പഠനോല്‍സവം
2019


പൊതുവിദ്യാഭ്യാസ
സംരക്ഷണയജ്‍ഞത്തിന്റെ ഭാഗമായി
വിദ്യാലയ പഠന മികവുകളും പഠന
പുരോഗതിയും സമൂഹവുമായി
പങ്കുവെയ്ക്കുന്നതിനായി
പഠനോല്‍സവം 2019
ഫെബ്രുവരി
13ന്
ബുധനാഴ്ച്ച സ്ക്കൂളില്‍
സംഘടിപ്പിച്ചു.
രക്ഷിതാക്കളും
കുട്ടികളുമായി ഉല്‍സവാന്തരീക്ഷത്തില്‍
നടന്ന പരിപാടിയുടെ ഉദ്ഘാടനം
വാര്‍ഡ് മെമ്പര്‍ ശ്രീ.
അനൂപ്കുമാര്‍
നിര്‍വ്വഹിച്ചു.
പിന്നീട്
ഒന്നുമുതല്‍ ഏഴു വരെ ക്സാസ്സുകളില്‍
രക്ഷിതാക്കളുടെ സാന്നിധ്യത്തില്‍
വിദ്യാര്‍ത്ഥികള്‍ അവരുടെ
പഠന മികവുകള്‍ പ്രദര്‍ശിപ്പിച്ചു.
വൈകുന്നേരം
ആലന്തട്ട സ്ക്കൂള്‍ അധ്യാപകന്‍
വിനോദ് മാഷ് ശാസ്ത്ര പരീക്ഷണ
കളരി നടത്തി.

രാത്രി
ഏഴുമണിമുതല്‍ ആനന്ദ് മാസ്റ്റര്‍
പേക്കടം നക്ഷത്ര നിരീക്ഷണ
ക്ലാസ്സും,
നക്ഷത്ര
നിരീക്ഷണവും നടത്തി.
രാവിലെ
പത്തു മണി മുതല്‍ രാത്രി
ഒമ്പത് മണി വരെ നടന്ന പഠനോല്‍സവം
വിദ്യാര്‍ത്ഥികള്‍ക്കും
രക്ഷിതാക്കള്‍ക്കും നവ്യാനുഭവമായി.
No comments:
Post a Comment