FLASH NEWS
Monday, 15 October 2018
Wednesday, 10 October 2018
ശാസ്ത്ര
പരീക്ഷണ കളരി
അക്കാദമിക
മാസ്റ്റര്‍ പ്ലാന്‍ നിര്‍വ്വഹണ
പദ്ധതിയുടെ ഭാഗമായി ക്ലാസ്സ്
ലാബ് സജ്ജീകരിക്കുന്നതിലേക്കായി
ശാസ്ത്ര പരീക്ഷണ കളരി
സംഘടിപ്പിച്ചു.
ഹെഡ്മിസ്ട്രസ്
ശ്രീലത ടീച്ചര്‍,
എസ്.
ആര്‍.ജി.കണ്‍വീനര്‍
അബ്ദുള്‍ സമദ് മാസ്റ്റര്‍,
സയന്‍സ്
ക്ലബ്ബ് കണ്‍വീനര്‍ പ്രസന്ന
ടീച്ചര്‍,
വിജയ
ടീച്ചര്‍ തുടങ്ങിയവര്‍
നേതൃത്വം നല്‍കി.
Thursday, 4 October 2018
പാഴ്
വസ്തുക്കളുടെ
പുനര്‍നിര്‍മ്മാണ പരിശീലനം
അക്കാദമിക
മാസ്റ്റര്‍ പ്ളാന്‍ നിര്‍വ്വഹണ
പദ്ധതിയില്‍ ഉള്‍പ്പെട്ട
ടാലന്റ് ലാബ് പദ്ധതിയുടെ
ഭാഗമായി കുട്ടികളില്‍ പാഠ്യേതര
വിഷയങ്ങളിലുള്ള കഴിവ് കണ്ടെത്തി
പ്രോല്‍സാഹിപ്പിക്കുന്നതിനായി
സ്ക്കൂളില്‍ 03/10/2018
ബുധനാഴ്ച
ഉച്ചയ്ക് പാഴ് വസ്തുക്കളുടെ
പുനര്‍നിര്‍മ്മാണ
പരിശീലനം സംഘടിപ്പിച്ചു.
പി.ടി.എ
വൈസ് പ്രസിഡണ്ട് സി.
സുധാകരന്‍
പരിശീലന ക്ലാസ്സ് എടുത്തു.
നിരവധി
ഉല്‍പന്നങ്ങള്‍ നിര്‍മ്മിച്ച
കളരി കുട്ടികള്‍ക്ക് പുത്തന്‍
അനുഭവമായി.
ഹെഡ്മിസ്ട്രസ്
ശ്രീലത ടീച്ചര്‍,
യമുന
ടീച്ചര്‍,
വിജയ
ടീച്ചര്‍ തുടങ്ങിയവര്‍
നേതൃത്വം നല്‍കി.
Tuesday, 2 October 2018
ഗാന്ധി
ജയന്തി
രാഷ്ട്രപിതാവിന്റെ
ജന്മദിനം വിവിധ പരിപാടികളോടെ
സമുചിതമായി ആഘോഷിച്ചു.
സ്ക്കൂള്‍
അസംബ്ലി ചേര്‍ന്നു.
ഹെഡ്മിസ്ട്രസ്
ശ്രീലത ടീച്ചര്‍ ഗാന്ധി
അനുസ്മരണ പ്രഭാഷണം നടത്തി.
ഗാന്ധി
ക്വിസ്,
പ്രസംഗ
മല്‍സരം,
ഉപന്യാസ
രചന,
ചിത്ര
പ്രദര്‍ശനം തുടങ്ങിയവ
സംഘടിപ്പിച്ചു.
പി.ടി.എ.
ഭാരവാഹികളും,
മാനേജ്മെന്റ്
ഭാരവാഹികളും പരിപാടിയില്‍
സംബന്ധിച്ചു.
ഒരാഴ്ചക്കാലത്തെ
ശുചീകരണ വാരാഘോഷത്തിന്റെ
തുടക്കം കുറിച്ചുകൊണ്ട്
സ്ക്കൂളും പരിസരവും വൃത്തിയാക്കി.
മധുരപലഹാര
വിതരണവും നടന്നു.
Subscribe to:
Posts (Atom)