FLASH NEWS
Friday, 16 February 2018
അക്കാദമിക്
മാസ്റ്റര്‍ പ്ലാന്‍ പ്രകാശനം
ഗുണമേന്‍മയുള്ള
വിദ്യാഭ്യാസം കുട്ടികളുടെ
അവകാശമാണ്.
അതുകൊണ്ട്
തന്നെ അക്കാദമിക് മികവ്
വര്‍ദ്ധിപ്പിക്കുന്നതിനുള്ള
കൃത്യമായ പദ്ധതികള്‍ രൂപപ്പെട്ട്
വരേണ്ടതുണ്ട്.ഭാഷ,ശാസ്ത്രം,ഗണിതം,
സാമൂഹിക
ശാസ്ത്രം,
തുടങ്ങി
എല്ലാ വിഷയങ്ങളും എല്ലാ
വിദ്യാര്‍ത്ഥികള്‍ക്കും
ആസ്വാദ്യകരമാക്കാനും,
അവരെ
മികച്ച നിലവാരത്തിലേക്ക്
വളര്‍ത്താനുമുള്ള സമയബന്ധിത
പദ്ധതികളാണ് സ്ക്കൂളിലെ
അക്കാദമിക് മാസ്റ്റര്‍
പ്ലാന്‍.
ക്ലാസ്സ്
ലൈബ്രറി ഉദ്ഘാടനം
പൊതുവിദ്യാഭ്യാസ
സംരക്ഷണത്തിന്റെ ഭാഗമായി
മുഴുവന്‍ ക്ലാസ്സുകളിലും
ക്ലാസ്സ് ലൈബ്രറി സംവിധാനം
രക്ഷിതാക്കളുടെയും അദ്ധ്യാപകരുടെയും
സംയുക്താഭിമുഖ്യത്തില്‍
ഏര്‍പ്പെടുത്തി.
കുട്ടികളുടെ
വായന പരിപോഷിപ്പിക്കുന്നതിനായി
ഒന്നുമുതല്‍ നാല് വരെയുള്ള
മുഴുവന്‍ക്ലാസ്സുകളിലും
ഷെല്‍ഫും പുസ്തകങ്ങളും
ഒരുക്കി.
ലൈബ്രറി
ഉദ്ഘാടനം വാര്‍ഡ് മെമ്പര്‍
അനൂപ് കുമാര്‍ നിര്‍വ്വഹിച്ചു.
ചടങ്ങില്‍
ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചര്‍
സ്വാഗതമാശംസിച്ചു.

പി.ടി.എ.
പ്രസിഡണ്ട്
ടി.കെ
ഫൈസല്‍,
ഇബ്രാഹിം
തട്ടാനിച്ചേരി,അരീഷ്,
ബി.ആര്‍.സി.ട്രെയിനര്‍
സ്നേഹലത ടീച്ചര്‍ തുടങ്ങിയവര്‍
സംബന്ധിച്ചു.
Subscribe to:
Posts (Atom)