FLASH NEWS

2018-19 അധ്യയന വര്‍ഷത്തെ ഒന്നു മുതല്‍ ഏഴു വരെ ഇംഗ്ലീഷ്്-മലയാളം മീഡിയം ക്ലാസ്സുകളിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു.........

Tuesday, 8 November 2016


"ക്ലാസ്സില്‍ ഒരു സദ്യ"
നാലാം ക്ലാസ്സിലെ "താളും തകരയും "എന്ന പാഠഭാഗത്തിലെ "ക്ലാസ്സില്‍ ഒരു സദ്യ " പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് കൈതക്കാട് എ.യു.പി. സ്ക്കളിലെ നാലാം ക്ലാസ്സുകാര്‍ സദ്യ ഒരുക്കി. ക്ലാസ്സധ്യാപിക നഫീസത്ത്.ഒ.ടി. യുടെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ മുഴുവന്‍ കുട്ടികളും വീടുകളില്‍ നിന്നും വിഭവങ്ങള്‍ ഒരുക്കി കൊണ്ടുവന്നു. ഈ പ്രവര്‍ത്തനം കുട്ടികള്‍ക്ക് പുതുമയുള്ള ഒരു അനുഭവമായി.

Tuesday, 25 October 2016


അറിയാം രുചിച്ചറിയാം
    ഒന്നാം തരത്തിലെ "മണവും മധുരവും" എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് " ഫ്രൂട്ട് സലാഡ് " എന്നപ്രവര്‍ത്തനത്തിലൂടെ കുട്ടികള്‍ക്ക് വിവിധ തരത്തിലുള്ള പഴങ്ങളുടെ നിറം, മണം, രുചി,എന്നിവ തിരിച്ചറിയാന്‍ സാധിച്ചു. അദ്ധ്യാപകരും, വിദ്യാര്‍ത്ഥികളും വീടുകളില്‍ നിന്ന് കൊണ്ടുവന്ന ആപ്പിള്‍,നാരങ്ങ, മുസമ്പി, നേന്ത്രപ്പഴം, ചെറുപഴം,ഉറുമാമ്പഴം,സപ്പോട്ട, പൈനാപ്പിള്‍, മുന്തിരി തുടങ്ങിയ പഴങ്ങള്‍ ഉപയോഗിച്ച് നടത്തിയ ഈ പ്രവര്‍ത്തനത്തിന് പ്രധാനാധ്യാപിക ശ്രീലത ടീച്ചര്‍,ശൈലജ ടീച്ചര്‍, യമുന ടീച്ചര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Tuesday, 4 October 2016

ഗാന്ധി ജയന്തി


ഗാന്ധി ജയന്തി

രാഷ്ട്രപിതാവിന്റെ ജന്മദിനം വിവിധ പരിപാടികളോടെ സമുചിതമായി ആഘോഷിച്ചു. സ്ക്കൂള്‍ അസംബ്ലി ചേര്‍ന്നു. ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചര്‍ ഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തി. 

ഗാന്ധി ക്വിസ്, പ്രസംഗമല്‍സരം, ചിത്രപ്രദര്‍ശനം തുടങ്ങിയവ നടത്തി.പി.ടി.എ.ഭാരവാഹികളും, മാനേജ്മെന്റ് ഭാരവാഹികളും പരിപാടിയില്‍ സംബന്ധിച്ചു.

ഒരാഴ്ചക്കാലത്തെ ശുചീകരണവാരാഘോഷത്തിന്റെ തുടക്കം കുറിച്ചുകൊണ്ട് സ്ക്കൂളും പരിസരങ്ങളും വൃത്തിയാക്കി. മധുരപലഹാര വിതരണം നടത്തി.

സ്ക്കൂള്‍ കായികമേള 2016-17


സ്ക്കൂള്‍ കായികമേള 2016-17
2016-17 അദ്ധ്യയന വര്‍ഷത്തെ സ്ക്കൂള്‍ കായികമേള 29-09-2016 വ്യാഴാഴ്ച്ച സ്ക്കൂള്‍ ഗ്രൗണ്ടില്‍ വെച്ച് നടന്നു. 

മേളയുടെ ഉദ്ഘാടനം പി.ടി.എ. പ്രസിഡണ്ട് ടി.കെ. ഫൈസലിന്റെ അധ്യക്ഷതയില്‍ പ്രശസ്ത ഫൂട്ബാള്‍ താരം റഫീഖ് പടന്ന നിര്‍വ്വഹിച്ചു. ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചര്‍ സ്വാഗതമാശംസിച്ചു. ലത്തീഫ് നീലഗിരി, ഇബ്രാഹിം തട്ടാനിച്ചേരി, അരീഷ് തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു. ചന്രമതി ടീച്ചര്‍ നന്ദി രേഖപ്പെടുത്തി. 
നാല് ഹൗസുകളായി തിരിച്ച് നടത്തിയ മേളയില്‍ മുഴുവന്‍ കുട്ടികളും പങ്കെടുത്തു. വിജയികള്‍ക്ക് പി.ടി.എ. പ്രസിഡണ്ട് ടി.കെ. ഫൈസല്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
കായികമേളയില്‍ 141 പോയിന്റ് നേടിക്കൊണ്ട് യെല്ലോ ഹൗസ് ഒന്നാം സ്ഥാനവും, 130 പോയിന്റ് നേടിക്കൊണ്ട് ബ്ലൂ ഹൗസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

Tuesday, 13 September 2016


ഓണാഘോഷം

പരിപാടിയുടെ ഉദ്ഘാടനം പി.ടി.എ.പ്രസിഡണ്ട് ടി.കെ.ഫൈസലിന്റെ അദ്ധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.എ.ജി.സി.മ്പഷീര്‍ നിര്‍വ്വഹിച്ചു. ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചര്‍ സ്വാഗതമാശംസിച്ചു. വാര്‍ഡ് മെമ്പര്‍ അനൂപ് കുമാര്‍, ഇമ്പ്രാഹിം തട്ടാനിച്ചേരി,കുഞ്ഞമ്പ്ദുള്ള.ഇ.കെ, അമ്പ്ദുള്‍ സമദ്.ഇ.കെ,അനിത ടീച്ചര്‍, തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു. ചന്രമതി ടീച്ചര്‍ നന്ദി രേഖപ്പെടുത്തി.


തുടര്‍ന്ന് കുട്ടികള്‍ക്കായി പൂക്കളമല്‍സരം, മ്പലൂണ്‍ ഫൈറ്റിംഗ്, മിഠായി പെറുക്കല്‍, ചാക്ക് റെയ്സ്, കുപ്പിയില്‍ വെള്ളം നിറയ്ക്കല്‍, മ്യൂസിക്കല്‍ ഹാറ്റ്, തുടങ്ങിയ രസകരമായ മല്‍സരങ്ങള്‍ നടത്തി.

രക്ഷിതാക്കളുടെയും, നാട്ടുകാരുടെയും ,
അദ്ധ്യാപകരുടെയും സഹകരണത്തോടെ വിദവസമൃദ്ധമായ ഓണസദ്യ ഒരുക്കി. മല്‍സര വിജയികള്‍ക്ക്
മാനേജര്‍ ഇമ്പ്രഹിം ഹാജി സമ്മാനങ്ങള്‍ വിതരണം ചെയ്തു.


പയര്‍ പ്രദര്‍ശനം
രാജ്യാന്തര പയര്‍ വര്‍ഷത്തോടനുമ്പന്ധിച്ച് സ്ക്കൂളില്‍ വൈവിധ്യതരം പയറുകളുടെ പ്രദര്‍ശനം നടത്തി. പയറിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള വിവരണങ്ങള്‍ പ്രദര്‍ശിപ്പിച്ചു. വിവിധതരം പയറുകളോടൊപ്പം പയറുല്‍പന്നങ്ങളും, പയര്‍ വിദവങ്ങളും പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. സയന്‍സ് ക്ലമ്പിന്റെ ആദിമുഖ്യത്തില്‍ നടന്ന ഈ പ്രവര്‍ത്തനത്തില്‍ പ്രസന്ന ടീച്ചര്‍, ജസീറ ടീച്ചര്‍ തുടങ്ങിയവര്‍ നേതൃത്വം
നല്‍കി.