FLASH NEWS

2018-19 അധ്യയന വര്‍ഷത്തെ ഒന്നു മുതല്‍ ഏഴു വരെ ഇംഗ്ലീഷ്്-മലയാളം മീഡിയം ക്ലാസ്സുകളിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു.........

Tuesday, 16 June 2015

സ്മാര്‍ട്ട് ക്ലാസ്സ് റും ഉദ്ഘാടനം


കൈതക്കാട് സ്ക്കൂളും സ്മാര്‍ട്ടായി
കൈതക്കാട് എ.യു.പി സ്ക്കൂളില്‍ ഒന്നാം ക്ലാസ്സ് രണ്ട് ഡിവിഷനുകള്‍ക്ക് സ്മാര്‍ട്ട് ക്ലാസ്സ് റൂം സൗകര്യം ഒരുക്കി.സ്ക്കൂള്‍ മാനേജ്മെന്റ് ഒരുക്കിയ സ്മാര്‍ട്ട് ക്ലാസ്സ് റൂം സംവിധാനം കൈതക്കാട് ജമായത്ത് കമ്മിറ്റി പ്രസിഡണ്ടും, സ്ക്കൂള്‍ മാനേജരുമായ എം.സി.ഇബ്രാഹിം ഹാജി ഉദ്ഘാടനം ചെയ്തു. ജമായത്ത് സെക്രട്ടറി പി.വി.സി.മുഹമ്മദ്കുഞ്ഞി ഹാജി,എസ്. എ ശിഹാബ്, ലത്തീഫ് നീലഗിരി, ഹംസന്‍ പയ്യങ്കി, പി.കെ. ഫൈസല്‍, തുടങ്ങിയവര്‍ സംബന്ധിച്ചു. ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചര്‍ സ്വാഗതം ആശംസിച്ചു. പി.ടി.എ.പ്രസിഡണ്ട് അദ്ധ്യക്ഷത വഹിച്ചു.

Friday, 12 June 2015

ജനറല്‍ബോഡി


PTA ജനറല്‍ ബോഡി യോഗം
2015-16 വര്‍ഷത്തെ PTA ജനറല്‍ബോഡി യോഗം 11-06-2015 വ്യാഴാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് സ്ക്കൂളില്‍ വെച്ച് നടന്നു. പുതിയ അധ്യയന വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. പി.ടി.എ പ്രസിഡണ്ടായി എം.ടി.പി.ഷാഹുല്‍ ഹമീദിനെയും വൈസ് പ്രസിഡണ്ടായി ഇബ്രാഹിം തട്ടാനിച്ചേരിയെയും മദര്‍ പി.ടി.എ പ്രസിഡണ്ടായി സജിത പി.പി.പി യെയും തെരഞ്ഞെടുത്തു.



Friday, 5 June 2015

ലോക പരിസ്ഥിതി ദിനാചരണം- ജൂണ്‍ 5


ജൂണ്‍ 5-ലോക പരിസ്ഥിതി ദിനം

ലോക പരിസ്ഥിതി ദിനാചരണം വിവിധ പരിപാടികളോടെ സമുചിതമായി സ്ക്കൂളില്‍ നടത്തി. അസംബ്ളിയില്‍ പരിസ്ഥിതി ദിനാചരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചര്‍ സംസാരിച്ചു. ഓരോ പൗരനും സമഗ്ര മാറ്റം ഉള്‍ക്കൊണ്ട് പ്രകൃതി പരിപാലകനായി മാറാന്‍ കഴിയട്ടെ എന്ന് ടീച്ചര്‍ ആശംസിച്ചു.തുടര്‍ന്ന് മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും മരത്തൈ വിതരണം ചെയ്തു.സ്ക്കൂള്‍ വളപ്പില്‍ 6A ക്ലാസ്സിലെ IEDവിദ്യാര്‍ത്ഥി മുഹമ്മദ് ഇമ്റാന്‍ മരത്തൈ നടുകയും, കോമ്പൗണ്ടില്‍ മുഴുവന്‍ മരം നട്ട്  സംരക്ഷിക്കാന്‍ ക്ളാസ്സുകള്‍ക്ക് ചുമതല നല്‍കുകയും ചെയ്തു. പരിസ്ഥിതി ക്വിസ് മല്‍സരവും നടത്തി. പരിസ്ഥിതി ക്ലബ്ബ് രൂപീകരണവും നടന്നു.


Wednesday, 3 June 2015

പ്രവേശനോല്‍സവം 2015-16


പ്രവേശനോല്‍സവം 2015-16
 
2015-16 വര്‍ഷത്തെ നവാഗതരെ സ്വാഗതം ചെയ്തുകൊണ്ട് പീ.ടി.എ യുടെയും,നാട്ടുകാരുടെയും സഹകരണത്തോടെ പ്രവശനോല്‍സവം വിപുലമായ പരിപാടികളോടെ സ്ക്കൂളില്‍ നടത്തി.പ്രവേശനഘോഷയാത്രയോടെ ആരംഭിച്ച പരിപാടിയില്‍ ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചര്‍ സ്വാഗതം ആശംസിച്ചു. പി.ടി.എ. പ്രസിഡണ്ടിന്റെ അദ്ധ്യക്ഷതയില്‍ എസ്.എ.ശിഹാബ് ഉദ്ഘാടനം ചെയ്തു. പി.ടി.എ മെമ്പര്‍ മാരും മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളും ആശംസകളര്‍പ്പിച്ചു സംസാരിച്ചു. 
 
എസ്.എസ്.എ യുടെയും, പി.ടി.എ യുടെയും ആഭിമഖ്യത്തില്‍ ഒന്നാം ക്ലാസ്സിലെത്തിയ മുപ്പത്തി ഒമ്പത് കുട്ടികള്‍ക്കുള്ള പഠനോപകരണകിറ്റ് വിതരണം ജമായത്ത് സെക്രട്ടറി പി.വി.സി.മുഹമ്മദ്കുഞ്ഞി ഹാജി നിര്‍വ്വഹിച്ചു. തുടര്‍ന്ന് പായസ വിതരണവും നടത്തി.

Tuesday, 7 April 2015

വാര്‍ഷികാഘോഷം 2014-15


വാര്‍ഷികാഘോഷവും
യാത്രയയപ്പ് സമ്മേളനവും
കൈതക്കാട് എ.യു.പി.സ്കൂളില്‍ 2014-15 വര്‍ഷത്തെ വാര്‍ഷികാഘോഷവും സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന ശ്രീമതി കെ.ഒ.എലിസബത്ത് ടീച്ചര്‍ക്കുള്ള യാത്രയയപ്പും 31-03-2015 ചൊവ്വാഴ്ച്ച വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ വിവിധ പരിപാടികളോടെ നടന്നു.
നീണ്ട 33 വര്‍ഷത്തെ സ്തുത്യര്‍ഹമായ അധ്യാപന സേവനത്തിന് ശേഷം സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന ശ്രീമതി കെ.ഒ.എലിസബത്ത് ടീച്ചര്‍ക്കുള്ള യാത്രയയപ്പ് സമ്മേളനം പി.ടി.എ.പ്രസിഡണ്ട് ഷാഹുല്‍ ഹമീദിന്റെ അധ്യക്ഷതയില്‍ വാര്‍ഡ് മെമ്പര്‍ ശ്രീമതി സൗദത്ത് ടി.കെ.എം നിര്‍വ്വഹിച്ചു. ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചര്‍ സ്വാഗതമാശംസിച്ചു. എലിസബത്ത് ടീച്ചര്‍ക്കുള്ള പി.ടി.എ.യുടെ ഉപഹാരം പി.ടി.എ പ്രസിഡണ്ടും,.മാനേജ്മെന്റ് കമ്മിറ്റിയുടെ ഉപഹാരം സ്കൂള്‍ മാനേജര്‍ എം.സി. ഇബ്രാഹിം ഹാജിയും, പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ ഉപഹാരം കരീമും സമര്‍പ്പിച്ചു. മികച്ച സയന്‍സ് വിദ്യാര്‍ത്ഥിക്കുള്ള നമ്പി മാസ്റ്റര്‍ സ്മാരക എന്‍ഡോവ്മെന്റ് ഏഴാം ക്ലാസ്സിലെ ഫിദാന എ.എം. ന് ശ്രീ രാജഗോപാലന്‍ മാസ്റ്റരും,മികച്ച വിദ്യാര്‍ത്ഥിക്കുള്ള രാജീവന്‍ മാസ്റ്റര്‍ സ്മാരക എന്‍ഡോവ്മെന്റ് ഏഴാം ക്ലാസ്സിലെ ജനീഷ എം.വി .ക്ക് സീനിയര്‍ അസിസ്റ്റന്റ് അനിത ടീച്ചരും, ഓരോ ക്ലാസ്സിലെയും മികച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള സമ്മാനങ്ങള്‍ മുന്‍ മാനേജര്‍ എസ്.എ. ശിഹാബും വിതരണം ചെയ്തു.
പി.ടിഎ.എക്സിക്യുട്ടീവ് അംഗങ്ങള്‍, മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങള്‍,സ്റ്റാഫ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പരിപാടിക്ക് ആശംസകളര്‍പ്പിച്ചു. എലിസബത്ത് ടീച്ചരുടെ മറുപടി പ്രസംഗത്തിന് ശേഷം സ്റ്റാഫ് സെക്രട്ടറി ശ്രീമതി ചന്രമതി ടീച്ചര്‍ നന്ദി രേഖപ്പെടുത്തി.
തുടര്‍ന്ന് സ്ക്കൂള്‍ വിദ്യാര്‍ത്ഥികളുടെയും, പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും കലാപരിപാടികളും അരങ്ങേറി.
 

Friday, 27 March 2015

വിരമിക്കുന്നു


വിരമിക്കുന്നു
 
കൈതക്കാട് എ.യു.പി.സ്കൂളില്‍ നീണ്ട മുപ്പത്തി മൂന്ന് വര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനത്തിന് ശേഷം ഉറുദു അദ്ധ്യാപിക ശ്രീമതി കെ.ഒ. എലിസബത്ത് ടീച്ചര്‍ 30.03.2015 തിങ്കളാഴ്ച്ച സര്‍വ്വീസില്‍ നിന്നും വിരമിക്കുന്നു. ടീച്ചരുടെ തുടര്‍ ജീവിതത്തില്‍ എല്ലാവിധ സൗഭാഗ്യങ്ങളും നന്മകളും ഉണ്ടാവട്ടെ എന്ന് വിദ്യാര്‍ത്ഥികളും, സഹപ്രവര്‍ത്തകരും,രക്ഷിതാക്കളും ആശംസിക്കുന്നു.

Thursday, 12 March 2015

ട്രൈ ഔട്ട് ക്ലാസ്സ്


കരിക്കുലം അഡാപ്റ്റേഷന്‍ ടീച്ചര്‍ ട്രെയിനിംഗ്
ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് വേണ്ടിയുള്ള പാഠാസൂത്രണം ചെയ്ത് ബി.ആര്‍.സി. ട്രെയിനര്‍ പ്രസീത ടീച്ചരുടെ നേതൃത്വത്തില്‍ 12-03-2015 വ്യാഴാഴ്ച്ച മൂന്നാം ക്ലാസ്സില്‍ ട്രൈ ഔട്ട് ക്ലാസ്സ് നടത്തി.
ക്ലാസ്സിലെ മറ്റു കുട്ടികളോടൊപ്പം തന്നെ ഭിന്ന ശേഷിയുള്ള കുട്ടികളേയും പരിഗണിക്കുന്നതിനുള്ള പ്രവര്‍ത്തനം ബി.ആര്‍.സി. ട്രെയിനര്‍ പ്രസീത ടീച്ചരുടെ സഹായത്തോടെ നഫീസത്ത് ടീച്ചര്‍ മൂന്നാം ക്ലാസ്സിലെ ഗണിതത്തിലെ ചിത്രഗീതം എന്ന യൂണിറ്റിലെ പ്രവര്‍ത്തനം ട്രൈ ഔട്ട് ക്ലാസ്സ് നടത്തി. ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചര്‍ ക്ലാസ്സ് വിലയിരുത്തി.