FLASH NEWS

2018-19 അധ്യയന വര്‍ഷത്തെ ഒന്നു മുതല്‍ ഏഴു വരെ ഇംഗ്ലീഷ്്-മലയാളം മീഡിയം ക്ലാസ്സുകളിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു.........

Tuesday, 14 February 2017


പഠനയാത്ര 2016-17
2016-17അദ്ധ്യയന വര്‍ഷത്തെ പഠനയാത്ര കേരളത്തിലെ ഏറ്റവും നല്ല ഗ്രാമീണ വിനോദ സഞ്ചാര കേന്രമായ വടകരയിലെ "സര്‍ഗ്ഗാലയയിലേക്ക് " ആയിരുന്നു.
ഫെബ്രുവരി 4‍ ആം തീയ്യതി ശനിയാഴ്ച്ച നടന്ന പഠനയാത്രയില്‍ 122 വിദ്യാര്‍ത്ഥികളും ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചരുടെ നേതൃത്വത്തില്‍ പത്തോളം അദ്ധ്യാപകരും പി.ടി.. അംഗങ്ങളും പങ്കെടുത്തു.
നിരവധി കരകൗശല ഉല്‍പന്നങ്ങളുടെ നിര്‍മ്മാണവും, പ്രദര്‍ശനവും വിസ്മയകരമായ കാഴ്ചയായിരുന്നു. വിവിധ വര്‍ഗ്ഗത്തില്‍പ്പെട്ട മല്‍സ്യങ്ങളുടെ അക്വേറിയം മറ്റൊരു സവിശേഷതയായിരുന്നു. മൂരാട് പുഴയില്‍ക്കൂടിയുള്ള കോട്ടാതുരുത്തി ദ്വീപിലേക്കുള്ള ബോട്ട് യാത്ര കുട്ടികള്‍ക്ക് നവ്യാനുഭവമായി.
വടകരയില്‍ നിന്ന് തിരിച്ചു വരുന്ന വഴി കണ്ണൂര്‍ പയ്യാമ്പലം ബീച്ചില്‍ സായാഹ്നം ചെലവഴിച്ചു. വൈകുന്നേരം ഏഴു മണിയോടെ സ്ക്കൂളില്‍ തിരിച്ചെത്തി.

No comments:

Post a Comment