FLASH NEWS

2018-19 അധ്യയന വര്‍ഷത്തെ ഒന്നു മുതല്‍ ഏഴു വരെ ഇംഗ്ലീഷ്്-മലയാളം മീഡിയം ക്ലാസ്സുകളിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു.........

Saturday, 27 September 2014

കാര്‍ഷിക പരിശീലന ക്ലാസ്സ്


കാര്‍ഷിക പരിശീലന ക്ലാസ്സും പച്ചക്കറി വിത്ത് വിതരണവും

ചെറുവത്തൂര്‍ കൃഷിഭവന്റെ നേതൃത്വത്തില്‍ 26/9/2014 വെള്ളിയാഴ്ച്ച സ്ക്കൂളില്‍ കാര്‍ഷിക പരിശീലന ക്ലാസ്സ് നടത്തി. കുട്ടികളില്‍ കാര്‍ഷികാഭിമുഖ്യം വളര്‍ത്തുക എന്ന ലക്ഷ്യത്തോട് കൂടി നടത്തിയ ക്ലാസ്സ് കുട്ടികളില്‍ വളരെയധികം താല്‍പര്യം ജനിപ്പിച്ചു. പരിപാടിയില്‍ ഹെഡ്മിസ്ട്രസ് പി.ശ്രീലത ടീച്ചര്‍ സ്വാഗതം പറഞ്ഞു.പി.ടി.എ.പ്രസിഡണ്ട് എം.ടി.പി.ഷാഹുല്‍ ഹമീദ് അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസര്‍ ശ്രീ.കുഞ്ഞികൃഷ്ണന്‍ ക്ലാസ്സ് കൈകാര്യം ചെയ്തു.ചടങ്ങില്‍ പ.ടി.എ.,എം.പി.ടി.എ അംഗങ്ങള്‍ സംബന്ധിച്ചു.



Thursday, 25 September 2014

പ്രവൃത്തിപരിചയമേള


പ്രവൃത്തി പരിചയമേള
    സ്കൂള്‍ തല പ്രവൃത്തി പരിചയ മേള 25/09/2014 വ്യാഴാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ സ്കൂളില്‍ വെച്ച് നടന്നു. മേളയില്‍ ചവിട്ടി, കളിമണ്‍ മോഡലുകള്‍, പേപ്പര്‍ പൂക്കള്‍, മുത്തുകള്‍ ഉപയോഗിച്ചുള്ള അലങ്കാരങ്ങള്‍, കുട തുടങ്ങിയ അനേകം ഉല്പന്നങ്ങള്‍ രൂപപ്പെട്ടു. ഷൈലജടീച്ചര്‍, അഹമ്മദ് കുട്ടിമാഷ് എന്നിവര്‍ നേതൃത്വം നല്‍കി.



വിദ്യാരംഗം



കായികമേള


സ്‌കൂള്‍ തല കായികമേള
ൈകതക്കാട് എ.യു.പി സ്കൂള്‍ 2014-15 അദ്ധ്യയന വര്‍ഷത്തെ സ്കൂള്‍ തല കായിക മേള 24/09/2014 ബുധനാഴ്ച്ച സ്ക്കൂള്‍ ഗ്രൗണ്ടില്‍ വെച്ച് നടന്നു. മേളയുടെ ഉദ്ഘാടനം ഹെഡ്മിസ്ട്രസ് പി.ശ്രീലത ടീച്ചരുടെ അദ്ധ്യക്ഷതയില്‍ പി.ടി.എ.പ്രസിഡണ്ട് എം.ടി.പി. ഷാഹുല്‍ ഹമീദ് നിര്‍വ്വഹിച്ചു.




Friday, 19 September 2014

ബോധവല്‍ക്കര​ണ ക്ലാസ്


രക്ഷിതാക്കളേ......ഉണരൂ......
തങ്ങളുടെ കുട്ടിയെ ജീവിതായോധനത്തിന് പ്രാപ്തനാക്കാനും സമൂഹത്തിനുതകുന്ന നല്ല മനുഷ്യനായി വാര്‍ത്തെടുക്കാനും ശ്രമിക്കുന്നവരാണ് ഓരോ രക്ഷിതാവും. നമ്മുടെ കുട്ടികളേ കരുതലോടെ വളര്‍ത്താന്‍ മാതാപിതാക്കളുടെ ഇടപെടല്‍ എങ്ങനെയൊക്കെയാവാം എന്ന് ബോധ്യപ്പെടുത്തുന്നതിന് വേണ്ടി 17.09.2014 ബുധനാഴ് ‌ച ഉച്ചയ്ക് 3.30ന് കൈതക്കാട് എ.യു.പി.സ്കൂള്‍ പി.ടി.എ കമ്മിറ്റി രക്ഷിതാക്കള്‍ക്ക് വേണ്ടി ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഡോ: സി.ടി.സുലൈമാന്‍ ക്ലാസ് കൈകാര്യം ചെയ്തു.

Friday, 5 September 2014

ഓണാഘോഷം


ഓണാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു
ഓണാഘോഷത്തോട് അനുബന്ധിച്ച് വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു.ഓണപ്പൂക്കളം ഒരുക്കി.മിഠായി പെറുക്കല്‍,മ്യൂസിക്കല്‍ ഹാറ്റ്,ചാക്ക് റെയ്സ്,ലമണ്‍ വിത്ത് സ്പൂണ്‍,തുടങ്ങിയ ഓണക്കളികള്‍ സംഘടിപ്പിച്ചു.ഉച്ചയ്ക്ക് വിഭവ സമൃദ്ധമായ ഓണസദ്യ ഒരുക്കി.വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.പരിപാടിയില്‍ പി.ടി.എ യുടെയും മാനേജ്മെെന്‍് കമ്മിറ്റിയുടെയും സജീവ സാന്നിധ്യം ഉണ്ടായിരുന്നു.







Monday, 1 September 2014

സുപ്രഭാതം


കൈതക്കാട് എ യു പി സ്കുളില്‍ "സുപ്രഭാതം" എത്തി.....
ഇന്ന് പുറത്തിറങ്ങിയ "സുപ്രഭാതം" ദിനപത്രം ഇന്ന് തന്നെ വിദ്യാര്‍ത്ഥികളുടെ കൈകളിലെത്തി.പി.ടി.എ വൈസ് പ്രസിഡണ്ട് ഇബ്രാഹിം തട്ടാനിച്ചേരി വിദ്യാര്‍ത്ഥികള്‍ക്ക് പത്രം കൈമാറി ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍ പി.ടി.എ പ്രസിഡണ്ട്  ഷാഹുല്‍ഹമീദ് എം ടി പി അധ്യക്ഷത വഹിച്ചു.