FLASH NEWS

2018-19 അധ്യയന വര്‍ഷത്തെ ഒന്നു മുതല്‍ ഏഴു വരെ ഇംഗ്ലീഷ്്-മലയാളം മീഡിയം ക്ലാസ്സുകളിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു.........

Tuesday, 29 November 2016


' ഊണിന്റെ മേളം'
'ഊണിന്റെ മേളം ' എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് 4 A ക്ലാസ്സില്‍ സതി ടീച്ചറിന്റെ നേതൃത്വത്തില്‍
സദ്യ സംഘടിപ്പിച്ചു.കുട്ടികള്‍ തയ്യാറാക്കിക്കൊണ്ട് വന്ന വിഭവങ്ങള്‍ കൊണ്ട് സമൃദ്ധമായിരുന്നു സദ്യ. വിഭവങ്ങളായി ശര്‍ക്കര,ഉപ്പേരി,പപ്പടം,കൊണ്ടാട്ടം,പുളിയിഞ്ചി,അച്ചാര്‍,തേങ്ങ ചമ്മന്തി,മാങ്ങ ഇഞ്ചി ചമ്മന്തി,ചുവന്നുള്ളി ചമ്മന്തി,പയറ് വറവ്,കപ്പക്കായ് വറവ്,കാബേജ് വറവ്,പെരക്ക്,കുമ്പളങ്ങ പച്ചടി,
ഫ്രൂട്ട് സലാഡ്,പച്ചക്കറി സലാഡ്,ഓലന്‍,തക്കാളിക്കറി,അവിയല്‍,കൂട്ടുകറി,ചോറ്,പരിപ്പ്,നെയ്യ്,സാമ്പാര്‍,
മോര്,രസം,പഴം,പാല്‍പ്പായസം,പരിപ്പ് പ്രഥമന്‍ എന്നിവ വിളമ്പി.
സ്ക്കൂള്‍ ഹെഡ്മിസ്ട്രസ്സ് അടക്കമുള്ള അധ്യാപകരുടെ പങ്കാളിത്തം കൊണ്ടും സമ്പന്നമായിരുന്നു സദ്യ.കുട്ടികളുടെ കൂട്ടായ്മയില്‍ ഇനിയും ഇതുപോലുള്ള സദ്യ സംഘടിപ്പിക്കണമെന്ന് വിദ്യാര്‍ത്ഥികളെല്ലാം ഒറ്റ സ്വരത്തില്‍ ആവശ്യപ്പെട്ടു.

Wednesday, 16 November 2016


ശാസ്ത്രമേളയിലെ മികവ്
2016-17 വര്‍ഷത്തെ ചെറുവത്തൂര്‍ ഉപജില്ല ശാസ്ത്ര ഗണിത ശാസ്ത്ര പ്രവൃത്തി പരിചയ ഐ.ടി മേളയില്‍ കൈതക്കാട് എ.യു.പി. സ്ക്കൂള്‍ മികച്ച പ്രകടനം നടത്തി. ഗണിത ശാസ്ത്ര പ്രവൃത്തി പരിചയ ഐ.ടി. മേളയിലെ പല മല്‍സരയിലങ്ങളിലും "" ഗ്രേഡ് കരസ്ഥമാക്കാന്‍ സാധിച്ചിട്ടുണ്ട്. ഗണിത ശാസ്ത്ര മേളയില്‍ എല്‍.പി. വിഭാഗം ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടിയെടുത്തു. എല്‍.പി. യു.പി ഗണിത മാഗസിന്‍ ജില്ലയിലേക്ക് മല്‍സരിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ടു. പ്രവൃത്തി പരിചയമേള എല്‍.പി. ക്ലേ മോഡലിംഗില്‍ നിഖില്‍.ടി.എസും, ചവിട്ടി നിര്‍മ്മാണം എല്‍.പി. വിഭാഗത്തില്‍ ശുഹൈബ..കെ യും, ഗണിതശാസ്ത്ര മേളയില്‍ എല്‍.പി.വിഭാഗം ജ്യോമട്രിക്കല്‍ ചാര്‍ട്ടില്‍ മുഹമ്മദ് റാസി. യു.കെ. യും ,യു.പി.വിഭാഗം പ്രവൃത്തി പരിചയമേള കുട നിര്‍മ്മാണത്തില്‍ റിഷാദുല്‍ അമീനും ജില്ലാ തലത്തില്‍ മല്‍സരിക്കുന്നതിന് അര്‍ഹരായി.

Tuesday, 8 November 2016


"ക്ലാസ്സില്‍ ഒരു സദ്യ"
നാലാം ക്ലാസ്സിലെ "താളും തകരയും "എന്ന പാഠഭാഗത്തിലെ "ക്ലാസ്സില്‍ ഒരു സദ്യ " പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് കൈതക്കാട് എ.യു.പി. സ്ക്കളിലെ നാലാം ക്ലാസ്സുകാര്‍ സദ്യ ഒരുക്കി. ക്ലാസ്സധ്യാപിക നഫീസത്ത്..ടി. യുടെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ മുഴുവന്‍ കുട്ടികളും വീടുകളില്‍ നിന്നും വിഭവങ്ങള്‍ ഒരുക്കി കൊണ്ടുവന്നു. ഈ പ്രവര്‍ത്തനം കുട്ടികള്‍ക്ക് പുതുമയുള്ള ഒരു അനുഭവമായി.

Tuesday, 25 October 2016


അറിയാം രുചിച്ചറിയാം
    ഒന്നാം തരത്തിലെ "മണവും മധുരവും" എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് " ഫ്രൂട്ട് സലാഡ് " എന്നപ്രവര്‍ത്തനത്തിലൂടെ കുട്ടികള്‍ക്ക് വിവിധ തരത്തിലുള്ള പഴങ്ങളുടെ നിറം, മണം, രുചി,എന്നിവ തിരിച്ചറിയാന്‍ സാധിച്ചു. അദ്ധ്യാപകരും, വിദ്യാര്‍ത്ഥികളും വീടുകളില്‍ നിന്ന് കൊണ്ടുവന്ന ആപ്പിള്‍,നാരങ്ങ, മുസമ്പി, നേന്ത്രപ്പഴം, ചെറുപഴം,ഉറുമാമ്പഴം,സപ്പോട്ട, പൈനാപ്പിള്‍, മുന്തിരി തുടങ്ങിയ പഴങ്ങള്‍ ഉപയോഗിച്ച് നടത്തിയ ഈ പ്രവര്‍ത്തനത്തിന് പ്രധാനാധ്യാപിക ശ്രീലത ടീച്ചര്‍,ശൈലജ ടീച്ചര്‍, യമുന ടീച്ചര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Tuesday, 4 October 2016

ഗാന്ധി ജയന്തി


ഗാന്ധി ജയന്തി

രാഷ്ട്രപിതാവിന്റെ ജന്മദിനം വിവിധ പരിപാടികളോടെ സമുചിതമായി ആഘോഷിച്ചു. സ്ക്കൂള്‍ അസംബ്ലി ചേര്‍ന്നു. ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചര്‍ ഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തി

ഗാന്ധി ക്വിസ്, പ്രസംഗമല്‍സരം, ചിത്രപ്രദര്‍ശനം തുടങ്ങിയവ നടത്തി.പി.ടി..ഭാരവാഹികളും, മാനേജ്മെന്റ് ഭാരവാഹികളും പരിപാടിയില്‍ സംബന്ധിച്ചു.

ഒരാഴ്ചക്കാലത്തെ ശുചീകരണവാരാഘോഷത്തിന്റെ തുടക്കം കുറിച്ചുകൊണ്ട് സ്ക്കൂളും പരിസരങ്ങളും വൃത്തിയാക്കി. മധുരപലഹാര വിതരണം നടത്തി.

സ്ക്കൂള്‍ കായികമേള 2016-17


സ്ക്കൂള്‍ കായികമേള 2016-17
2016-17 അദ്ധ്യയന വര്‍ഷത്തെ സ്ക്കൂള്‍ കായികമേള 29-09-2016 വ്യാഴാഴ്ച്ച സ്ക്കൂള്‍ ഗ്രൗണ്ടില്‍ വെച്ച് നടന്നു

മേളയുടെ ഉദ്ഘാടനം പി.ടി.. പ്രസിഡണ്ട് ടി.കെ. ഫൈസലിന്റെ അധ്യക്ഷതയില്‍ പ്രശസ്ത ഫൂട്ബാള്‍ താരം റഫീഖ് പടന്ന നിര്‍വ്വഹിച്ചു. ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചര്‍ സ്വാഗതമാശംസിച്ചു. ലത്തീഫ് നീലഗിരി, ഇബ്രാഹിം തട്ടാനിച്ചേരി, അരീഷ് തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു. ചന്രമതി ടീച്ചര്‍ നന്ദി രേഖപ്പെടുത്തി
നാല് ഹൗസുകളായി തിരിച്ച് നടത്തിയ മേളയില്‍ മുഴുവന്‍ കുട്ടികളും പങ്കെടുത്തു. വിജയികള്‍ക്ക് പി.ടി.. പ്രസിഡണ്ട് ടി.കെ. ഫൈസല്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
കായികമേളയില്‍ 141 പോയിന്റ് നേടിക്കൊണ്ട് യെല്ലോ ഹൗസ് ഒന്നാം സ്ഥാനവും, 130 പോയിന്റ് നേടിക്കൊണ്ട് ബ്ലൂ ഹൗസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

Tuesday, 13 September 2016


ഓണാഘോഷം

പരിപാടിയുടെ ഉദ്ഘാടനം പി.ടി..പ്രസിഡണ്ട് ടി.കെ.ഫൈസലിന്റെ അദ്ധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ..ജി.സി.മ്പഷീര്‍ നിര്‍വ്വഹിച്ചു. ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചര്‍ സ്വാഗതമാശംസിച്ചു. വാര്‍ഡ് മെമ്പര്‍ അനൂപ് കുമാര്‍, ഇമ്പ്രാഹിം തട്ടാനിച്ചേരി,കുഞ്ഞമ്പ്ദുള്ള..കെ, അമ്പ്ദുള്‍ സമദ്..കെ,അനിത ടീച്ചര്‍, തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു. ചന്രമതി ടീച്ചര്‍ നന്ദി രേഖപ്പെടുത്തി.


തുടര്‍ന്ന് കുട്ടികള്‍ക്കായി പൂക്കളമല്‍സരം, മ്പലൂണ്‍ ഫൈറ്റിംഗ്, മിഠായി പെറുക്കല്‍, ചാക്ക് റെയ്സ്, കുപ്പിയില്‍ വെള്ളം നിറയ്ക്കല്‍, മ്യൂസിക്കല്‍ ഹാറ്റ്, തുടങ്ങിയ രസകരമായ മല്‍സരങ്ങള്‍ നടത്തി.

രക്ഷിതാക്കളുടെയും, നാട്ടുകാരുടെയും ,
അദ്ധ്യാപകരുടെയും സഹകരണത്തോടെ വിദവസമൃദ്ധമായ ഓണസദ്യ ഒരുക്കി. മല്‍സര വിജയികള്‍ക്ക്
മാനേജര്‍ ഇമ്പ്രഹിം ഹാജി സമ്മാനങ്ങള്‍ വിതരണം ചെയ്തു.