FLASH NEWS

2018-19 അധ്യയന വര്‍ഷത്തെ ഒന്നു മുതല്‍ ഏഴു വരെ ഇംഗ്ലീഷ്്-മലയാളം മീഡിയം ക്ലാസ്സുകളിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു.........

Friday, 16 February 2018



അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ പ്രകാശനം
ഗുണമേന്‍മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശമാണ്. അതുകൊണ്ട് തന്നെ അക്കാദമിക് മികവ് വര്‍ദ്ധിപ്പിക്കുന്നതിനുള്ള കൃത്യമായ പദ്ധതികള്‍ രൂപപ്പെട്ട് വരേണ്ടതുണ്ട്.ഭാഷ,ശാസ്ത്രം,ഗണിതം, സാമൂഹിക ശാസ്ത്രം, തുടങ്ങി എല്ലാ വിഷയങ്ങളും എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ആസ്വാദ്യകരമാക്കാനും, അവരെ മികച്ച നിലവാരത്തിലേക്ക് വളര്‍ത്താനുമുള്ള സമയബന്ധിത പദ്ധതികളാണ് സ്ക്കൂളിലെ അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍.
വിദ്യാലയത്തിന്റെ കാഴ്ചപ്പാട്, അക്കാദമിക് ലക്ഷ്യങ്ങള്‍, മുന്‍ഗണനകള്‍,ഭൗതിക സാഹചര്യം,വിഭവ വിനിയോഗം, തുടങ്ങിയ പരിപാടികള്‍ സമൂഹത്തിന്റെ പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന ഭാവി പ്രവര്‍ത്തനങ്ങളുടെ അക്കാദമിക് മാസ്റ്റര്‍ പ്ലാനിന്റെ പ്രകാശനകര്‍മ്മം വാര്‍ഡ് മെമ്പര്‍ ശ്രീ. അനൂപ് കുമാര്‍ സ്കകൂള്‍ മാനേജര്‍ ശ്രീ. ലത്തീഫ് നീലഗിരിക്ക് കൈമാറിക്കൊണ്ട് നിര്‍വ്വഹിച്ചു.



No comments:

Post a Comment