FLASH NEWS

2018-19 അധ്യയന വര്‍ഷത്തെ ഒന്നു മുതല്‍ ഏഴു വരെ ഇംഗ്ലീഷ്്-മലയാളം മീഡിയം ക്ലാസ്സുകളിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു.........

Wednesday, 14 November 2018


ശിശുദിനം
സ്വതന്ത്ര ഇന്ത്യയുടെ ഒന്നാമത്തെ പ്രധാന മന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന്റെ 129 ാം ജന്മ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. സ്ക്കൂള്‍ അസംബ്ളിയില്‍ ചാച്ചാജി യെക്കുറിച്ച് ഹെഡ്മിസ്ട്രസ് ഇന്‍ ചാര്‍ജ് വിജയ ടീച്ചര്‍ കുട്ടികളോട് സംവദിച്ചു. ചാച്ചാജിയെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്കായി പ്രസംഗം, ക്വിസ് തുടങ്ങിയവ സംഘടിപ്പിച്ചു.
ചടങ്ങില്‍ വെച്ച് ഉറുദു ടാലന്റ് മീറ്റില്‍ ചെറുവത്തൂര്‍ ഉപജില്ലയില്‍ നിന്നും സംസ്ഥാന തലത്തിലേക്ക് മല്‍സരിക്കാന്‍ അര്‍ഹത നേടി സ്ക്കൂളിന്റെ അഭിമാനമായ അഞ്ച‍ാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി ഹാദിയ ബുഷ്റുദ്ദീനെ അനുമോദിച്ചു.

Monday, 12 November 2018


സ്ക്കൂള്‍ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ സമ്മാനിച്ചു.
സഹോര" സാംസ്ക്കാരിക വേദി പടന്ന യുടെ നേതൃത്വത്തില്‍ സഹോര പബ്ളിക്കേഷന്‍സിന്റെ "പടന്ന കഥകള്‍" പുസ്തക സമര്‍പ്പണം 12/11/2018 തിങ്കളാഴ്ച രാവിലെ സ്ക്കൂളില്‍ വെച്ച് നടന്നു. സ്ക്കൂള്‍ ലൈബ്രറിയിലേക്ക് പത്ത് പുസ്തകങ്ങള്‍ ജില്ലാ പഞ്ചായത്ത് മെമ്പരും സഹോര യുടെ വൈസ് പ്രസിഡണ്ടുമായ ടി.സി. സുബൈദ സ്ക്കൂള്‍ ലീഡര്‍ക്ക് കൈമാറി. സഹോര യുടെ എക്സിക്യുട്ടീവ് മെമ്പര്‍മാരായ പി. ലത്തീഫ്, രവി.പി.പി,റഹ്മാന്‍ റാസ,യാസര്‍ അറഫാത്ത് തുടങ്ങിയവര്‍ പങ്കെടുത്തു. വിജയ ടീച്ചര്‍ നന്ദി രേഖപ്പെടുത്തി.

Saturday, 3 November 2018


ക്ലാസ്സിലൊരു സദ്യ

വിഭവങ്ങളുടെ പേര്, വിളമ്പേണ്ട ക്രമം എന്നിവ കണ്ടറിയാനും രുചിച്ചറിയാനും ഈ പ്രവര്‍ത്തനത്തിലൂടെ കുട്ടികള്‍ക്ക് അവസരമുണ്ടായി. ചന്ദ്രമതി ടീച്ചര്‍, യമുന ടീച്ചര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Friday, 2 November 2018


നവംബര്‍ ഒന്ന് കേരളപ്പിറവി

പ്രളയദുരന്തത്തിന് ശേഷമുള്ള കേരളപ്പിറവി ദിനത്തെ, “നവകേരള സൃഷ്ടിക്കായി കുട്ടികളുടെ ആശയങ്ങളും" എന്ന വിഷയത്തെ ആസ്പദമാക്കി കഥകളിലൂടെയും, കവിതകളിലൂടെയും, ചിത്രങ്ങളിലൂടെയും കേരളത്തെ പുനര്‍ സൃഷ്ടിച്ചുകൊണ്ട് വരവേറ്റു. സ്ക്കൂള്‍ അസംബ്ളിയില്‍ ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചര്‍ സംസാരിച്ചു. ജാതിമത ഭേദമില്ലാതെ എല്ലാവരും ഒര്മിച്ച് നവ കേരളത്തിന്റെ പുനര്‍സൃഷ്ടിക്കായ് ഉണര്‍ന്ന് പ്രവര്‍ത്തിക്കാമെന്ന് പ്രതിജ്ഞയെടുത്തു. വിശ്വനാഥന്‍ മാസ്റ്റര്‍, വിജയ ടീച്ചര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Thursday, 11 October 2018

അമ്മ വായന കു‍ുഞ്ഞുവായന

ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചര്‍, നാലാം ക്ലാസ്സ് അധ്യാപികമാരായ ചന്ദ്രമതി ടീച്ചര്‍, യമുന ടീച്ചര്‍ തുടങ്ങിയവര്‍ നേതൃത്വം കൊടുത്തു.


Wednesday, 10 October 2018


ശാസ്ത്ര പരീക്ഷണ കളരി
ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചര്‍, എസ്. ആര്‍.ജി.കണ്‍വീനര്‍ അബ്ദുള്‍ സമദ് മാസ്റ്റര്‍, സയന്‍സ് ക്ലബ്ബ് കണ്‍വീനര്‍ പ്രസന്ന ടീച്ചര്‍, വിജയ ടീച്ചര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Thursday, 4 October 2018


പാഴ് വസ്തുക്കളുടെ പുനര്‍നിര്‍മ്മാണ പരിശീലനം


അക്കാദമിക മാസ്റ്റര്‍ പ്ളാന്‍ നിര്‍വ്വഹണ പദ്ധതിയില്‍ ഉള്‍പ്പെട്ട ടാലന്റ് ലാബ് പദ്ധതിയുടെ ഭാഗമായി കുട്ടികളില്‍ പാഠ്യേതര വിഷയങ്ങളിലുള്ള കഴിവ് കണ്ടെത്തി പ്രോല്‍സാഹിപ്പിക്കുന്നതിനായി സ്ക്കൂളില്‍ 03/10/2018 ബുധനാഴ്ച ഉച്ചയ്ക് പാഴ് വസ്തുക്കളുടെ പുനര്‍നിര്‍മ്മാണ പരിശീലനം സംഘടിപ്പിച്ചു.

പി.ടി.എ വൈസ് പ്രസിഡണ്ട് സി. സുധാകരന്‍ പരിശീലന ക്ലാസ്സ് എടുത്തു. നിരവധി ഉല്‍പന്നങ്ങള്‍ നിര്‍മ്മിച്ച കളരി കുട്ടികള്‍ക്ക് പുത്തന്‍ അനുഭവമായി. ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചര്‍, യമുന ടീച്ചര്‍, വിജയ ടീച്ചര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Tuesday, 2 October 2018


ഗാന്ധി ജയന്തി

രാഷ്ട്രപിതാവിന്റെ ജന്മദിനം വിവിധ പരിപാടികളോടെ സമുചിതമായി ആഘോഷിച്ചു. സ്ക്കൂള്‍ അസംബ്ലി ചേര്‍ന്നു. ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചര്‍ ഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തി. ഗാന്ധി ക്വിസ്, പ്രസംഗ മല്‍സരം, ഉപന്യാസ രചന, ചിത്ര പ്രദര്‍ശനം തുടങ്ങിയവ സംഘടിപ്പിച്ചു.

പി.ടി.. ഭാരവാഹികളും, മാനേജ്മെന്റ് ഭാരവാഹികളും പരിപാടിയില്‍ സംബന്ധിച്ചു. ഒരാഴ്ചക്കാലത്തെ ശുചീകരണ വാരാഘോഷത്തിന്റെ തുടക്കം കുറിച്ചുകൊണ്ട് സ്ക്കൂളും പരിസരവും വൃത്തിയാക്കി. മധുരപലഹാര വിതരണവും നടന്നു.

Wednesday, 26 September 2018


അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ നിര്‍വ്വഹണ ശില്പശാല
അക്കാദമിക മാസ്ററര്‍ പ്ലാന്‍ നിര്‍വ്വഹണ പദ്ധതിയുടെ ഭാഗമായി ഭാഷാ വിഷയത്തില്‍ പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികളെ മുന്നോക്കക്കാരാക്കുന്നതിന് എഴുതാം വായിക്കാം പദ്ധതിയുടെ പ്രവര്‍ത്തനത്തിന്റെ ആവശ്യത്തിലേക്കായി അമ്മമാരുടെ സഹായത്തോടെ വായനാകാര്‍ഡ് നിര്‍മ്മാണ ശില്‍പശാല 26/09/2018 ബുധനാഴ്ച്ച ഉച്ചയ്ക് 2 മണിക്ക് സ്ക്കൂളില്‍ വെച്ച് നടന്നു.
എഴുത്തിലും വായനയിലും പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികളെ കണ്ടെത്തി എല്ലാ ദിവസവും വൈകുന്നേരം 3.30 മുതല്‍ പ്രത്യേക പാക്കേജായി പഠന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിലേക്കായി അധ്യാപകരുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തില്‍ വായനാ കാര്‍ഡുകള്‍ നിര്‍മ്മിച്ചു.
ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചര്‍, എസ്.ആര്‍.ജി. കണ്‍വീനര്‍ , പി.ടി..പ്രസിഡണ്ട്, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Thursday, 13 September 2018


പ്രളയ ദുരിതാശ്വാസ നിധി കൈമാറി
കേരളം കണ്ട പ്രളയ വിപത്തിനെ നേരിടുന്നതിനായി കൈതക്കാട് സ്ക്കുള്‍ വിദ്യാര്‍ത്ഥികള്‍ സമാഹരിച്ച ദുരിതാശ്വാസ നിധി സ്ക്കുള്‍ അസംബ്ളിയില്‍ വിദ്യാര്‍ത്ഥികള്‍ ഹെഡ്മിസ്ട്രസ് ഇന്‍ ചാര്‍ജ് അനിത ടീച്ചര്‍ക്ക് കൈമാറി.
നല്ല പാഠം കോര്‍ഡിനേറ്റര്‍മാരായ ജസീറ ടീച്ചര്‍, അബ്ദുള്‍ സമദ് മാസ്ററര്‍ തുടങ്ങിയവര്‍ നിധി സമാഹരണത്തിന് നേതൃത്വം നല്‍കി.15000/- ഉറുപ്പികയോളം വരുന്ന തുക 12/09/2018 ന് മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടച്ചു.

അക്കാദമിക മാസ്റ്റര്‍ പ്ളാന്‍ നിര്‍വ്വഹണ പദ്ധതിക്ക് തുടക്കമായി
അക്കാദമിക മാസ്ററര്‍ പ്ളാന്‍ നിര്‍വ്വഹണ പദ്ധതിയുടെ ഭാഗമായി ഭാഷ, ഗണിതം തുടങ്ങിയവയില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികളെ കണ്ടെത്തി മുന്നോക്കത്തിലെത്തിക്കുന്നതിന്റെ പ്രവര്‍ത്തന പാക്കേജായ എഴുതാം വായിക്കാം പദ്ധതിക്ക് തുടക്കമായി.
പരിപാടിയുടെ ഉദ്ഘാടനം പി.ടി..പ്രസിഡണ്ട് ടി.കെ ഫൈസലിന്റെ അധ്യക്ഷതയില്‍ വാര്‍ഡ് മെമ്പര്‍ അനുപ് കുമാര്‍ നിര്‍വ്വഹിച്ചു. ഹെഡ്മിസ്ട്രസ് ഇന്‍ചാര്‍ജ് അനിത ടീച്ചര്‍ സ്വാഗതമാശംസിച്ചു. പി.ടി..മെമ്പര്‍മാരായ സുധാകരന്‍, അരീഷ്, ഇബ്രാഹിം തട്ടാനിച്ചേരി തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു. അനിത ടീച്ചര്‍ പദ്ധതി വിശദീകരണം നടത്തി. സ്റ്റാഫ് സെക്രട്ടറി ചന്ദ്രമതി ടീച്ചര്‍ നന്ദി രേഖപ്പെടുത്തി.

Saturday, 25 August 2018



സ്വാതന്ത്ര്യദിനാഘോഷം

ഭാരതത്തിന്റെ എഴുപത്തി രണ്ടാം സ്വാതന്ത്ര്യ ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. സ്ക്കൂള്‍ അസംബ്ലിയില്‍ ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചര്‍ പതാക ഉയര്‍ത്തി.

മാനേജ്മെന്റ് പ്രതിനിധികള്‍, പി.ടി.. ഭാരവാഹികള്‍ തുടങ്ങിയവര്‍ സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്നു.

പതാക നിര്‍മ്മാണം,സ്വാതന്ത്ര്യ ദിനക്വിസ്, ദേശഭക്തിഗാനം, പ്രസംഗം തുടങ്ങിയ മല്‍സരങ്ങള്‍ സംഘടിപ്പിച്ചു.

ചടങ്ങില്‍ വെച്ച് പ്രളയ ദുരിതാശ്വാസ നിധി കുട്ടികള്‍ പി.ടി,.പ്രസിഡണ്ടിന് കൈമാറി. മധുര പലഹാര വിതരണം നടന്നു.

Monday, 6 August 2018


ആഗസ്ത് 6ഹിരോഷിമാ ദിനം

ആഗസ്ത് 6ഹിരോഷിമാ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു.സ്ക്കൂള്‍ അസംബ്ളിയില്‍ യുദ്ധവിരുദ്ധ പ്രതിജ്‍ഞയെടുത്തു.തുടര്‍ന്ന് യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു.
പോസ്റ്റര്‍ രചനാ മല്‍സരവും, പ്രദര്‍ശനവും,ക്വിസ് മല്‍സരം തുടങ്ങിയവ നടത്തി.വിശ്വനാഥന്‍ മാസ്റ്റര്‍, വിജയ ടീച്ചര്‍, ബിന്ദു ടീച്ചര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Saturday, 4 August 2018



പാവനാടകത്തിലൂടെ ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ക്ക്
വര്‍ണ്ണാഭമായ തുടക്കം

കൈതക്കാട് എ.യു.പി.സ്ക്കൂള്‍ 2018-19 അധ്യയന വര്‍ഷത്തില്‍ പാഠ്യ പാഠ്യെതര രംഗത്ത് കൂടുതല്‍ മികവ് ഉറപ്പ് വരുത്താന്‍ രൂപീകരിച്ച വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം ആഗസ്ത് 2 വ്യാഴാഴ്ച്ച ഉച്ചയ്ക് 2 മണിക്ക് കൊവ്വല്‍ സ്ക്കൂള്‍ അധ്യാപകനും, പ്രവര്‍ത്തി പരിചയ റിസോര്‍സ് പേര്‍സണുമായ ശ്രീ.പ്രമോദ് അടുത്തില നിര്‍വ്വഹിച്ചു.

ഉദ്ഘാടനത്തോടനുബന്ധിച്ച് അദ്ദേഹം അവതരിപ്പിച്ച യുദ്ധ വിരുദ്ധ പാവനാടകം കുട്ടികള്‍ക്ക് പുത്തന്‍ അനുഭവമായി.

സീനിയര്‍ അസിസ്റ്റന്റ് അനിത ടീച്ചര്‍ സ്വാഗതമാശംസിച്ചു. പി.ടി.. എക്സിക്യുട്ടീവ് മെമ്പര്‍ അരീഷ് അധ്യക്ഷത വഹിച്ചു. വിജയ ടീച്ചര്‍, പ്രസന്ന ടീച്ചര്‍, ജസീറ ടീച്ചര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സ്റ്റാഫ് സെക്രട്ടറി ചന്ദ്രമതി ടീച്ചര്‍ നന്ദി രേഖപ്പെടുത്തി.

Wednesday, 25 July 2018



ജൂലൈ 21 ചാന്ദ്രദിനം

തുടര്‍ന്ന് ചിത്രപ്രദര്‍ശനം, ശാസ്ത്രക്വിസ് മല്‍സരം,ബഹിരാകാശ യാത്രിക സുനിത വില്യംസിന്റെ ബഹിരാകാശ യാത്രാനുഭവങ്ങളുടെ CD പ്രദര്‍ശനം തുടങ്ങിയവ സംഘടിപ്പിച്ചു.