FLASH NEWS

2018-19 അധ്യയന വര്‍ഷത്തെ ഒന്നു മുതല്‍ ഏഴു വരെ ഇംഗ്ലീഷ്്-മലയാളം മീഡിയം ക്ലാസ്സുകളിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു.........

Wednesday, 22 March 2017


ഗണിതോല്‍സവം 2017

എസ്.എസ്..യുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന സ്ക്കൂള്‍ തല ഗണിതോല്‍സവം കൈതക്കാട് എ.യു.പി.സ്ക്കൂളില്‍ 20/03/2017 തിങ്കളാഴ്ച വിപുലമായി നടത്തി
ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചരുടെ അധ്യക്ഷതയില്‍ പി.ടി..പ്രസിഡണ്ട് ടി.കെ.ഫൈസല്‍ ഉദ്ഘാടനം ചെയ്തു.

അതുപോലെ ഗണിത കളികള്‍, ഗണിത മാജിക്, പഠനോപകരണ നിര്‍മ്മാണങ്ങള്‍ എന്നിവയും നടത്തി.

തുടര്‍ന്ന് രക്ഷിതാക്കളുടെ പങ്കാളിത്തത്തോടു കൂടി ഉത്പന്നങ്ങളുടെ പ്രദര്‍ശനവും നടത്തി.


Monday, 20 March 2017



വാര്‍ഷികാഘോഷവും
പൂര്‍വ്വ വിദ്യാര്‍ത്ഥിസംഗമവും

ഇന്റലക്ച്ചുവല്‍ സ്കോളര്‍ഷിപ്പ് നേടിയ മെഹബൂബ് മുല്ലയ്ക്കുള്ള ഉപഹാരം മുന്‍ മാനേജര്‍ ലത്തീഫ് നീലഗിരിയും നല്‍കുകയുണ്ടായി.
 
സ്ക്കൂളിലേക്കുള്ള വാട്ടര്‍ കൂളര്‍ സമര്‍പ്പണം ശ്രീ.അബ്ദുള്‍ ഖാദര്‍ ഹാജി നിര്‍വ്വഹിച്ചു. 2016 ലെ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ കൈതക്കാട് പ്രദേശത്ത് നിന്നും മികച്ച വിജയം നേടിയ സ്ക്കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥിനി ഫസ്മിയ. .ക്കുള്ള ഉപഹാരം മുന്‍ മാനേജര്‍ അബ്ദുള്‍ ഷുക്കൂര്‍ ഹാജിയും, ഓരോ ക്ലാസ്സിലെയും നികച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള സമ്മാനദാനം കെ.ടി..ജെ.സെക്രട്ടറി ശ്രീ. പി.വി.സി. മുഹമ്മദ് കുഞ്ഞി ഹാജിയും നിര്‍വ്വഹിച്ചു.
 
ഉപജില്ലാ മേളകളില്‍ വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കേറ്റ് വിതരണം ശ്രീ.എസ്..ശിഹാബും, മികച്ച ശാസ്ത്ര വിദ്യാര്‍ത്ഥിക്കുള്ള ഇ. കുഞ്ഞി കൃഷ്ണന്‍ നമ്പി മാസ്റ്റര്‍ സ്മാരക എന്‍ഡോവ്മെന്റ് വിതരണം മുഷ്രിഫ.ടി.കെ യ്ക്ക് ശ്രീ. . രാജഗോപാലന്‍ മാസ്റ്റരും, സ്ക്കൂളിലെ മികച്ച വിദ്യാര്‍ത്ഥിക്കുള്ള ടി.വി.രാജീവന്‍ മാസ്റ്റര്‍ സ്മാരക എന്‍ഡോവ്മെന്റ് വിതരണം ഷാരൂണിന് ശ്രീമതി. അനിത ടീച്ചരും നിര്‍വ്വഹിച്ചു.
ശ്രീ. ഇബ്രാഹിം തട്ടാനിച്ചേരി, ശ്രീമതി,ഉഷ.യു, അരീഷ്. പി.പി, .സീ.ഷെരീഫ്, ശ്രീമതി,വിജയ. കെ തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു. ശ്രീമതി. ചന്ദ്രമതി ടീച്ചര്‍ നന്ദി രേഖപ്പെടുത്തി. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും നടന്നു.
 

Wednesday, 15 March 2017


പഞ്ചായത്ത് തല മികവുല്‍സവം

2016-17 അദ്ധ്യന വര്‍ഷത്തെ പഞ്ചായത്ത് തല മികവുല്‍സവം 11/3/2017 ശനിയാഴ്ച കൈതക്കാട് സ്ക്കൂളില്‍ വെച്ച് നടന്നു.

ബി.പി.. നാരായണന്‍ മാസ്ററര്‍ ആമുഖ ഭാഷണം നടത്തി.മാനേജര്‍ ഇബ്രാഹിം ഹാജി, ടി.കെ.ഫൈസല്‍, എസ്. . ശിഹാബ്, ഇബ്രാഹിം തട്ടാനിച്ചേരി,തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു.
 
വിജയ ടീച്ചര്‍ നന്ദി രേഖപ്പെടുത്തി. പത്ത് സ്ക്കൂളുകള്‍ വികവ് അവതരണം നടത്തി. ബി.ആര്‍.സി. കോര്‍ഡിനേറ്റര്‍ സ്നേഹലത നേതൃത്വം നല്‍കി
 
പവര്‍ പോയിന്റ് പ്രസന്റേഷന്‍, പാനല്‍ പ്രദര്‍ശനം,ചര്‍ച്ച തുടങ്ങിയവയ്ക്ക് ശേഷം എസ്.എസ്..ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഗംഗാധരന്‍ മാസ്റ്റര്‍ ക്രോഡീകരണം നടത്തി.


Tuesday, 14 March 2017


പെണ്‍കരുത്തിന്റെ അനുഭവ സാക്ഷ്യം
പെണ്‍കുട്ടികള്‍ക്ക് മാനസീക കരുത്ത് പകര്‍ന്ന് പ്രതികൂല സാഹചര്യങ്ങളെ മറികടക്കുന്നതിന് വേണ്ടി ജീവിത വെല്ലുവിളികള്‍ നേരിട്ട് വിജയം വരിച്ച പെണ്‍ കരുത്തിന്റെ അനുഭവ സാക്ഷ്യം വിവരിച്ചു കൊണ്ടുള്ള ക്ലാസ്സ് 9/3/92017 വ്യാഴാഴ്ച സ്ക്കുളില്‍ നടന്നു. മാവുങ്കാല്‍ സ്വദേശിയായ ശ്രീദേവി എന്ന വീട്ടമ്മ തന്റെ അനുഭവം വിവരിച്ചു കൊണ്ട് ക്ലാസ്സെടുത്തു.

ശാരീരിക വെല്ലുവിളി നേരിട്ട മകളെ പഠിപ്പിച്ച് ഗവണ്‍മെന്റ് സര്‍വ്വീസ്സിലെത്തിക്കാന്‍ കാട്ടിയ ജീവിത സമരത്തിന്റെ വിവരണം പെണ്‍കുട്ടികള്‍ക്ക് കരുത്ത് പകരുന്നതായി.

Monday, 6 March 2017



സ്ക്കൂള്‍ ശാസ്ത്രോല്‍സവം 2016-17

5,6,7, ക്ലാസ്സുകളിലെ മുഴുവന്‍ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പുവരുത്തിക്കൊണ്ട് നടന്ന ക്യാമ്പ് വളരെ നല്ല പ്രതികരണമാണ് കുട്ടികളില്‍ ഉണ്ടാക്കിയത്. ശാസ്ത്രോല്‍സവത്തിന്റെ ഉദ്ഘാടനം ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചരുടെ അദ്ധ്യക്ഷതയില്‍ പി.ടി..പ്രസിഡണ്ട് ടി.കെ. ഫൈസല്‍ നിര്‍വ്വഹിച്ചു.

ശാസ്ത്രോല്‍സവ പ്രവര്‍ത്തനങ്ങളുടെ കണ്ടെത്തലുകളും, ഉല്‍പന്നങ്ങളുടെ പ്രദര്‍ശനവും ഒരുക്കി. ഇതോടൊപ്പം ഗണിത ശാസ്ത്ര പ്രദര്‍ശനവും നടന്നു.


അമ്മ അറിയാന്‍
കുട്ടികളില്‍ വളര്‍ത്തിയെടുക്കേണ്ട മൂല്യങ്ങളും മനോഭാവങ്ങളും രക്ഷിതാക്കള്‍ക്ക് തിരിച്ചറിയാനും, അവ വളര്‍ത്തിയെടുക്കേണ്ട മാര്‍ഗ്ഗങ്ങള്‍ ചര്‍ച്ച ചെയ്ത് സ്നേഹം, സഹതാപം, അനുകമ്പ എന്നിവയുള്ളവരാക്കി വളര്‍ത്തി നല്ല സാമൂഹ്യബദ്ധയുള്ളവരാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ രക്ഷിതാക്കള്‍ക്കുള്ള "അമ്മ അറിയാന്‍" ബോധവല്‍ക്കരണ ക്ലാസ്സ് 2/3/2017 വ്യാഴാഴ്ച്ച സ്ക്കൂളില്‍ വെച്ച് നടന്നു.

സ്ക്കൂളിലെ അറബി അദ്ധ്യാപിക ജസീറ ടീച്ചര്‍ ക്ലാസ്സ് കൈകാര്യം ചെയ്തു.