FLASH NEWS
Thursday, 10 December 2015
Monday, 30 November 2015
സൗജന്യ
മുട്ടക്കോഴി വിതരണം
മൃഗസംരക്ഷണ
വകുപ്പിന്റെയും,
കൈതക്കാട്
എ.യു.പി.സ്ക്കൂള്‍
പി.ടി.എ
കമ്മിറ്റിയുടെയും ആഭിമുഖ്യത്തില്‍,
കുട്ടികളില്‍
സ്വാശ്രയ ബോധം വളര്‍ത്തുന്നതിനും,
സഹജീവികളോട്
സഹാനുഭൂതി ഉണ്ടാക്കുന്നതിനും
വേണ്ടി വിദ്യാര്‍ത്ഥികള്‍ക്ക്
കോഴി വളര്‍ത്തുന്നതിന്
മുട്ടക്കോഴി വിതരണം നടത്തി.
ഒരു
കുട്ടിക്ക് 5
വീതം
കോഴികളും,
തീറ്റയും
നല്‍കി.
പ്രസ്തുത
പരിപാടിയില്‍ ഹെഡ്മിസ്ട്രസ്
ശ്രീലത ടീച്ചര്‍ സ്വാഗതം
ആശംസിച്ചു.
എം.ടി.പി.
ഷാഹുല്‍
ഹമീദ് അധ്യക്ഷത വഹിച്ചു.
വാര്‍ഡ്
മെമ്പര്‍ കെ.പി.അനൂപ്
കുമാര്‍ ഉദ്ഘാടനം
നിര്‍വ്വഹിച്ചു.ചെറുവത്തൂര്‍
വെറ്ററിനറി ഡോക്ടര്‍ ആശ
പരിപാടിയുടെ വിശദീകരണം നടത്തി.
ഇബ്രാഹിം
തട്ടാനിച്ചേരി,സജിദ
പി.പി.പി,
ഫൈസല്‍
ടി.കെ,
എ.സി.ഷെരീഫ്
തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു.
അനിത
ടീച്ചര്‍ നന്ദി രേഖപ്പെടുത്തി.
Friday, 2 October 2015
ഒക്ടോബര്‍ 2
ഗാന്ധിജയന്തി
രാഷ്ട്രപിതാവിന്റെ
ജന്‍മദിനം വിവിധ പരിപാടികളോടെ
സമുചിതമായി ആഘോഷിച്ചു.
സ്ക്കൂള്‍
അസംബ്ലി ചേര്‍ന്നു.
ഹെഡ്മിസ്ട്രസ്
ശ്രീലത ടീച്ചര്‍ ഗാന്ധി
അനുസ്മരണ പ്രഭാഷണം നടത്തി.
ഗാന്ധി
ക്വിസ്,പ്രസംഗ
മല്‍സരം,
ചിത്രപ്രദര്‍ശനം
തുടങ്ങിയവ സംഘടിപ്പിച്ചു.
പി.ടി.എ
ഭാരവാഹികളും,
മാനേജ്മെന്റ്
ഭാരവാഹികളും പരിപാടിയില്‍
സംബന്ധിച്ചു.
സ്ക്കൂള്‍
പരിസരത്ത് ശുചീകരണ പ്രവര്‍ത്തനങ്ങള്‍
നടത്തി.
മധുരപലഹാര
വിതരണം ചെയ്തു.
Tuesday, 1 September 2015
ഓണാഘോഷം
ഓണാഘോഷം
ഓണാഘോഷം
വൈവിധ്യമായ പരിപാടികളോടെ
21-08-2015
വെള്ളിയാഴ്ച്ച
നടന്നു.
പൂക്കളമല്‍സരം,
ബലൂണ്‍
ഫൈറ്റിംഗ്,
കുപ്പിയില്‍,
വെള്ളം
നിറയ്ക്കല്‍,ചാക്ക്
റെയ്സ്,
തുടങ്ങിയ
രസകരമായ മല്‍സരങ്ങള്‍
സംഘടിപ്പിച്ചു.
പി.ടി.എ.യുടെ
സഹകരണത്തോടെ വിഭവസമൃദ്ധമായ
ഓണസദ്യ ഒരുക്കി.
വിജയികള്‍ക്ക്
സ്ക്കൂള്‍ മാനേജര്‍ സമ്മാനങ്ങള്‍
വിതരണം ചെയ്തു.

ബാലസഭ
ബാലസഭ
ഉദ്ഘാടനം ചെയ്ത
2015-16
വര്‍ഷത്തെ
ബാലസഭ 2015
ആഗസ്ത്
17
ന്
ഉച്ചയ്ക്ക് 2
മണിക്ക്
സ്ക്കൂളിലെ പൂര്‍വ്വ
വിദ്യാര്‍ത്ഥിനിയും,
യുവ
കവയത്രിയുമായ വഹീദ.
എ.എം
ഉദ്ഘാടനം ചെയ്തു.
സ്ക്കൂള്‍
ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചര്‍
സ്വാഗതം ആശംസിച്ചു.
എം.പി.ടി.എ.
പ്രസിഡണ്ട്
സജിത.പി.പി.പി.
അദ്ധ്യക്ഷത
വഹിച്ചു.
എസ്.ആര്‍.ജി
കണ്‍വീനര്‍ റഫീഖ് മാസ്റ്റര്‍
നന്ദി പ്രകാശിപ്പിച്ചു.
തുടര്‍ന്ന്
വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍
അരങ്ങേറി.
Tuesday, 18 August 2015
സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിച്ചു
സ്വാതന്ത്ര്യ ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ 9.30 ന് സ്ക്കൂള്‍ അസംബ്ലി ചേര്‍ന്നു. ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചര്‍ പതാക ഉയര്‍ത്തി.
സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള്‍ ജമായത്ത് സെക്രട്ടറി പി.വി.സി. മുഹമ്മദ് കുഞ്ഞി ഹാജി ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡണ്ട് ഷാഹുല്‍ ഹമീദ് അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ . ഭാരവാഹികളായ ഇബ്രാഹിം തട്ടാനിച്ചേരി, ഫൈസല്‍. ടി.കെ, സജിത.പി.പി.പി., അരീഷ് , റാഷിഫ, ബുഷ്റ. എം.ടി.പി, തുടങ്ങിയവരും, മാനേജ്മെന്റ് ഭാരവാഹികളായ എസ്.എ .ഷിഹാബ്, ഷുക്കൂര്‍ ഹാജി,ലത്തീഫ് നീലഗിരി, എ.സി. റസാഖ് തുടങ്ങിയവരും സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്നു.
തുടര്‍ന്ന് എല്‍.പി., യു.പി തല ദേശഭക്തി ഗാന മല്‍സരവും , ഒന്ന്, രണ്ട്, ക്ളാസ്സുകള്‍ക്ക് പതാക നിര്‍മ്മാണ മല്‍സരവും നടത്തി. സ്വാതന്ത്ര്യ ദിന ക്വിസ് മല്‍സരം, പ്രസംഗ മല്‍സരം തുടങ്ങിയ പരിപാടികളും നടന്നു. മധുര പലഹാര വിതരണം നടത്തി. മല്‍സര വിജയികള്‍ക്ക് സ്ക്കൂള്‍ മാനേജര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. സ്റ്റാഫ് സെക്രട്ടറി ചന്രമതി ടീച്ചര്‍ നന്ദി രേഖപ്പെടുത്തി.
സുപ്രഭാതം, ചന്രിക, ദേശാഭിമാനി ദിനപത്രങ്ങള്‍ ലൈബ്രറിയിലെത്തി.
2015-16 അദ്ധ്യയന വര്‍ഷത്തില്‍ സ്ക്കൂള്‍ ലൈബ്രറിയിലേക്ക് സുപ്രഭാതം,ദേശാഭിമാനി, ചന്രിക ദിനപത്രങ്ങള്‍ ലഭിച്ചു . സി.പി.എം. പയ്യങ്കി ബ്രാഞ്ച് ദേശാഭിമാനി ദിനപത്രവും, എ.സി.റസാഖ് കൈതക്കാട് ചന്രിക ദിനപത്രവും, പി.വി.സി.മുഹമ്മദ് കുഞ്ഞി ഹാജി ,ഷാഹുല്‍ ഹമീദ് (ഇറ്റലി), എന്നിവര്‍ സുപ്രഭാതം ദിനപത്രവും സ്പോണ്‍സര്‍ ചെയ്തു. സ്ക്കൂള്‍ അസംബ്ലിയില്‍ സ്ക്കൂള്‍ ലീഡര്‍ക്ക് പത്രങ്ങള്‍ നല്‍കിക്കൊണ്ട് പരി
പാടിയുടെ ഉദ്ഘാടനം നടന്നു.
Subscribe to:
Posts (Atom)














