FLASH NEWS

2018-19 അധ്യയന വര്‍ഷത്തെ ഒന്നു മുതല്‍ ഏഴു വരെ ഇംഗ്ലീഷ്്-മലയാളം മീഡിയം ക്ലാസ്സുകളിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു.........

Saturday, 25 August 2018



സ്വാതന്ത്ര്യദിനാഘോഷം

ഭാരതത്തിന്റെ എഴുപത്തി രണ്ടാം സ്വാതന്ത്ര്യ ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. സ്ക്കൂള്‍ അസംബ്ലിയില്‍ ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചര്‍ പതാക ഉയര്‍ത്തി.

മാനേജ്മെന്റ് പ്രതിനിധികള്‍, പി.ടി.എ. ഭാരവാഹികള്‍ തുടങ്ങിയവര്‍ സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്നു.

പതാക നിര്‍മ്മാണം,സ്വാതന്ത്ര്യ ദിനക്വിസ്, ദേശഭക്തിഗാനം, പ്രസംഗം തുടങ്ങിയ മല്‍സരങ്ങള്‍ സംഘടിപ്പിച്ചു.

ചടങ്ങില്‍ വെച്ച് പ്രളയ ദുരിതാശ്വാസ നിധി കുട്ടികള്‍ പി.ടി,എ.പ്രസിഡണ്ടിന് കൈമാറി. മധുര പലഹാര വിതരണം നടന്നു.

Monday, 6 August 2018


ആഗസ്ത് 6ഹിരോഷിമാ ദിനം

ആഗസ്ത് 6ഹിരോഷിമാ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു.സ്ക്കൂള്‍ അസംബ്ളിയില്‍ യുദ്ധവിരുദ്ധ പ്രതിജ്‍ഞയെടുത്തു.തുടര്‍ന്ന് യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു.
പോസ്റ്റര്‍ രചനാ മല്‍സരവും, പ്രദര്‍ശനവും,ക്വിസ് മല്‍സരം തുടങ്ങിയവ നടത്തി.വിശ്വനാഥന്‍ മാസ്റ്റര്‍, വിജയ ടീച്ചര്‍, ബിന്ദു ടീച്ചര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Saturday, 4 August 2018



പാവനാടകത്തിലൂടെ ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ക്ക്
വര്‍ണ്ണാഭമായ തുടക്കം

കൈതക്കാട് എ.യു.പി.സ്ക്കൂള്‍ 2018-19 അധ്യയന വര്‍ഷത്തില്‍ പാഠ്യ പാഠ്യെതര രംഗത്ത് കൂടുതല്‍ മികവ് ഉറപ്പ് വരുത്താന്‍ രൂപീകരിച്ച വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം ആഗസ്ത് 2 വ്യാഴാഴ്ച്ച ഉച്ചയ്ക് 2 മണിക്ക് കൊവ്വല്‍ സ്ക്കൂള്‍ അധ്യാപകനും, പ്രവര്‍ത്തി പരിചയ റിസോര്‍സ് പേര്‍സണുമായ ശ്രീ.പ്രമോദ് അടുത്തില നിര്‍വ്വഹിച്ചു.

ഉദ്ഘാടനത്തോടനുബന്ധിച്ച് അദ്ദേഹം അവതരിപ്പിച്ച യുദ്ധ വിരുദ്ധ പാവനാടകം കുട്ടികള്‍ക്ക് പുത്തന്‍ അനുഭവമായി.

സീനിയര്‍ അസിസ്റ്റന്റ് അനിത ടീച്ചര്‍ സ്വാഗതമാശംസിച്ചു. പി.ടി.എ. എക്സിക്യുട്ടീവ് മെമ്പര്‍ അരീഷ് അധ്യക്ഷത വഹിച്ചു. വിജയ ടീച്ചര്‍, പ്രസന്ന ടീച്ചര്‍, ജസീറ ടീച്ചര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സ്റ്റാഫ് സെക്രട്ടറി ചന്ദ്രമതി ടീച്ചര്‍ നന്ദി രേഖപ്പെടുത്തി.

Wednesday, 25 July 2018



ജൂലൈ 21 ചാന്ദ്രദിനം

തുടര്‍ന്ന് ചിത്രപ്രദര്‍ശനം, ശാസ്ത്രക്വിസ് മല്‍സരം,ബഹിരാകാശ യാത്രിക സുനിത വില്യംസിന്റെ ബഹിരാകാശ യാത്രാനുഭവങ്ങളുടെ CD പ്രദര്‍ശനം തുടങ്ങിയവ സംഘടിപ്പിച്ചു.

പ്രവര്‍ത്തന കലണ്ടര്‍ ജൂലായ് 2018


Monday, 16 July 2018


സ്ക്കൂള്‍ ലീഡര്‍ തെരഞ്ഞെടുപ്പ് 2018-19

2018-19അധ്യയന വര്‍ഷത്തെ സ്ക്കൂള്‍ ലീഡര്‍ തെരഞ്ഞടുപ്പ്/13/07/2018 വെള്ളിയാഴ്ച്ച നടന്നു. സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടന്ന തെരഞ്ഞെടുപ്പ് തികച്ചും ജനാധിപത്യ രീതിയിലായിരുന്നു.
സമ്മതിദായകാവകാശം വിനിയോഗിക്കുന്നതിനും, ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുപ്പ് നടത്തുന്നത് എങ്ങിനെയെന്നും, പഠിക്കുന്നതോടൊപ്പം തെരഞ്ഞടുപ്പിന്റെ നടപടിക്രമങ്ങള്‍ നിയന്ത്രിച്ചത് കുട്ടികള്‍ തന്നെയായിരുന്നു.

മൂന്ന് സ്ഥാനാര്‍ത്ഥികള്‍ മല്‍സരിച്ച തെരഞ്ഞെടുപ്പ് കുട്ടികള്‍ വാശിയോടെയും, താല്‍പര്യത്തോടെയും ഏറ്റെടുത്തു. വിശ്വനാഥന്‍ മാസ്റ്റര്‍, വിജയ ടീച്ചര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
സ്ക്കുള്‍ ലീഡറായി ആറ്.എ. ക്ലാസ്സിലെ ഷഹാന. കെ.യും ഡപ്യൂട്ടി ലീഡറായി ഏഴ്. എ.ക്ലാസ്സിലെ റുഖിയാബി.എം. ഉം തെരഞ്ഞെടുക്കപ്പെട്ടു.
വോട്ടിംഗ് നില.
ആകെ പോള്‍ ചെയ്ത വോട്ട് - 154
ഷഹാന.കെ - 100
റുഖിയാബി.എം - 38
ഇര്‍ഫാന.ടി.പി - 14
അസാധു - 2

           സ്ക്കൂള്‍ ലീഡര്‍                                                           ഡപ്യൂട്ടി ലീഡര്‍       

ഷഹാന.കെ---ആറ്.എ

   

റുഖിയാബി.എം.---ഏഴ്-എ


Thursday, 12 July 2018



ജൂലായ് -11 ലോക ജനസംഖ്യാ ദിനം
സ്ക്കൂളില്‍ ലോകജനസംഖ്യാദിനം വിവിധ പരിപാടികളോടെ ആചരിച്ചു. സ്ക്കൂള്‍ അസംബ്ലിയില്‍ ജനസംഖ്യാദിനത്തിന്റെ പ്രാധാന്യത്തെകുറിച്ച് ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചര്‍ വിശദീകരിച്ചു. ക്വിസ് മത്സരം, പോസ്റ്റര്‍ രചന തുടങ്ങിയ പരിപാടികള്‍ തുടര്‍ന്ന് നടന്നു.