FLASH NEWS

2018-19 അധ്യയന വര്‍ഷത്തെ ഒന്നു മുതല്‍ ഏഴു വരെ ഇംഗ്ലീഷ്്-മലയാളം മീഡിയം ക്ലാസ്സുകളിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു.........

Friday, 21 November 2014

രക്ഷാകര്‍ത്തൃ സമ്മേളനം


രക്ഷാകര്‍ത്തൃ സമ്മേളനം
സര്‍വ്വശിക്ഷാ അഭിയാന്റെ ആഭിമുഖ്യത്തില്‍ കുട്ടികളെ മികച്ച പൗരന്‍മാരാക്കി വളര്‍ത്തുന്നതില്‍ രക്ഷിതാവെന്ന നിലയില്‍ ഓരോരുത്തരുടെയും ഉത്തരവാദിത്വം ബോധ്യപ്പെടുത്തുന്നതിനായി 2014 നവംബര്‍ 21 വെള്ളിയാഴ്ച 2മണിക്ക് സ്ക്കൂളില്‍ വെച്ച് രക്ഷാകര്‍ത്തൃ സമ്മേളനം നടന്നു. ഹെഡ്മിസ്ട്രസ് പി.ശ്രീലത ടീച്ചര്‍ സ്വാഗത പ്രഭാഷണം നടത്തി. വാര്‍ഡ് മെമ്പര്‍ സൗദത്ത് ടി.കെ.എം. ഉദ്ഘാടനം ചെയ്തു. എം.പി.ടി.. പ്രസിഡണ്ട് സജിത, പി.പി.പി. ആശംസകളര്‍പ്പിച്ചു.
കുട്ടിയുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന അവകാശാധിഷ്ഠിത വിദ്യാലയം,ക്ലീന്‍ സ്ക്കൂള്‍,സ്മാര്‍ട്ട് സ്ക്കൂള്‍,ശിശുസൗഹൃദ വിദ്യാലയം, എന്നീ സങ്കല്‍പ്പത്തിലേക്കുയരാന്‍ കൂട്ടായ ശ്രമങ്ങള്‍ ആവശ്യമാണെന്ന് ബോധ്യപ്പെടുത്തുന്ന ക്ലാസ്സ് അഹമ്മദ് കുട്ടി മാസ്റ്റര്‍, കെ.വിജയ ടീച്ചര്‍ എന്നിവര്‍ കൈകാര്യം ചെയ്തു.

No comments:

Post a Comment