FLASH NEWS

2018-19 അധ്യയന വര്‍ഷത്തെ ഒന്നു മുതല്‍ ഏഴു വരെ ഇംഗ്ലീഷ്്-മലയാളം മീഡിയം ക്ലാസ്സുകളിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു.........

Wednesday, 1 June 2016

പ്രവേശനോല്‍സവം

പ്രവേശനോല്‍സവം- 2016-17
2016-17 അധ്യയന വര്‍ഷത്തെ നവാഗതരെ സ്വാഗതം  ചെയ്തുകൊണ്ട് പി.ടി.എ. യുടെയും നാട്ടുകാരുടെയും സഹകരണത്തോടെ പ്രവേശനോല്‍സവം വിപുലമായ പരിപാടികളോടെ സ്ക്കൂളില്‍ വെച്ച് നടത്തി. മുതിര്‍ന്ന ക്ലാസ്സിലെ കുട്ടികളുടെ നേതൃത്വത്തില്‍ നടന്ന പ്രവേശനഘോഷയാത്രയില്‍ പ്രവേശനോല്‍സവ ഗാനം ആലപിച്ചുകൊണ്ട് അക്ഷരലോകത്തേക്ക് കുരുന്നുകളെ സ്വാഗതം ചെയ്തു. 
പ്രവേശനോല്‍സവത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചര്‍ സ്വാഗതം ആശംസിച്ചു. പി.ടി.എ. പ്രസിഡണ്ട് ഷാഹുല്‍ ഹമീദിന്റെ അധ്യക്ഷതയില്‍ വാര്‍ഡ് മെമ്പര്‍ ശ്രീ. അനൂപ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. മാനേജ്മെന്റ് ഭാരവാഹികളും, പി.ടി.എ. മെമ്പര്‍മാരും ആശംസകളര്‍പ്പിച്ചു. 
 ഒന്നാംക്ലാസ്സിലെത്തിയ 40 കുട്ടികള്‍ക്ക്  പി.ടി.എ. യുടെ  ആഭിമുഖ്യത്തിലുള്ള പഠനോപകരണ കിറ്റ് മുന്‍ മാനേജര്‍ അബ്ദുല്‍ ഷുക്കൂര്‍ ഹാജി വിതരണം ചെയ്തു.
ഒന്നാംക്ലാസ്സിലെത്തിയ മുഴുവന്‍ കുട്ടികള്‍ക്കും കൈതക്കാട് യൂണിറ്റി ക്ലബ്ബിന്റെ നേതൃത്വത്തില്‍ മരത്തൈ വിതരണം ചെയ്തു.
 ഓരോ കുട്ടിയുടെയും പേരില്‍ ഓരോ മരം സ്ക്കൂള്‍ വളപ്പില്‍ വച്ചു പിടിപ്പിക്കാന്‍ തീരുമാനിച്ചു. തുടര്‍ന്ന് ഒന്നാം ക്ലാസ്സിലെ ഒരു കുട്ടി ക്ലബ്ബ് ഭാരവാഹികളുടെ നേതൃത്വത്തില്‍ മരം നട്ട് ഉദ്ഘാടനം ചെയ്തു. ഉച്ചയ്ക്ക് പായസവിതരണവും നടത്തി
.

ഒരുക്കം

ഒരുക്കം
ഏകദിന വിദ്യാഭ്യാസ ശില്പശാല (സ്ക്കൂള്‍ തലം)
2016-17  അദ്ധ്യയന വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ രൂപരേഖ തയ്യാറാക്കുന്നതിനു വേണ്ടി 31/05/2016 ന് സ്ക്കുള്‍തല ഏകദിന ശില്പശാല നടന്നു. ശില്പശാലയുടെ ഉദ്ഘാടനം എം.പി.ടി.എ പ്രസിഡണ്ട് സജിത പി.പി.പി യുടെ അധ്യക്ഷതയില്‍ പി.ടി.എ. പ്രസിഡണ്ട് ഷാഹുല്‍ ഹമീദ് എം.ടി.പി. നിര്‍വ്വഹിച്ചു. പത്തു മണി മുതല്‍ നാല് മണി വരെയുള്ള ശില്പശാലയില്‍ ജൂണ്‍,ജൂലൈ,ആഗസ്ത് മാസങ്ങളിലെ വിദ്യാലയ പ്രവര്‍ത്തനങ്ങളുടെ സൂക്ഷ്മതല ആസൂത്രണവും, അക്കാദമിക കലണ്ടറും തയ്യാറാക്കി. പ്രവേശനോല്‍സവത്തിനു വേണ്ടുന്ന മുന്നൊരുക്കങ്ങള്‍ നടത്തി. വിവിധ ക്ലബ്ബുകളുടെ ചുമതലകള്‍ അധ്യാപകര്‍ക്ക് വിഭജിച്ച് നല്‍കി. എല്‍പി., യുപി. എസ്.ആര്‍.ജി.കണ്‍വീനര്‍മാരെ തെരഞ്ഞെടുത്തു. ആദ്യത്തെ മൂന്ന് മാസത്തെ പ്രവര്‍ത്തന പാക്കേജ് തയ്യാറാക്കി. ഓരോ അധ്യാപകരുടെയും ചുമതലകള്‍ ബോധ്യപ്പെടുത്തി. ഒന്നാം ക്ലാസ്സിലെ നവാഗതര്‍ക്ക് പഠനോപകരണ കിറ്റും , യൂണിഫോമും നല്‍കാനും പ്രവേശനോല്‍സവത്തിന്റെ ഭാഗമായി പായസവിതരണം നടത്താനും തീരുമാനിച്ചു.

Monday, 30 May 2016

യു.എസ്.എസ്


യു.എസ്.എസ്. വിജയി.
ദേവിക വിനോദ്.
2015-16അധ്യയന വര്‍ഷത്തിലെ യു.എസ്.എസ്., സംസ്കൃതം സ്കോളര്‍ഷിപ്പ് നേടിയ ഏഴ്-എ ക്ലാസ്സിലെ 
 ദേവിക വിനോദ്.

Thursday, 14 April 2016

ശ്രീ.അലിമാസ്റ്റരുടെ യാത്രയയപ്പ് വേളയില്‍ എടുത്ത സ്റ്റാഫ് ഗ്രൂപ്പ് ഫോട്ടോ.

വാര്‍ഷികാഘോഷം


വാര്‍ഷികാഘോഷവും
യാത്രയയപ്പ് സമ്മേളനവും
കൈതക്കാട് എ.യു.പി സ്ക്കൂളില്‍ 2015-16 അദ്ധ്യയന വര്‍ഷത്തെ വാര്‍ഷികാഘോഷവും സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന അറബി അധ്യാപകന്‍ ശ്രീ അലി മാസ്റ്റര്‍ക്കുള്ള യാത്രയയപ്പും 31/03/2016 വ്യാഴാഴ്ച്ച വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ വിവിധ പരിപാടികളോടെ സ്ക്കൂളില്‍ വെച്ച് നടന്നു. 
നീണ്ട ഇരുപത്തിയെട്ട് വര്‍ഷത്തെ സ്തുത്യര്‍ഹമായ അദ്ധ്യാപന സേവനത്തിന് ശേഷം സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന ശ്രീ അലി മാസ്റ്റര്‍ക്കുള്ള യാത്രയയപ്പ് സമ്മേളനത്തിന്റെ ഉദ്ഘാടനകര്‍മ്മം പി.ടി.എ വൈസ് പ്രസിഡണ്ട് ഇബ്രാഹിം തട്ടാനിച്ചേരിയുടെ അദ്ധ്യക്ഷതയില്‍ ചെറുവത്തൂര്‍ ഉപജില്ലാ വിദ്യാദ്യാസ ഓഫീസര്‍ ശ്രീ. ടി.എം സദാനന്ദന്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു. ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചര്‍ സ്വാഗതമാശംസിച്ചു. അലിമാസ്റ്റര്‍ക്കുള്ള പി.ടി.എ. യുടെ ഉപഹാരം പി.ടി.എ വൈസ് പ്രസിഡണ്ടും , സ്റ്റാഫിന്റെ ഉപഹാരം അനിത ടീച്ചരും സമര്‍പ്പിച്ചു.
മികച്ച ശാസ്ത്ര വിദ്യാര്‍ത്ഥിക്കുള്ള ഇ.കുഞ്ഞികൃഷ്ണന്‍ നമ്പി മാസ്റ്റര്‍ സ്മാരക എന്‍ഡോവ്മെന്റ് ഏഴാം ക്ലാസ്സിലെ ഷഹര്‍വാനയ്ക് ശ്രീ. രാജഗോപാലന്‍ മാസ്റ്റരും , സ്ക്കൂളിലെ മികച്ച വിദ്യാര്‍ത്ഥിക്കുള്ള ടി.വി. രാജീവന്‍ മാസ്റ്റര്‍ സ്മാരക എന്‍ഡോവ്മെന്റ് ഏഴാം ക്ലാസ്സിലെ ദേവിക വിനോദിന് ശ്രീമതി വിജയ ടീച്ചരും, ഓരോ ക്ലാസ്സിലേയും മികച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള സമ്മാനങ്ങള്‍ മുന്‍ മാനേജര്‍ എസ്.എ. ഷിഹാവും വിതരണം ചെയ്തു. intellectual scholarship പരീക്ഷയില്‍ നാലാം റാങ്ക് നേടിയ രണ്ടാം ക്ലാസ്സിലെ ഫാത്തീമ അപ്ദുള്‍ സത്താറിനുള്ള ഉപഹാരം മാനേജര്‍ എം.സി.ഇപ്രാഹിം ഹാജി യും, സംസ്കൃതം സ്കോളര്‍ഷിപ്പ് നേടിയ ദേവിക വിനോദിനുള്ള ഉപഹാരം മുന്‍ മാനേജര്‍ ലത്തീഫ് നീലഗിരിയും, 2015 ലെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ കൈതക്കാട് പ്രദേശത്തു നിന്നും മികച്ച വിജയം നേടിയ സ്ക്കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥിനി എ. നുസൈറയ്ക്കുള്ള ഉപഹാരം മുന്‍ മാനേജര്‍ അപ്ദുള്‍ ഷുക്കൂര്‍ ഹാജിയും, കൈതക്കാട് പ്രദേശത്തെ യുവ എഴുത്തുകാരിയും പൂര്‍വ്വ വിദ്യാര്‍ത്ഥിനിയുമായ വഹീദ.എ.എം. നുള്ള ഉപഹാരം ശ്രീമതി. സജിത.പി.പി.പി.യും വിതരണം ചെയ്തു.
വാര്‍ഡ് മെമ്പര്‍ അനൂപ് കുമാര്‍, പി.ടി.എ. എക്സിക്യൂട്ടീവ് അംഗങ്ങള്‍, മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങള്‍, സ്റ്റാഫ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പരിപാടിക്ക് ആശംസകളര്‍പ്പിച്ചു. അലി മാസ്റ്റരുടെ മറുപടി പ്രസംഗത്തിന് ശേഷം സ്റ്റാഫ് സെക്രട്ടറി ശ്രീമതി. ചന്രമതി ടീച്ചര്‍ നന്ദി രേഖപ്പെടുത്തി.
തുടര്‍ന്ന് സ്ക്കൂള്‍ വിദ്യാര്‍ത്ഥികളുടെയും, പൂര്‍വ്വവിദ്യാര്‍ത്ഥികളുടെയും കലാപരിപാടികളും അരങ്ങേറി.

Tuesday, 15 March 2016


വിരമിക്കുന്നു
കൈതക്കാട് എ.യു.പി. സ്ക്കൂളില്‍ നീണ്ട ഇരുപത്തിയെട്ട് വര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനത്തിന് ശേഷം അറബി അദ്ധ്യാപകന്‍ ശ്രീ. അലി മാസ്റ്റര്‍ 30/06/2016 ന് സര്‍വ്വീസില്‍ നിന്നും വിരമിക്കുകയാണ്. അലി മാസ്റ്റരുടെ തുടര്‍ ജീവിതത്തില്‍ എല്ലാവിധ സൗഭാഗ്യങ്ങളും നന്മകളും ഉണ്ടാവട്ടെ എന്ന് വിദ്യാര്‍ത്ഥികളും സഹപ്രവര്‍ത്തകരും രക്ഷിതാക്കളും ആശംസിക്കുന്നു.

Monday, 14 March 2016


സ്ക്കൂള്‍ വികസന ശില്പശാല-- 2016

വിഷന്‍ – 2020
അറുപത് വര്‍ഷം പിന്നിടുന്ന , തലമുറകളെ വിദ്യാഭ്യാസപരമായ ഉയര്‍ച്ചയിലേക്കും സംസ്കാരത്തിലേക്കും നയിച്ച കൈതക്കാട് എ യു പി സ്ക്കൂളിനെ പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളിലും ഭൗതിക സൗകര്യങ്ങളിലും മികച്ച നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള ദൗത്യത്തിന്റെ ഭാഗമായി അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള വിദ്യാലയ വികസന പദ്ധതികള്‍ ചര്‍ച്ച ചെയ്യുന്നതിനും വികസന രേഖ തയ്യാറാക്കുന്നതിനുമുള്ള ശില്പശാല 12.03.2016 ന് ശനിയാഴ്ച്ച സ്ക്കൂളില്‍ വച്ച് നടന്നു. സ്ക്കൂള്‍ മാനേജര്‍ എം.സി. ഇബ്രാഹിം ഹാജിയുടെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചര്‍ സ്വാഗതമാശംസിച്ചു. ദേശീയ അദ്ധ്യാപക അവാര്‍ഡ് നേടിയ കൊടക്കാട് നാരായണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സ്ക്കൂള്‍ വികസന രേഖ അവതരണം ബി.ആര്‍.സി. ട്രെയിനര്‍ കെ.പി.രഞ്ജിത് നിര്‍വ്വഹിച്ചു. പി.വി.സി.മുഹമ്മദ് കുഞ്ഞി ഹാജി,ലത്തീഫ് നീലഗിരി, അബ്ദുള്‍ ഷുക്കൂര്‍ ഹാജി, എസ്.എ.ശിഹാബ്, ഷാഹുല്‍ ഹമീദ്. എം.ടി.പി. തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു.

ദേശീയ അദ്ധ്യാപക അവാര്‍ഡ് നേടിയ കൊടക്കാട് നാരായണന്‍ മാസ്റ്ററെ വാര്‍ഡ് മെമ്പര്‍ അനൂപ്കുമാര്‍ പുരസ്ക്കാരം നല്‍കി ആദരിച്ചു. വിവിധ മേഖലകളിലെ വികസന രേഖ ചര്‍ച്ച ചെയ്തു. ഷൗക്കത്തലി അക്കാളത്ത് ക്രോഡീകരണം നടത്തി. ചന്രമതി ടീച്ചര്‍ നന്ദി രേഖപ്പെടുത്തി.