FLASH NEWS

2018-19 അധ്യയന വര്‍ഷത്തെ ഒന്നു മുതല്‍ ഏഴു വരെ ഇംഗ്ലീഷ്്-മലയാളം മീഡിയം ക്ലാസ്സുകളിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു.........

Wednesday, 12 June 2019

യു.എസ്.എസ്.വിജയി 2019 
അതുല്യ.പി.പി
സംസ്കൃതം സ്കോളര്‍ഷിപ്പ് വിജയി  2019

ശ്രീഹരി.എം
 

Thursday, 14 March 2019


ഗൈഡ് യൂണിറ്റ് രൂപീകരിച്ചു



ചന്ദ്രമതി ടീച്ചര്‍ സ്വാഗതമാശംസിച്ചു. സ്കൗട്ട് ഹെഡ്ക്വാര്‍ട്ടേര്‍സ് കമ്മീഷണര്‍ കെ.വി.ശശിധരന്‍, ഗൈഡ് വിഭാഗം ട്രെയിനര്‍ പത്മിനി ടീച്ചര്‍, അനിത ടീച്ചര്‍ തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു. സ്ക്കൂള്‍ ഗൈഡ് ക്യാപ്റ്റന്‍ ജസീറ ടീച്ചര്‍ നന്ദി പ്രകാശിപ്പിച്ചു.

Thursday, 7 March 2019




പഠനയാത്ര
2018-19 അധ്യയന വര്‍ഷത്തെ പഠന യാത്ര 14.02.2019ന് എറണാകുളത്തേക്ക് സംഘടിപ്പിച്ചു.വിജ്ഞാനവും വിനോദവുമായി രണ്ട് ദിവസത്തെ പഠനയാത്രയില്‍ മട്ടാഞ്ചേരി പാലസ്,തൃപ്പൂണിത്തുറ പാലസ്ഫോര്‍ട്ട് കൊച്ചി,മെട്രോ,മറൈന്‍ ഡ്രൈവ്കിറ്റെക്സ്അന്നാ അലൂമിനിയം,ആതിരപ്പള്ളിസില്‍വര്‍ സ്റ്റോം തുടങ്ങിയവ സന്ദര്‍ശിച്ചു


അനിത ടീച്ചര്‍, വിജയ ടീച്ചര്‍, സമദ് മാസ്റ്റര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Tuesday, 5 March 2019




കബഡി ഫെസ്റ്റില്‍ കൈതക്കാട് എ.യു.പി


സ്ക്കൂളിന് മൂന്നാം സ്ഥാനം



സ്ക്കൂള്‍ കായികമേള
പ്രളയ ദുരന്തം കാരണം യു.പി.തലം വരെയുള്ള കുട്ടികള്‍ക്ക് ഈ വര്‍ഷം സബ് ജില്ലാ തല കായിക മേള നടത്താത്തതിനാല്‍ കൈതക്കാട് എ.യു.പി.സ്ക്കൂളില്‍ 2/3/2019 ശനിയാഴ്ച്ച സ്ക്കൂള്‍ തല കായിക മേള സംഘടിപ്പിച്ചു.

നാല് ഹൗസുകളായി തിരിച്ച് നടത്തിയ കായിക മേള കുട്ടികളുടെ കായിക പ്രകടനത്തിന് വേദിയായിപി.ടി.എ പ്രസിഡണ്ട് ടി.കെഫൈസലിന്റെ അധ്യക്ഷതയില്‍ ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചര്‍ കായിക മേള ഉദ്ഘാടനം ചെയ്തു.


Tuesday, 26 February 2019


ഗണിത വിജയം

ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. വിവിധ ബി.ആര്‍.സി. കളില്‍ നിന്നായി അഞ്ച് അധ്യാപകരാണ് ക്ലാസ്സ് കൈകാര്യം ചെയ്യുന്നത്.

Sunday, 17 February 2019


പഠനോല്‍സവം 2019



പൊതുവിദ്യാഭ്യാസ സംരക്ഷണയജ്‍ഞത്തിന്റെ ഭാഗമായി വിദ്യാലയ പഠന മികവുകളും പഠന പുരോഗതിയും സമൂഹവുമായി പങ്കുവെയ്ക്കുന്നതിനായി പഠനോല്‍സവം 2019 ഫെബ്രുവരി 13ന് ബുധനാഴ്ച്ച സ്ക്കൂളില്‍ സംഘടിപ്പിച്ചു.



പിന്നീട് ഒന്നുമുതല്‍ ഏഴു വരെ ക്സാസ്സുകളില്‍ രക്ഷിതാക്കളുടെ സാന്നിധ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ അവരുടെ പഠന മികവുകള്‍ പ്രദര്‍ശിപ്പിച്ചു.




 
വൈകുന്നേരം ആലന്തട്ട സ്ക്കൂള്‍ അധ്യാപകന്‍ വിനോദ് മാഷ് ശാസ്ത്ര പരീക്ഷണ കളരി നടത്തി.

രാത്രി ഏഴുമണിമുതല്‍ ആനന്ദ് മാസ്റ്റര്‍ പേക്കടം നക്ഷത്ര നിരീക്ഷണ ക്ലാസ്സും, നക്ഷത്ര നിരീക്ഷണവും നടത്തി.

 
രാവിലെ പത്തു മണി മുതല്‍ രാത്രി ഒമ്പത് മണി വരെ നടന്ന പഠനോല്‍സവം വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും നവ്യാനുഭവമായി.