FLASH NEWS

2018-19 അധ്യയന വര്‍ഷത്തെ ഒന്നു മുതല്‍ ഏഴു വരെ ഇംഗ്ലീഷ്്-മലയാളം മീഡിയം ക്ലാസ്സുകളിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു.........

Friday, 27 January 2017


പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം

അക്കാദമിക മികവ് "വിദ്യാലയ മികവ്" എന്ന സന്ദേശവുമായി പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്രങ്ങളായി ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ നവ കേരള വിഷന്റെ ഭാഗമായി കേരള സര്‍ക്കാര്‍ ആരംഭിച്ച പൊതുവിദ്യാഭ്യാസ പദ്ധതിക്ക് കേരളത്തിലുടനീളം 2017 ജനുവരി 27 ന് തുടക്കമായി.

കൈതക്കാട് സ്ക്കൂളില്‍ വെച്ച് നടന്ന പരിപാടി പി.ടി..പ്രസിഡണ്ട് ടി.കെ.ഫൈസലിന്റെ അധ്യക്ഷതയില്‍ സ്ക്കൂള്‍ മാനേജര്‍ എം.സി.ഇബ്രാഹിം ഹാജി ഉദ്ഘാടനം ചെയ്തു. പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ ചെയര്‍മാന്‍ എസ്..ശിഹാബ് പ്രതിജ്ഞാ വാചകം ചൊല്ലികൊടുത്തു. മദര്‍ പി.ടി.. പ്രസിഡണ്ട് യു.ഉഷ, ഇബ്രാഹിം തട്ടാനിച്ചേരി, ലത്തീഫ് നീലഗിരി തുടങ്ങിയവര്‍ സംസാരിച്ചു. മാനേജ്മെന്റ് ഭാരവാഹികള്‍ ,പി.ടി.. മെമ്പര്‍മാര്‍, രക്ഷിതാക്കള്‍, പൂര്‍വ്വവിദ്യാര്‍ത്ഥികള്‍, തുടങ്ങിയവര്‍ അണിചേര്‍ന്ന് പൊതുവിദ്യാഭ്യാസ സംരക്ഷണ വലയം തീര്‍ത്തു.

No comments:

Post a Comment