ചെറുവത്തൂര്‍
ഗ്രാമ പഞ്ചായത്ത്
സമഗ്ര
വിദ്യാഭ്യാസ പദ്ധതി 2017
ചെറുവത്തൂര്‍
ഗ്രാമ പഞ്ചായത്ത് നടപ്പിലാക്കുന്ന
സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ
ഭാഗമായി കൈതക്കാട് എ.യു.
പി.
സ്ക്കൂള്‍
അഞ്ചാം
ക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ക്കും,
രക്ഷിതാക്കള്‍ക്കുമുള്ള
ബോധവല്‍ക്കരണ ക്ലാസ്സും,
പദ്ധതിയുടെ
വിശദീകരണവും 14/07/2017
വെള്ളിയാഴ്ച്ച
ഉച്ചയ്ക് മൂന്ന്
മണിക്ക് സ്ക്കൂളല്‍ വെച്ച്
നടന്നു.
പരിപാടിയുടെ
ഉദ്ഘാടനം പി.ടി.എ.വൈസ്
പ്രസിഡണ്ട് ഇബ്രാഹിം
തട്ടാനിച്ചേരിയുടെ അധ്യക്ഷതയില്‍
പഞ്ചായത്ത് വൈസ് പ്രസിഡണ്ട്
ശ്രീമതി.
പ്രമീള
നിര്‍വ്വഹിച്ചു.
ഹെഡ്മിസ്ട്രസ്
ശ്രീലത ടീച്ചര്‍ സ്വാഗതമാശംസിച്ചു.
വിദ്യാഭ്യാസ
സ്റ്റാന്‍റിംഗ് കമ്മിറ്റി
ചെയര്‍മാന്‍ കെ.
നാരായണന്‍
പദ്ധതി വിശദീകരണം നടത്തി.
സ്റ്റാഫ്
സെക്രട്ടറി ചന്രമതി ടീച്ചര്‍
നന്ദി രേഖപ്പെടുത്തി.
No comments:
Post a Comment