FLASH NEWS
Wednesday, 25 July 2018
Monday, 16 July 2018
സ്ക്കൂള്
ലീഡര്‍ തെരഞ്ഞെടുപ്പ് 2018-19
2018-19അധ്യയന
വര്‍ഷത്തെ സ്ക്കൂള് ലീഡര്‍
തെരഞ്ഞടുപ്പ്/13/07/2018
വെള്ളിയാഴ്ച്ച
നടന്നു.
സാമൂഹ്യശാസ്ത്ര
ക്ലബ്ബിന്റെ നേതൃത്വത്തില്‍
നടന്ന തെരഞ്ഞെടുപ്പ് തികച്ചും
ജനാധിപത്യ രീതിയിലായിരുന്നു.
സമ്മതിദായകാവകാശം
വിനിയോഗിക്കുന്നതിനും,
ജനാധിപത്യ
രീതിയില്‍ തെരഞ്ഞെടുപ്പ്
നടത്തുന്നത് എങ്ങിനെയെന്നും,
പഠിക്കുന്നതോടൊപ്പം
തെരഞ്ഞടുപ്പിന്റെ നടപടിക്രമങ്ങള്‍
നിയന്ത്രിച്ചത് കുട്ടികള്‍
തന്നെയായിരുന്നു.
മൂന്ന്
സ്ഥാനാര്‍ത്ഥികള്‍ മല്‍സരിച്ച
തെരഞ്ഞെടുപ്പ് കുട്ടികള്‍
വാശിയോടെയും,
താല്പര്യത്തോടെയും
ഏറ്റെടുത്തു.
വിശ്വനാഥന്
മാസ്റ്റര്‍,
വിജയ
ടീച്ചര്‍ തുടങ്ങിയവര്‍
നേതൃത്വം നല്കി.
സ്ക്കുള്
ലീഡറായി ആറ്.എ.
ക്ലാസ്സിലെ
ഷഹാന.
കെ.യും
ഡപ്യൂട്ടി
ലീഡറായി ഏഴ്.
എ.ക്ലാസ്സിലെ
റുഖിയാബി.എം.
ഉം
തെരഞ്ഞെടുക്കപ്പെട്ടു.
വോട്ടിംഗ്
നില.
ആകെ
പോള്‍ ചെയ്ത വോട്ട് -
154
ഷഹാന.കെ
-
100
റുഖിയാബി.എം
-
38
ഇര്‍ഫാന.ടി.പി
-
14
അസാധു
-
2
സ്ക്കൂള് ലീഡര്‍ ഡപ്യൂട്ടി ലീഡര്‍
![]() |
ഷഹാന.കെ---ആറ്.എ |
![]() |
റുഖിയാബി.എം.---ഏഴ്-എ |
Thursday, 5 July 2018
Thursday, 28 June 2018
പി.ടി.എ.
ജനറല്‍ബോഡി
യോഗം 2018-2019
2018-19
അദ്ധ്യയനവര്‍ഷത്തെ
പി.ടി,എ.ജനറല്‍ബോഡി
യോഗം
27/06/2018.
ബുധനാഴ്ച
ഉച്ചയ്ക്ക് 2
മണിക്ക്
സ്ക്കൂളില്‍ വെച്ച് നടന്നു.
പി.ടി.എ.വൈ.പ്രസിഡണ്ട്
ഇബ്രാഹിം
തട്ടാനിച്ചേരിയുടെ
അദ്ധ്യക്ഷതയില്‍ പി.ടി.എ
പ്രസിഡണ്ട്,
ടി.കെ.
ഫൈസല്‍
ഉദ്ഘാടനം ചെയ്തു.
ഹെഡ്മിസ്ട്രസ്
ശ്രീലത ടീച്ചര്‍ സ്വാഗതം
ആശംസിച്ചു.
പുതിയ
അദ്ധ്യയന വര്‍ഷത്തേക്കുള്ള
ഭാരവാഹികളെ തെരഞ്ഞടുത്തു.
ടി.കെ. ഫൈസല്‍ പി.ടി.എ.പ്രസിഡണ്ടായും, ഇബ്രാഹിം തട്ടാനിച്ചേരി പി.ടി.എ. വൈസ് പ്രസിഡണ്ടായും, സലീമ അരവിന്ദ് എം.പി.ടി.എ.പ്രസിഡണ്ടായും, ശ്രീമതി. റാഷിഫ.പി എം.പി.ടി.എ. വൈസ് പ്രസിഡണ്ടായും തെരഞ്ഞെടുക്കപ്പെട്ടു.
ഈ
വര്‍ഷം മുതല്‍ നടപ്പിലാക്കി
വരുന്ന ഹലോ ഇംഗ്ലീഷ്
പ്രവര്‍ത്തനങ്ങളുടെ മികവ്
രക്ഷിതാക്കള്‍ക്ക് മുമ്പില്‍
കുട്ടികള്‍ അവതരിപ്പിച്ചു.
Thursday, 7 June 2018
ജൂണ്‍
5
ലോകപരിസ്ഥിതി
ദിനം
ലോക
പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ
ആഘോഷിച്ചു.
സ്ക്കൂള്
അസംബ്ലിയില്‍ ഹെഡ്മിസ്ട്രസ്
ശ്രീലത ടീച്ചര്‍ ഇക്കൊല്ലത്തെ
പരിസ്ഥിതി സന്ദേശത്തെക്കുറിച്ചും
പ്രകൃതി കാലാവസ്ഥാ വ്യതിയാനങ്ങള്‍
എന്നിവയെക്കുറിച്ചും സംസാരിച്ചു.
ഓരോ
പൗരനും സമഗ്ര മാറ്റം ഉള്‍ക്കൊണ്ട്
പ്രകൃതി പരിപാലകരായി മാറാന്‍
കഴിയട്ടെ എന്ന് ടീച്ചര്‍
ആശംസിച്ചു.
തുടര്‍ന്ന്
മുഴുവന്‍ കുട്ടികള്‍ക്കും
വൃക്ഷത്തൈ വിതരണം ചെയ്തു.
സ്ക്കൂള്
വളപ്പിലും,
പരിസര
പ്രദേശങ്ങളിലും വൃക്ഷത്തൈകള്‍
നട്ടു.
പരിസ്ഥിതി
ദിന ക്വിസ് ,
പോസ്റ്റര്‍
രചനാ മല്‍സരം എന്നിവ സംഘടിപ്പിച്ചു.
പരിസ്ഥിതി
ക്ലബ്ബ് രൂപീകരിച്ചു.
വൃക്ഷത്തൈകള്‍
സംരക്ഷിക്കുന്നതിന്
വിദ്യാര്‍ത്ഥികളെ ഗ്രൂപ്പുകളാക്കി
ചുമതലകള്‍ നല്കി.
Subscribe to:
Posts (Atom)












