FLASH NEWS

2018-19 അധ്യയന വര്‍ഷത്തെ ഒന്നു മുതല്‍ ഏഴു വരെ ഇംഗ്ലീഷ്്-മലയാളം മീഡിയം ക്ലാസ്സുകളിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു.........

Friday, 15 January 2016

ഐ എസ് എം സ്ക്കുള്‍ സന്ദര്‍ശിച്ചു

2015-16 അദ്ധ്യയനവര്‍ഷത്തെ സ്ക്കൂള്‍ പാഠ്യപ്രവര്‍ത്തനം വിലയിരുത്തുന്നതിനായി ചെരുവത്തൂര്‍ ഉപജില്ല ഓഫീസര്‍ കെ.പി.പ്രകാശ്കുമാര്‍ മാസ്റ്റരും കാസറഗോഡ് ഡയറ്റ് സീനിയര്‍ ലക്ചറര്‍ പുരുഷോത്തമന്‍ മാസ്റ്റരും ഐ എസ് എം ന്റെ ഭാഗമായി 13-01-2016 ബുധനാഴ്ച സ്ക്കൂള്‍ സന്ദര്‍ശിച്ചു. സ്ക്കൂള്‍ അസംബ്ലിയില്‍ ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ വിദ്യാരംഗം വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു
എല്‍.പി യു.പി. ക്ലാസ്സുകള്‍ പരിശോധിച്ച് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി. സ്ക്കൂളിന്റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഭൗതിക സാഹചര്യം ഒരുക്കുന്നതിനായി മാനേജ്മെന്റ്, പി.ടി.എ ഭാരവാഹികളുമായി എ.ഇ.ഒ വിന്റെ അദ്ധ്യക്ഷതയില്‍ ചര്‍ച്ച നടത്താനും നിര്‍ദ്ദേശിച്ചു

Thursday, 10 December 2015

സ്‍ക്കൂളില്‍ ഒരു പച്ചക്കറിത്തോട്ടം

കൈതക്കാട് എ.യു.പി.സ്ക്കൂള്‍ ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തില്‍ വിപുലമായി പച്ചക്കറി കൃഷി ചെയ്തു. ഉച്ച ഭക്ഷണം വിഷവിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ഇക്കോ ക്ലബ്ബ് കണ്‍വീനര്‍ സമദ് മാസ്റ്റരുടെ നേതൃത്വത്തില്‍ വെണ്ട,തക്കാളി,വെള്ളരി,വഴുതിന,പടവലം,നരമ്പന്‍,പയര്‍,പച്ചമുളക് മുതലായവയാണ് കൃഷി ചെയ്തുവരുന്നത്. ഇവയെല്ലാം തന്നെ വിളവെടുപ്പിന് പാകമായി വരികയാണ്.ക്രിസ്തുമസ് അവധിക്കു മുമ്പ് ഒരു ദിവസം കുട്ടികള്‍ക്ക് വിപുലമായ ഉച്ച ഭക്ഷണം ഒരുക്കാനാണ് ഇക്കോ ക്ലബ്ബിന്റെ തീരുമാനം.

Monday, 30 November 2015


സൗജന്യ മുട്ടക്കോഴി വിതരണം
മൃഗസംരക്ഷണ വകുപ്പിന്റെയും, കൈതക്കാട് എ.യു.പി.സ്ക്കൂള്‍ പി.ടി.എ കമ്മിറ്റിയുടെയും ആഭിമുഖ്യത്തില്‍, കുട്ടികളില്‍ സ്വാശ്രയ ബോധം വളര്‍ത്തുന്നതിനും, സഹജീവികളോട് സഹാനുഭൂതി ഉണ്ടാക്കുന്നതിനും വേണ്ടി ‍വിദ്യാര്‍ത്ഥികള്‍ക്ക് കോഴി വളര്‍ത്തുന്നതിന് മുട്ടക്കോഴി വിതരണം നടത്തി. ഒരു കുട്ടിക്ക് 5 വീതം കോഴികളും, തീറ്റയും നല്‍കി. 
പ്രസ്തുത പരിപാടിയില്‍ ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചര്‍ സ്വാഗതം ആശംസിച്ചു. എം.ടി.പി. ഷാഹുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ കെ.പി.അനൂപ് കുമാര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.ചെറുവത്തൂര്‍ വെറ്ററിനറി ഡോക്ടര്‍ ആശ പരിപാടിയുടെ വിശദീകരണം നടത്തി. ഇബ്രാഹിം തട്ടാനിച്ചേരി,സജിദ പി.പി.പി, ഫൈസല്‍ ടി.കെ, എ.സി.ഷെരീഫ് തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു. അനിത ടീച്ചര്‍ നന്ദി രേഖപ്പെടുത്തി.
 

Friday, 2 October 2015

ഒക്ടോബര്‍ 2


ഗാന്ധിജയന്തി
രാഷ്ട്രപിതാവിന്റെ ജന്‍മദിനം വിവിധ പരിപാടികളോടെ സമുചിതമായി ആഘോഷിച്ചു. സ്ക്കൂള്‍ അസംബ്ലി ചേര്‍ന്നു. ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചര്‍ ഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തി. ഗാന്ധി ക്വിസ്,പ്രസംഗ മല്‍സരം, ചിത്രപ്രദര്‍ശനം തുടങ്ങിയവ സംഘടിപ്പിച്ചു.
പി.ടി.എ ഭാരവാഹികളും, മാനേജ്മെന്റ് ഭാരവാഹികളും പരിപാടിയില്‍ സംബന്ധിച്ചു. സ്ക്കൂള്‍ പരിസരത്ത് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. മധുരപലഹാര വിതരണം ചെയ്തു.

Tuesday, 1 September 2015

ഓണാഘോഷം


ഓണാഘോഷം

 
ഓണാഘോഷം വൈവിധ്യമായ പരിപാടികളോടെ 21-08-2015 വെള്ളിയാഴ്ച്ച നടന്നു. പൂക്കളമല്‍സരം, ബലൂണ്‍ ഫൈറ്റിംഗ്, കുപ്പിയില്‍, വെള്ളം നിറയ്ക്കല്‍,ചാക്ക് റെയ്സ്, തുടങ്ങിയ രസകരമായ മല്‍സരങ്ങള്‍ സംഘടിപ്പിച്ചു. 
പി.ടി.എ.യുടെ സഹകരണത്തോടെ വിഭവസമൃദ്ധമായ ഓണസദ്യ ഒരുക്കി. വിജയികള്‍ക്ക് സ്ക്കൂള്‍ മാനേജര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.

 

ബാലസഭ


ബാലസഭ ഉദ്ഘാടനം ചെയ്ത
  
2015-16 വര്‍ഷത്തെ ബാലസഭ 2015 ആഗസ്ത് 17 ന് ഉച്ചയ്ക്ക് 2 മണിക്ക് സ്ക്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിനിയും, യുവ കവയത്രിയുമായ വഹീദ. എ.എം ഉദ്ഘാടനം ‌ചെയ്തു.

സ്ക്കൂള്‍ ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചര്‍ സ്വാഗതം ആശംസിച്ചു. എം.പി.ടി.എ. പ്രസിഡണ്ട് സജിത.പി.പി.പി. അദ്ധ്യക്ഷത വഹിച്ചു. എസ്.ആര്‍.ജി കണ്‍വീനര്‍ റഫീഖ് മാസ്റ്റര്‍ നന്ദി പ്രകാശിപ്പിച്ചു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍ അരങ്ങേറി.