FLASH NEWS

2018-19 അധ്യയന വര്‍ഷത്തെ ഒന്നു മുതല്‍ ഏഴു വരെ ഇംഗ്ലീഷ്്-മലയാളം മീഡിയം ക്ലാസ്സുകളിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു.........

Thursday, 14 April 2016

ശ്രീ.അലിമാസ്റ്റരുടെ യാത്രയയപ്പ് വേളയില്‍ എടുത്ത സ്റ്റാഫ് ഗ്രൂപ്പ് ഫോട്ടോ.

വാര്‍ഷികാഘോഷം


വാര്‍ഷികാഘോഷവും
യാത്രയയപ്പ് സമ്മേളനവും
കൈതക്കാട് എ.യു.പി സ്ക്കൂളില്‍ 2015-16 അദ്ധ്യയന വര്‍ഷത്തെ വാര്‍ഷികാഘോഷവും സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന അറബി അധ്യാപകന്‍ ശ്രീ അലി മാസ്റ്റര്‍ക്കുള്ള യാത്രയയപ്പും 31/03/2016 വ്യാഴാഴ്ച്ച വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ വിവിധ പരിപാടികളോടെ സ്ക്കൂളില്‍ വെച്ച് നടന്നു
നീണ്ട ഇരുപത്തിയെട്ട് വര്‍ഷത്തെ സ്തുത്യര്‍ഹമായ അദ്ധ്യാപന സേവനത്തിന് ശേഷം സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന ശ്രീ അലി മാസ്റ്റര്‍ക്കുള്ള യാത്രയയപ്പ് സമ്മേളനത്തിന്റെ ഉദ്ഘാടനകര്‍മ്മം പി.ടി.എ വൈസ് പ്രസിഡണ്ട് ഇബ്രാഹിം തട്ടാനിച്ചേരിയുടെ അദ്ധ്യക്ഷതയില്‍ ചെറുവത്തൂര്‍ ഉപജില്ലാ വിദ്യാദ്യാസ ഓഫീസര്‍ ശ്രീ. ടി.എം സദാനന്ദന്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു. ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചര്‍ സ്വാഗതമാശംസിച്ചു. അലിമാസ്റ്റര്‍ക്കുള്ള പി.ടി.. യുടെ ഉപഹാരം പി.ടി.എ വൈസ് പ്രസിഡണ്ടും , സ്റ്റാഫിന്റെ ഉപഹാരം അനിത ടീച്ചരും സമര്‍പ്പിച്ചു.
മികച്ച ശാസ്ത്ര വിദ്യാര്‍ത്ഥിക്കുള്ള ഇ.കുഞ്ഞികൃഷ്ണന്‍ നമ്പി മാസ്റ്റര്‍ സ്മാരക എന്‍ഡോവ്മെന്റ് ഏഴാം ക്ലാസ്സിലെ ഷഹര്‍വാനയ്ക് ശ്രീ. രാജഗോപാലന്‍ മാസ്റ്റരും , സ്ക്കൂളിലെ മികച്ച വിദ്യാര്‍ത്ഥിക്കുള്ള ടി.വി. രാജീവന്‍ മാസ്റ്റര്‍ സ്മാരക എന്‍ഡോവ്മെന്റ് ഏഴാം ക്ലാസ്സിലെ ദേവിക വിനോദിന് ശ്രീമതി വിജയ ടീച്ചരും, ഓരോ ക്ലാസ്സിലേയും മികച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള സമ്മാനങ്ങള്‍ മുന്‍ മാനേജര്‍ എസ്.. ഷിഹാവും വിതരണം ചെയ്തു. intellectual scholarship പരീക്ഷയില്‍ നാലാം റാങ്ക് നേടിയ രണ്ടാം ക്ലാസ്സിലെ ഫാത്തീമ അപ്ദുള്‍ സത്താറിനുള്ള ഉപഹാരം മാനേജര്‍ എം.സി.ഇപ്രാഹിം ഹാജി യും, സംസ്കൃതം സ്കോളര്‍ഷിപ്പ് നേടിയ ദേവിക വിനോദിനുള്ള ഉപഹാരം മുന്‍ മാനേജര്‍ ലത്തീഫ് നീലഗിരിയും, 2015 ലെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ കൈതക്കാട് പ്രദേശത്തു നിന്നും മികച്ച വിജയം നേടിയ സ്ക്കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥിനി . നുസൈറയ്ക്കുള്ള ഉപഹാരം മുന്‍ മാനേജര്‍ അപ്ദുള്‍ ഷുക്കൂര്‍ ഹാജിയും, കൈതക്കാട് പ്രദേശത്തെ യുവ എഴുത്തുകാരിയും പൂര്‍വ്വ വിദ്യാര്‍ത്ഥിനിയുമായ വഹീദ..എം. നുള്ള ഉപഹാരം ശ്രീമതി. സജിത.പി.പി.പി.യും വിതരണം ചെയ്തു.
വാര്‍ഡ് മെമ്പര്‍ അനൂപ് കുമാര്‍, പി.ടി.. എക്സിക്യൂട്ടീവ് അംഗങ്ങള്‍, മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങള്‍, സ്റ്റാഫ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പരിപാടിക്ക് ആശംസകളര്‍പ്പിച്ചു. അലി മാസ്റ്റരുടെ മറുപടി പ്രസംഗത്തിന് ശേഷം സ്റ്റാഫ് സെക്രട്ടറി ശ്രീമതി. ചന്രമതി ടീച്ചര്‍ നന്ദി രേഖപ്പെടുത്തി.
തുടര്‍ന്ന് സ്ക്കൂള്‍ വിദ്യാര്‍ത്ഥികളുടെയും, പൂര്‍വ്വവിദ്യാര്‍ത്ഥികളുടെയും കലാപരിപാടികളും അരങ്ങേറി.

Tuesday, 15 March 2016


വിരമിക്കുന്നു
കൈതക്കാട് എ.യു.പി. സ്ക്കൂളില്‍ നീണ്ട ഇരുപത്തിയെട്ട് വര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനത്തിന് ശേഷം അറബി അദ്ധ്യാപകന്‍ ശ്രീ. അലി മാസ്റ്റര്‍ 30/06/2016 ന് സര്‍വ്വീസില്‍ നിന്നും വിരമിക്കുകയാണ്. അലി മാസ്റ്റരുടെ തുടര്‍ ജീവിതത്തില്‍ എല്ലാവിധ സൗഭാഗ്യങ്ങളും നന്മകളും ഉണ്ടാവട്ടെ എന്ന് വിദ്യാര്‍ത്ഥികളും സഹപ്രവര്‍ത്തകരും രക്ഷിതാക്കളും ആശംസിക്കുന്നു.

Monday, 14 March 2016


സ്ക്കൂള്‍ വികസന ശില്പശാല-- 2016

വിഷന്‍ – 2020
അറുപത് വര്‍ഷം പിന്നിടുന്ന , തലമുറകളെ വിദ്യാഭ്യാസപരമായ ഉയര്‍ച്ചയിലേക്കും സംസ്കാരത്തിലേക്കും നയിച്ച കൈതക്കാട് എ യു പി സ്ക്കൂളിനെ പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളിലും ഭൗതിക സൗകര്യങ്ങളിലും മികച്ച നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള ദൗത്യത്തിന്റെ ഭാഗമായി അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള വിദ്യാലയ വികസന പദ്ധതികള്‍ ചര്‍ച്ച ചെയ്യുന്നതിനും വികസന രേഖ തയ്യാറാക്കുന്നതിനുമുള്ള ശില്പശാല 12.03.2016 ന് ശനിയാഴ്ച്ച സ്ക്കൂളില്‍ വച്ച് നടന്നു. സ്ക്കൂള്‍ മാനേജര്‍ എം.സി. ഇബ്രാഹിം ഹാജിയുടെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചര്‍ സ്വാഗതമാശംസിച്ചു. ദേശീയ അദ്ധ്യാപക അവാര്‍ഡ് നേടിയ കൊടക്കാട് നാരായണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സ്ക്കൂള്‍ വികസന രേഖ അവതരണം ബി.ആര്‍.സി. ട്രെയിനര്‍ കെ.പി.രഞ്ജിത് നിര്‍വ്വഹിച്ചു. പി.വി.സി.മുഹമ്മദ് കുഞ്ഞി ഹാജി,ലത്തീഫ് നീലഗിരി, അബ്ദുള്‍ ഷുക്കൂര്‍ ഹാജി, എസ്..ശിഹാബ്, ഷാഹുല്‍ ഹമീദ്. എം.ടി.പി. തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു.

ദേശീയ അദ്ധ്യാപക അവാര്‍ഡ് നേടിയ കൊടക്കാട് നാരായണന്‍ മാസ്റ്ററെ വാര്‍ഡ് മെമ്പര്‍ അനൂപ്കുമാര്‍ പുരസ്ക്കാരം നല്‍കി ആദരിച്ചു. വിവിധ മേഖലകളിലെ വികസന രേഖ ചര്‍ച്ച ചെയ്തു. ഷൗക്കത്തലി അക്കാളത്ത് ക്രോഡീകരണം നടത്തി. ചന്രമതി ടീച്ചര്‍ നന്ദി രേഖപ്പെടുത്തി.

Wednesday, 17 February 2016


മെട്രിക് മേള 2015-16
ഗണിതത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികളെ മുന്‍നിരയിലേക്കെത്തിക്കുക എന്ന ഉദ്ദേശത്തോ‌ടു കൂടിയാണ് ജില്ലയുടെ തനതു പ്രവര്‍ത്തനമായ മെട്രിക് മേള സംഘ‌ടിപ്പിക്കുന്നത്.
3,4 ക്ലാസിലെ മെട്രിക് അളവുകളുമായി ബന്ധപ്പെട്ട യുണിറ്റുകളെ ആധാരമാക്കി മെട്രിക് പ്രവര്‍ത്തനങ്ങള്‍ നടത്തുകയും അതിന്റെ തുടര്‍പ്രവര്‍ത്തനം എന്ന രീതിയില്‍ ഫെബ്രുവരി 11 വ്യാഴാഴ്ച്ച മെട്രിക് ക്യാമ്പും
സംഘ‌ടിപ്പിച്ചു.
 പിറന്നാള്‍ കലണ്ടര്‍ നിര്‍മ്മാണം
സ്കെയില്‍ നിര്‍മ്മാണം
ബാഗിന്റെ ഭാരം 

തൂക്കക്കട്ടി നിര്‍മ്മാണം
ഗണിതക്ലാസ് കൈകാര്യം ചെയ്യുന്ന സതി,ചന്ദ്രമതി,ശൈലജ എന്നിവര്‍ നേതൃത്വം നല്‍കി.ഒരു ദിവസം നീണ്ടു നിന്ന പ്രവര്‍ത്തനങ്ങളില്‍ കുട്ടികള്‍ വളരെയധികം ഉല്‍സാഹത്തോടെ പങ്കെടുത്തു.
 

സാന്ത്വനസ്പര്‍ശം
 
നിര്‍ധനരും നിരാലംബരുമായ രോഗികളെ സഹായിക്കുന്നതിനു
വേണ്ടി കൈതക്കാ‍ട് എ.യു.പി സ്ക്കൂള്‍ നന്മ ക്ലബ്ബും കൈതക്കാ‍ട് യൂണിറ്റി
ക്ലബ്ബും സംയുക്തമായി ചേര്‍ന്ന്, ഉപയോഗിക്കാന്‍ ക‍ഴിയുന്നതും കാലാവധിയുള്ളതുമായ മരുന്നുകള്‍ ശേഖരിച്ച് പരിയാരം മെഡിക്കല്‍ കോളേജ് സാന്ത്വനം ചാരിറ്റബിള്‍ സൊസൈറ്റിക്ക് കൈമാറുന്ന പദ്ധതിക്ക് തുടക്കമായി.വിദ്യാര്‍ത്ഥികള്‍ വീടുകളി‍ല്‍ നിന്നും ശേഖരിച്ച മരുന്നുകള്‍ കൈതക്കാ‍ട് യൂണിറ്റി ക്ലബ്ബ് ഭാരവാഹികള്‍ക്ക് കൈമാറിയ
ച‍ടങ്ങില്‍ ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചര്‍ സ്വാഗതം പറഞ്ഞു.പി.ടി.. വൈസ് പ്രസിഡണ്ട് ഇബ്രാഹിം തട്ടാനിച്ചേരി,യൂണിറ്റി ക്ലബ്ബ് ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Thursday, 28 January 2016

റോഡ് സുരക്ഷ


റോ‍ഡ് സുരക്ഷാ ക്ലാസ്സ്
കുട്ടികളില്‍ റോഡ് സുരക്ഷയെക്കുറിച്ച് ബോധവല്‍ക്കരിക്കുന്നതിന് വേണ്ടി 27-01-2016 ബുധനാഴ്ച സ്ക്കൂളില്‍ വെച്ച് റോഡ് സുരക്ഷാ ക്ലാസ്സ് സംഘടിപ്പിച്ചു. റോഡ് നിയമങ്ങള്‍, റോഡില്‍ കൂടി നടക്കുമ്പോള്‍ പാലിക്കേണ്ട കാര്യങ്ങള്‍,അപകടങ്ങള്‍ ഉണ്ടാകാനുള്ള കാരണങ്ങള്‍, അപകടങ്ങള്‍ കുറയ്ക്കാനുള്ള മാര്‍ഗ്ഗങ്ങള്‍, തുടങ്ങിയവയെക്കുറിച്ച് കുട്ടികളില്‍ അവബോധം ഉണ്ടാക്കുന്നതിന് ക്ലാസ്സ് ഉപകരിച്ചു

കാഞ്ഞങ്ങാട് ആര്‍.ടി.. ഓഫീസിലെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.. സജിത്ത് ക്ലാസ്സ് കൈകാര്യം ചെയ്തു. ശ്രീലത ടീച്ചര്‍, അബ്ദുള്‍ സമദ് മാസ്റ്റര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.