FLASH NEWS
Thursday, 9 October 2014
Wednesday, 1 October 2014
വിദ്യാരംഗം
സംഘാടക
സമിതി രൂപീകരിച്ചു
ചെറുവത്തൂര്‍
ഉപജില്ലാ വിദ്യാരംഗം
സാഹിത്യോല്‍സവത്തിന്റെ
സംഘാടക സമിതി രൂപീകരണയോഗം
2014 ഒക്ടോബര്‍
1 ന്
ബുധനാഴ്ച്ച ഉച്ചയ്ക്ക് 2.30
ന് സ്കൂളില്‍
വെച്ച് നടന്നു.
സ്കൂള്‍
ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചര്‍
സ്വാഗതം പറഞ്ഞു.
പി ടി എ
പ്രസിഡണ്ട്
ശാഹുല്‍ ഹമീദ്
എം ടി പി യുടെ അധ്യക്ഷതയില്‍
വാര്‍ഡ് മെമ്പര്‍ ശ്രീമതി
സൗദത്ത് ടി കെ എം ഉദ്ഘാടനം
ചെയ്തു. ചെറുവത്തൂര്‍
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍
ശ്രീ പ്രകാശന്‍ മാസ്റ്റര്‍
വിദ്യാരംഗം സാഹിത്യോല്‍സവത്തിന്റെ
പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.

പി
കരുണാകരന്‍ എം പി,
കെ കുഞ്ഞിരാമന്‍
എം എല്‍ എ, പി
ശ്യാമളാദേവി [ജില്ലാ
പഞ്ചായത്ത് പ്രസിഡണ്ട്],ടി
വി ഗോവിന്ദന്‍[ബ്ളോക്ക്
പഞ്ചായത്ത് പ്രസിഡണ്ട്],
സ്കൂള്‍
മാനേജര്‍ ലത്തീഫ് നീലഗിരി,
തുടങ്ങിയവരെ
രക്ഷാധികാരികളായും ചെയര്‍മാനായി
സി കാര്‍ത്ത്യായനി [പ്രസിഡണ്ട്
ചെറുവത്തൂര്‍ ഗ്രാമ പഞ്ചായത്ത്]
യെയും
തെരെഞ്ഞെടുത്തു.
പ്രോഗ്രാം
കമ്മിറ്റി, ഭക്ഷണ
കമ്മിറ്റി, സ്വീകരണ
കമ്മിറ്റി, സാമ്പത്തിക
കമ്മിറ്റി, ട്രോഫി
കമ്മിറ്റി, സ്റ്റേജ്
& സൗണ്ട്
കമ്മിറ്റി, രജിസ്ട്രേഷന്‍
കമ്മിറ്റി തുടങ്ങിയ സബ്
കമ്മിറ്റികളും രൂപീകരിച്ചു.
Monday, 29 September 2014
കരകൗശലം
കുട്ടികളിലെ
കരകൗശല വൈദഗ്ധ്യം
കൈതക്കാട്
എ.യു.പി.സ്ക്കൂളിലെ
പ്രവൃത്തി പരിചയ ക്ലബ്ബിന്റെ
ആഭിമുഖ്യത്തില്‍ കുട്ടികളിലെ
കരകൗശല വൈദഗ്ധ്യം കണ്ടെത്തുന്നതിന്
വേണ്ടി നടത്തിയ മല്‍സരത്തില്‍
എല്ലാ കുട്ടികളും വളരെയേറെ
ഉല്‍സാഹത്തോടെ
പങ്കെടുക്കുകയുണ്ടായി.മല്‍സരത്തില്‍
രൂപപ്പെട്ട ഉല്‍പന്നങ്ങളുടെ
പ്രദര്‍ശനം സ്ക്കൂളില്‍
സംഘടിപ്പിച്ചു.
സാക്ഷരം ക്യാമ്പ്
"ഉണര്‍ത്ത്"
2014
പ്രൈമറി
ക്ലാസ്സുകളില്‍ വേണ്ടത്ര
അക്ഷരം ഉറയ്ക്കാത്ത കുട്ടികള്‍ക്കായി
ആരംഭിച്ച സാക്ഷരം പരിപാടിയുടെ
ഭാഗമായി നടത്തിയ 'ഉണര്‍ത്ത്''
സര്‍ഗാത്മകക്യാമ്പ്
പാട്ടിന്റെയും കളികളുടെയും
അരങ്ങായി മാറി.
27/9/2014 ശനിയാഴ്ച്ച
നടന്ന ക്യാമ്പ് സീനിയര്‍
അസിസ്റ്റന്റ‌് അനിത ടീച്ചരുടെ
അദ്ധ്യക്ഷതയില്‍ ഹെഡ്മിസ്ട്രസ്
പി.ശ്രീലത
ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.
എസ്.ആര്‍.ജി.കണ്
വീനര്‍ വിജയ ടീച്ചര്‍ സ്വാഗതം
പറഞ്ഞു. സ്റ്റാഫ്
സെക്രട്ടറി ചന്ദ്രമതി ടീച്ചര്‍
ആശംസകള്‍ അര്‍പ്പിച്ച്
സംസാരിച്ചു.
ഉദ്ഘാടനത്തിന്
ശേഷം ക്യാമ്പ് ഗീതത്തോടുകൂടി
രാവിലെ 9.30 ന്
തുടങ്ങി 5.30 വരെ
നീണ്ടു നിന്ന ക്യാമ്പില്‍
മൂന്ന് സെഷനുകളിലായി
നാടന്‍പാട്ടുകള്‍,വായ്താരികള്‍,ഭാഷാകേളികള്‍,കഥകള്‍,നാടകാഭിനയം,നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍,തുടങ്ങിയവ
നടത്തി. “വിനോദത്തോടൊപ്പം
വിജ്ഞാനം" എന്ന
ഉദ്ധേശത്തോടുകൂടി നടത്തിയ
ക്യാമ്പ് കുട്ടികളില്‍
ആത്മവിശ്വാസമുണ്ടാക്കിയതായി
കാണാന്‍ കഴിഞ്ഞു.
മാധ്യമ ക്വിസ്
മാധ്യമ
ക്വിസ്
സാമൂഹ്യ
ശാസ്ത്ര ക്ലബ്ബിന്റെ
ആഭിമുഖ്യത്തില്‍ കുട്ടികളില്‍
പത്രവായന പ്രോല്‍സാഹിപ്പിക്കുന്നതിനായി
പത്രവാര്‍ത്തകളെ അധിഷ്ഠിതമാക്കി
മാധ്യമ ക്വിസ് പരിപാടി
ആരംഭിച്ചു. ഒരാഴ്ചയിലെ
പത്രത്തില്‍ നിന്നും ഒരു
ചോദ്യം അടുത്ത ആഴ്ചയിലെ
ചോദ്യമായി ബുള്ളറ്റിന്‍
ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കുകയും
എല്ലാ തിങ്കളാഴ്ചയും അസംബ്ലിയില്‍
വെച്ച് ശരിയുത്തരത്തില്‍
നിന്നും വിജയികളെ നറുക്കെടുത്ത്
സമ്മാനം നല്‍കുകയും ചെയ്തുവരുന്നു.ഈ
പ്രവര്‍ത്തനത്തോട് കുട്ടികള്‍
വളരെ ഉല്‍സാഹത്തോടെ പ്രതികരിച്ചു
വരുന്നു.
Saturday, 27 September 2014
മംഗള്‍യാന്റെ വിജയം ആഘോഷിച്ചു
മംഗള്‍യാന്‍
മംഗള്‍യാന്‍ വിജയം വിദ്യാലയത്തില്‍ വിവിധ പ്രവര്‍ത്തനങ്ങളോടെ ആഘോഷിച്ചു. മംഗള്‍യാന്റെ വിക്ഷേപണവുമായി ബന്ധപ്പെട്ട് ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ചിത്രപ്രദര്‍ശനം, പോസ്റ്റര്‍ നിര്‍മ്മാണം എന്നീ പ്രവര്‍ത്തനങ്ങള്‍ നടത്തി. ക്ലബ്ബ് കണ്‍വീനര്‍ പ്രസന്ന ടീച്ചര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. മംഗള്‍യാന്‍ വിക്ഷേപണത്തെകുറിച്ച് ശാസ്ത്ര ക്ലബ്ബ് കണ്‍വീനര്‍ വിശദീകരണം നല്‍കി.
![]() |
| മംഗള്‍യാന്‍ ലോഞ്ചര്‍ |
2013 നവംബർ 5ൽ
ഇന്ത്യ വിക്ഷേപിച്ച ചൊവ്വാ
ദൗത്യമാണ് മാര്‍സ് ഓര്‍ബിറ്റല്‍
മിഷന്‍ അനൗദ്യോഗികമായി
മംഗള്‍യാന്‍ എന്നും
അറിയപ്പെടുന്നു. ഇന്ത്യയുടെ
ആദ്യത്തെ ഗ്രഹാന്തര യാത്രാദൗത്യമാണ്
ഇത്. കൊല്‍ക്കൊത്തയില്‍
വെച്ചു നടന്ന നൂറാം ഇന്ത്യൻ
സയന്‍സ് കോണ്‍ഗ്രസ്സിലാണ്
ഇതിനെക്കുറിച്ച്
ആദ്യപ്രഖ്യാപനമുണ്ടായത്.
2014 സെപ്റ്റംബർ 24ന്
മംഗൾയാൻ ചൊവ്വയുടെ ഭ്രമണപഥത്തിൽ
പ്രവേശിച്ചു.. ഇതോടെ
ചൊവ്വാദൗത്യത്തിലേർപ്പെടുന്ന
അഞ്ചാമത്തെ രാജ്യമായി ഇന്ത്യ.
ഈ ഉപഗ്രഹം ചൊവ്വയിലെ
ജലസാന്നിദ്ധ്യം, അന്തരീക്ഷ
ഘടന, അണു വികിരണ
സാന്നിദ്ധ്യം എന്നിവയെക്കുറിച്ചു
പഠിക്കുന്നതിനായാണ് വിക്ഷേപിച്ചത്.
പി.എസ്.എൽ.വി.യുടെ
പരിഷ്കൃത രൂപമായ പിഎസ്എന്‍വിഎക്സല്‍
ആണ് നിലവിൽ ഇതിനായി ഉപയോഗിച്ച
വിക്ഷേപണ വാഹനം .
![]() |
| മംഗള്‍യാന്‍ |
പമ്പ് സെറ്റ് വിതരണോല്‍ഘാടനം
പമ്പ്
സെറ്റ് വിതരണോല്‍ഘാടനം
സ്ക്കൂളിലെ
പച്ചക്കറികൃഷിക്കാവശ്യമായ
ജലസേചന സൗകര്യം ഒരുക്കുന്നതിന്
വേണ്ടി ചെറുവത്തൂര്‍ കൃഷിഭവന്‍
അനുവദിച്ച പമ്പ്സെറ്റും
അനുബന്ധ ഉപകരണങ്ങളും ഹെഡ്മിസ്ട്രസ്
പി. ശ്രീലത
ടീച്ചര്‍ കൃഷി ഓഫീസര്‍
ശ്രീ.കുഞ്ഞികൃഷ്ണനില്‍
നിന്നും ഏറ്റുവാങ്ങി.
ഇക്കോ
ക്ലബ്ബ് കണ്‍വീനര്‍ അലി
മാസ്റ്റര്‍ നന്ദി രേഖപ്പെടുത്തി.
Subscribe to:
Posts (Atom)























