FLASH NEWS

2018-19 അധ്യയന വര്‍ഷത്തെ ഒന്നു മുതല്‍ ഏഴു വരെ ഇംഗ്ലീഷ്്-മലയാളം മീഡിയം ക്ലാസ്സുകളിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു.........

Thursday, 13 September 2018


അക്കാദമിക മാസ്റ്റര്‍ പ്ളാന്‍ നിര്‍വ്വഹണ പദ്ധതിക്ക് തുടക്കമായി
അക്കാദമിക മാസ്ററര്‍ പ്ളാന്‍ നിര്‍വ്വഹണ പദ്ധതിയുടെ ഭാഗമായി ഭാഷ, ഗണിതം തുടങ്ങിയവയില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികളെ കണ്ടെത്തി മുന്നോക്കത്തിലെത്തിക്കുന്നതിന്റെ പ്രവര്‍ത്തന പാക്കേജായ എഴുതാം വായിക്കാം പദ്ധതിക്ക് തുടക്കമായി.
പരിപാടിയുടെ ഉദ്ഘാടനം പി.ടി..പ്രസിഡണ്ട് ടി.കെ ഫൈസലിന്റെ അധ്യക്ഷതയില്‍ വാര്‍ഡ് മെമ്പര്‍ അനുപ് കുമാര്‍ നിര്‍വ്വഹിച്ചു. ഹെഡ്മിസ്ട്രസ് ഇന്‍ചാര്‍ജ് അനിത ടീച്ചര്‍ സ്വാഗതമാശംസിച്ചു. പി.ടി..മെമ്പര്‍മാരായ സുധാകരന്‍, അരീഷ്, ഇബ്രാഹിം തട്ടാനിച്ചേരി തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു. അനിത ടീച്ചര്‍ പദ്ധതി വിശദീകരണം നടത്തി. സ്റ്റാഫ് സെക്രട്ടറി ചന്ദ്രമതി ടീച്ചര്‍ നന്ദി രേഖപ്പെടുത്തി.

No comments:

Post a Comment