FLASH NEWS
Tuesday, 26 February 2019
Sunday, 17 February 2019
പഠനോല്‍സവം
2019

പൊതുവിദ്യാഭ്യാസ
സംരക്ഷണയജ്‍ഞത്തിന്റെ ഭാഗമായി
വിദ്യാലയ പഠന മികവുകളും പഠന
പുരോഗതിയും സമൂഹവുമായി
പങ്കുവെയ്ക്കുന്നതിനായി
പഠനോല്‍സവം 2019
ഫെബ്രുവരി
13ന്
ബുധനാഴ്ച്ച സ്ക്കൂളില്‍
സംഘടിപ്പിച്ചു.
രക്ഷിതാക്കളും
കുട്ടികളുമായി ഉല്‍സവാന്തരീക്ഷത്തില്‍
നടന്ന പരിപാടിയുടെ ഉദ്ഘാടനം
വാര്‍ഡ് മെമ്പര്‍ ശ്രീ.
അനൂപ്കുമാര്‍
നിര്‍വ്വഹിച്ചു.
പിന്നീട്
ഒന്നുമുതല്‍ ഏഴു വരെ ക്സാസ്സുകളില്‍
രക്ഷിതാക്കളുടെ സാന്നിധ്യത്തില്‍
വിദ്യാര്‍ത്ഥികള്‍ അവരുടെ
പഠന മികവുകള്‍ പ്രദര്‍ശിപ്പിച്ചു.
വൈകുന്നേരം
ആലന്തട്ട സ്ക്കൂള്‍ അധ്യാപകന്‍
വിനോദ് മാഷ് ശാസ്ത്ര പരീക്ഷണ
കളരി നടത്തി.
രാത്രി
ഏഴുമണിമുതല്‍ ആനന്ദ് മാസ്റ്റര്‍
പേക്കടം നക്ഷത്ര നിരീക്ഷണ
ക്ലാസ്സും,
നക്ഷത്ര
നിരീക്ഷണവും നടത്തി.
രാവിലെ
പത്തു മണി മുതല്‍ രാത്രി
ഒമ്പത് മണി വരെ നടന്ന പഠനോല്‍സവം
വിദ്യാര്‍ത്ഥികള്‍ക്കും
രക്ഷിതാക്കള്‍ക്കും നവ്യാനുഭവമായി.
Tuesday, 29 January 2019
വായന
പരിപോഷിപ്പിക്കാന്‍ ചന്ദ്രിക
ദിനപത്രം
ചന്ദ്രിക
കാമ്പയിനിന്റെ ഭാഗമായി
കൈതക്കാട് സ്ക്കൂളില്‍ ദുബായ്
കെ.എം.സി.സി
കൈതക്കാട് ശാഖ ചന്ദ്രിക
ദിനപത്രം സ്പോണ്‍സര്‍ ചെയ്തു.
സ്ക്കള്‍
അസംബ്ളിയില്‍ വെച്ച്
കെ.എം.സി.സി.ക്ക്
വേണ്ടി സാജിദ് പത്രം സ്ക്കൂള്‍
ലീഡര്‍ക്ക് കൈമാറി.
വാര്‍ഡ്
മെമ്പര്‍ അനൂപ് കുമാര്‍,
മാനേജര്‍
ലത്തീഫ് നീലഗിരി,
ഹെഡ്മിസ്ട്രസ്
ശ്രീലത ടീച്ചര്‍,
അബ്ദുള്‍
ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു.
Monday, 28 January 2019
Thursday, 17 January 2019
Thursday, 10 January 2019
സ്ക്കൂള്‍
പുതിയ കെട്ടിടത്തില്‍
പ്രവര്‍ത്തനമാരംഭിച്ചു.
വര്‍ഷങ്ങള്‍
നീണ്ട കാത്തിരിപ്പിന് ശേഷം
കൈതക്കാട് എ.യു.പി.സ്ക്കൂള്‍
പുതിയ കെട്ടിടത്തിലേക്ക്
മാറി ഒന്നു മുതല്‍ ഏഴ് വരെ
ക്ലാസ്സുകള്‍ ഒന്നിച്ച്
പ്രവര്‍ത്തനമാരംഭിച്ചു.
ആര്‍ഭാടങ്ങളില്ലാതെ
ഔപചാരികമായി പുതിയ
കെട്ടിടത്തിലേക്കുള്ല
പ്രവര്‍ത്തന ഉദ്ഘാടനം സ്ക്കൂള്‍
അസംബ്ലിയില്‍ ഹെഡ്മിസ്ട്രസ്
ശ്രീലത ടീച്ചറുടെ അധ്യക്ഷതയില്‍
ജമായത്ത് ഭാരനാഹികളും
പി.ടി.എ.ഭാരവാഹികളും
ഒന്നിച്ച് ചേര്‍ന്ന്
നിര്‍വ്വഹിച്ചു.
വാര്‍ഡ്
മെമ്പര്‍ അനൂപ് കുമാര്‍,
സ്ക്കൂള്‍
മാനേജര്‍ ലത്തീഫ് നീലഗിരി,
ഷുക്കൂര്‍
ഹാജി,
പറമ്പത്ത്
അസൈനാര്‍ തുടങ്ങിയവര്‍
സംബന്ധിച്ചു.
മധുര
പലഹാര വിതരണം നടത്തി.
Subscribe to:
Posts (Atom)




















