്‍ സംഘടിപ്പിച്ചു.

വാര്‍ഡ് മെമ്പര്‍ അനൂപ് കുമാര്‍, പി.ടി..ഭാരവാഹികളായ ഇബ്രാഹിം തട്ടാനിച്ചേരി, അരീഷ്, ശ്രീമതി ഉഷ തുടങ്ങിയവര്‍ സംബന്ധിച്ചു..




"ലയാളത്തിളക്കം ഫലപ്രഖ്യാപനം"

കേരള വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ പഠന പിന്നോക്കക്കാര്‍ക്കുള്ള നൂതന പഠന പരിശീലന പദ്ധതിയായ മലയാളത്തിളക്കം പദ്ധതിയുടെ ഒന്നാം ഘട്ട ഫല പ്രഖ്യാപനം ജനുവരി 6 ന് സ്ക്കളില്‍ വെച്ച് നടത്തി. പ്രീടെസ്റ്റ് നടത്തി മലയാള ഭാഷയില്‍ പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികളെ കണ്ടെത്തി അദ്ധ്യയന സമയത്തിന് പുറമെ കൂടുതല്‍ സമയം പ്രയോജനപ്പെടുത്തി കുട്ടികളെ മുന്നോക്കക്കാരാക്കുന്ന പ്രവര്‍ത്തന പദ്ധതിയാണ് 'മലയാളത്തിളക്കം.

ചടങ്ങില്‍ ശ്രീലത ടീച്ചര്‍, മാനേജ്മെന്റ് ഭാരവാഹികള്‍, പി.ടി..ഭാരവാഹികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. വായനാ കാര്‍ഡുകള്‍ വായിച്ചും, പാട്ടുകള്‍ പാടിയും കുട്ടികള്‍ 'മലയാളത്തിളക്കത്തിന്റെ' മികവ് പ്രദര്‍ശിപ്പിച്ചു.

Wednesday, 15 November 2017



നല്ലവായന ലൈബ്രറി ശാക്തീകരണ പരിപാടി
നല്ല വായന, നല്ല പഠനം ,നല്ലജീവിതം പരിപാടിയുടെ ഭാഗമായി നവംബര്‍ 1 മുതല്‍ 14 വരെ സ്ക്കൂള്‍ ലൈബ്രറി വികസനത്തിനായി പുസ്തകം സമാഹരിക്കുന്നതിന് വേണ്ടി ഗൃഹസന്ദര്‍ശനം നടത്തി. കൈതക്കാട് പ്രദേശത്തുനിന്നും സ്ക്കൂള്‍ ലൈബ്രറിയിലേക്ക് പുസ്തകങ്ങളും, ധന സമാഹരണവും നടത്തിയപ്പോള്‍ നാട്ടുകാര്‍ നല്ല രീതിയില്‍ സഹകരിച്ചു.

Thursday, 2 November 2017


111 മാഗസിനുകളുടെ പ്രകാശനവുമായി കേരള പിറവി ആഘോഷിച്ചു.
കൈതക്കാട് എ.യു.പി സ്ക്കൂളില്‍ മലയാള നാടിന്റെ പിറവി അക്ഷര വിപ്ലവങ്ങള്‍ കൊണ്ട് ആഘോഷമാക്കി. കേവലം യു.പി. സ്ക്കൂള്‍ തലം മാത്രമുള്ള വിദ്യാലയത്തില്‍ നിന്നും കേരളം വിഷയമാക്കി 111 കയ്യെഴുത്ത് മാഗസിനുകള്‍ പുറത്തിറക്കി.


കാഞ്ഞങ്ങാട്ഡി.വൈ.എസ്.പി. കെ. ദാമോദരന്‍ പുസ്തകങ്ങളുടെ പ്രകാശനം നിര്‍വ്വഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ടി.എം.സദാനന്ദന്‍, ബി.പി.. നാരായണന്‍ മാസ്റ്റര്‍, എന്നിവര്‍ മുഖ്യാതിഥികളായി. സ്ക്കള്‍ മാനേജര്‍ എം.സി. ഇബ്രാഹിം ഹാജി ഉദ്ഘാടനം ചെയ്തു. ലത്തീഫ് നീലഗിരി അദ്ധ്യക്ഷനായി. കെ. ശുക്കൂര്‍ ഹാജി, സി.സലാം ഹാജി, യു.കെ. ശെരീഫ്, എം.സി.സിദ്ധീഖ്, എം.കെ.അസ്ഹറുദ്ദീന്‍, അനിത ടീച്ചര്‍. ശ്രീലത ടീച്ചര്‍ തുടങ്ങിയവര്‍ സംസാരിച്ചു.


Tuesday, 24 October 2017


മീസില്‍സ്-റൂബെല്ല വാക്സിന്‍ ബോധവല്‍ക്കരണ ക്ലാസ്സ്
പതിനഞ്ച് വയസ്സു വരെയുള്ള എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും മീസില്‍സ്- റൂബെല്ലാ പ്രതിരോധ കുത്തിവെയ്പ്പ് ലഭിച്ചുവെന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായി പ്രതിരോധ കുത്തിവെയ്പിന്റെ ആവശ്യകതയെക്കുറിച്ചും , രക്ഷിതാക്കളുടെ സംശയങ്ങള്‍ ദൂരീകരിക്കുന്നതിനുമായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ 11/10/2017 ചൊവ്വാഴ്ച്ച സ്ക്കൂളില്‍ വെച്ച് രക്ഷിതാക്കള്‍ക്കുള്ള ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി. ചെറുവത്തൂര്‍ പി.എച്ച്.സി. യിലെ ശ്രീ. മഹേഷ് കുമാര്‍ ക്ലാസ്സെടുത്തു. ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചര്‍ സ്വാഗതമാശംസിച്ചു. സ്ററാഫ് സെക്രട്ടറി ചന്ദ്രമതി ടീച്ചര്‍ നന്ദി രേഖപ്പെടുത്തി.

Saturday, 21 October 2017


"ഓര്‍മ്മത്തണലില്‍ “- 2017
പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം
.യു.പി. സ്ക്കൂള്‍ കൈതക്കാട്
അറുപത് വര്‍ഷത്തിലേറെയായി കൈതക്കാടിന്റെ വിജ്ഞാന കേന്ദ്രമായി പ്രവര്‍ത്തിച്ച് വരുന്ന കൈതക്കാട് എ.യു.പി. സ്ക്കളില്‍ പഠിച്ചിറങ്ങിയ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ 18/10/2017 ബുധനാഴ്ച്ച സ്ക്കൂളില്‍ ഒത്തുചേര്‍ന്നു.
വര്‍ത്തമാനകാലത്ത് അറിവിന്റെ കേന്ദ്രങ്ങളായ പൊതുവിദ്യാലയങ്ങളുടെ പ്രസക്തി തിരിച്ചറിഞ്ഞ് മുന്നോട്ടുള്ള യാത്രയില്‍ സ്ക്കൂളിന്റെ വികസനത്തില്‍ പങ്കാളികളാകുന്നതിന് വേണ്ടി സംഘടിപ്പിച്ച പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നാട്ടുകാരുടെയും, മാനേജ്മെന്റ് കമ്മിറ്റിയുടെയും, പി.ടി..യുടെയും സജീവ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.
രാവിലെ നടന്ന ഉദ്ഘാടന സംമ്മേളനത്തില്‍ വിശിഷ്ടാതിഥികളായി തൃക്കരിപ്പൂര്‍ എം.എല്‍.. ശ്രീ.എം.രാജഗോപാലന്‍, കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ..ജി.സി.ബഷീര്‍, ചെറുവത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.മാധവന്‍ മണിയറ, ചെറുവത്തൂര്‍ ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ ശ്രീ.ടി.എം.സദാനന്ദന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
പൂര്‍വ്വ കാല അദ്ധ്യാപകരെ ആദരിക്കല്‍, ഓര്‍മ്മകളുടെ ഓളങ്ങളില്‍ നിന്ന് നനുത്ത ഓര്‍മ്മകള്‍ പങ്കുവയ്ക്കല്‍, സംഗീത വിരുന്ന്, വിഭവ സമൃദ്ധമായ ഭക്ഷണം തുടങ്ങിയവയിലൂടെ രാവിലെ മുതല്‍ വൈകുന്നേരം വരെ നടന്ന പരിപാടി കൈതക്കാടിന് വേറിട്ടൊരനുഭവമായി.

Wednesday, 4 October 2017


ഗാന്ധി ജയന്തി
രാഷ്ട്രപിതാവിന്റെ ജന്മദിനം വിവിധ പരിപാടികളോടെ സമുചിതമായി ആഘോഷിച്ചു. സ്ക്കൂള്‍ അസംബ്ലി ചേര്‍ന്നു. ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചര്‍ ഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തി. ഗാന്ധി ക്വിസ്, പ്രസംഗ മല്‍സരം, ഉപന്യാസ രചന, ചിത്ര പ്രദര്‍ശനം തുടങ്ങിയവ സംഘടിപ്പിച്ചു.
പി.ടി.. ഭാരവാഹികളും, മാനേജ്മെന്റ് ഭാരവാഹികളും പരിപാടിയില്‍ സംബന്ധിച്ചു. ഒരാഴ്ചക്കാലത്തെ ശുചീകരണ വാരാഘോഷത്തിന്റെ തുടക്കം കുറിച്ചുകൊണ്ട് സ്ക്കൂളും പരിസരവും വൃത്തിയാക്കി. മധുരപലഹാര വിതരണവും നടന്നു.