FLASH NEWS

2018-19 അധ്യയന വര്‍ഷത്തെ ഒന്നു മുതല്‍ ഏഴു വരെ ഇംഗ്ലീഷ്്-മലയാളം മീഡിയം ക്ലാസ്സുകളിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു.........

Friday, 23 June 2017


വായനാദിനം ആചരിച്ചു.


തുടര്‍ന്ന് ലൈമ്പ്രറി പുസ്തക വിതരണം നടത്തി. വാരാചരണത്തിന്റെ ഭാഗമായി പുസ്തക പ്രദര്‍ശനം, വായനാ മല്‍സരം, സാഹിത്യ ക്വിസ്, സാഹിത്യകാരന്‍മാരെ പരിചയപ്പെടല്‍, കഥാരചന, പുസ്തകാസ്വാദനം തുടങ്ങിയ പരിപാടികള്‍ ഒരാഴ്ചക്കാലം സംഘടിപ്പിക്കുന്നതിനും തുടക്കമായി.

Wednesday, 7 June 2017


ജൂണ്‍ 5 ലോകപരിസ്ഥിതി ദിനം

ഓരോ പൗരനും സമഗ്ര മാറ്റം ഉള്‍ക്കൊണ്ട് പ്രകൃതി പരിപാലകരായി മാറാന്‍ കഴിയട്ടെ എന്ന് ടീച്ചര്‍ ആശംസിച്ചു. പ്രകൃതിയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ , പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം തുടങ്ങിയവ മാനേജര്‍ എം.സി.ഇബ്രാഹിം ഹാജി സംസാരിച്ചു.
തുടര്‍ന്ന് മുഴുവന്‍ കുട്ടികള്‍ക്കും വൃക്ഷത്തൈ വിതരണം ചെയ്തു. സ്ക്കൂള്‍ വളപ്പിലും, പരിസര പ്രദേശങ്ങളിലും വൃക്ഷത്തൈകള്‍ നട്ടു. പരിസ്ഥിതി ദിന ക്വിസ് , പോസ്റ്റര്‍ രചനാ മല്‍സരം എന്നിവ സംഘടിപ്പിച്ചു. പരിസ്ഥിതി ക്ലബ്ബ് രൂപീകരിച്ചു. വൃക്ഷത്തൈകള്‍ സംരക്ഷിക്കുന്നതിന് വിദ്യാര്‍ത്ഥികളെ ഗ്രൂപ്പുകളാക്കി ചുമതലകള്‍ നല്‍കി.
 

Tuesday, 6 June 2017


പ്രവേശനോല്‍സവം - 2017-18

മുതിര്‍ന്ന ക്ലാസ്സിലെ കുട്ടികളുടെ നേതൃത്വത്തില്‍ നടന്ന പ്രവേശനോല്‍സവ ഘോഷയാത്രയില്‍ പ്രവേശനോല്‍സവ ഗാനം ആലപിച്ചു കൊണ്ട് അക്ഷരലോകത്തേക്ക് കുരുന്നുകളെ സ്വാഗതം ചെയ്തു.
പ്രവേശനോല്‍സവത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചര്‍ സ്വാഗതം ആശംസിച്ചു. പി.ടി.എ പ്രസിഡണ്ട് ടി.കെ. ഫൈസലിന്റെ അദ്ധ്യക്ഷതയില്‍ കൈതക്കാട് ജമായത്ത് സെക്രട്ടറി പി.വി.സി.മുഹമ്മദ് കുഞ്ഞി ഹാജി ഉദ്ഘാടനം നിര്‍വ്വഹിച്ചു. മാനേജ്മെന്റ് ഭാരവാഹികളും , പി.ടി.എ. മെമ്പര്‍മാരും ആശംസകളര്‍പ്പിച്ചു.

ഗ്രീന്‍ പ്രോട്ടോകോളിന്റെ ഭാഗമായി പി.ടി.എ. ഏര്‍പ്പെടുത്തിയ ഉച്ച ഭക്ഷണത്തിനുള്ള സ്റ്റീല്‍ പ്ലേറ്റുകളും, ഗ്ലാസ്സുകളും ലത്തീഫ് നീലഗിരി കുട്ടികള്‍ക്ക് വിതരണം ചെയ്തു.

തുടര്‍ന്ന് മധുരപലഹാര വിതരണം നടത്തി. സ്റ്റാഫ് സെക്രട്ടറി ചന്രമതി ടീച്ചര്‍ നന്ദി പ്രകാശിപ്പിച്ചു.


Wednesday, 22 March 2017


ഗണിതോല്‍സവം 2017

എസ്.എസ്.എ.യുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന സ്ക്കൂള്‍ തല ഗണിതോല്‍സവം കൈതക്കാട് എ.യു.പി.സ്ക്കൂളില്‍ 20/03/2017 തിങ്കളാഴ്ച വിപുലമായി നടത്തി. 
ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചരുടെ അധ്യക്ഷതയില്‍ പി.ടി.എ.പ്രസിഡണ്ട് ടി.കെ.ഫൈസല്‍ ഉദ്ഘാടനം ചെയ്തു.

അതുപോലെ ഗണിത കളികള്‍, ഗണിത മാജിക്, പഠനോപകരണ നിര്‍മ്മാണങ്ങള്‍ എന്നിവയും നടത്തി.

തുടര്‍ന്ന് രക്ഷിതാക്കളുടെ പങ്കാളിത്തത്തോടു കൂടി ഉത്പന്നങ്ങളുടെ പ്രദര്‍ശനവും നടത്തി.


Monday, 20 March 2017



വാര്‍ഷികാഘോഷവും
പൂര്‍വ്വ വിദ്യാര്‍ത്ഥിസംഗമവും

ഇന്റലക്ച്ചുവല്‍ സ്കോളര്‍ഷിപ്പ് നേടിയ മെഹബൂബ് മുല്ലയ്ക്കുള്ള ഉപഹാരം മുന്‍ മാനേജര്‍ ലത്തീഫ് നീലഗിരിയും നല്‍കുകയുണ്ടായി.
 
സ്ക്കൂളിലേക്കുള്ള വാട്ടര്‍ കൂളര്‍ സമര്‍പ്പണം ശ്രീ.അബ്ദുള്‍ ഖാദര്‍ ഹാജി നിര്‍വ്വഹിച്ചു. 2016 ലെ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ കൈതക്കാട് പ്രദേശത്ത് നിന്നും മികച്ച വിജയം നേടിയ സ്ക്കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥിനി ഫസ്മിയ. എ.ക്കുള്ള ഉപഹാരം മുന്‍ മാനേജര്‍ അബ്ദുള്‍ ഷുക്കൂര്‍ ഹാജിയും, ഓരോ ക്ലാസ്സിലെയും നികച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള സമ്മാനദാനം കെ.ടി.ഐ.ജെ.സെക്രട്ടറി ശ്രീ. പി.വി.സി. മുഹമ്മദ് കുഞ്ഞി ഹാജിയും നിര്‍വ്വഹിച്ചു.
 
ഉപജില്ലാ മേളകളില്‍ വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കേറ്റ് വിതരണം ശ്രീ.എസ്.എ.ശിഹാബും, മികച്ച ശാസ്ത്ര വിദ്യാര്‍ത്ഥിക്കുള്ള ഇ. കുഞ്ഞി കൃഷ്ണന്‍ നമ്പി മാസ്റ്റര്‍ സ്മാരക എന്‍ഡോവ്മെന്റ് വിതരണം മുഷ്രിഫ.ടി.കെ യ്ക്ക് ശ്രീ. ഒ. രാജഗോപാലന്‍ മാസ്റ്റരും, സ്ക്കൂളിലെ മികച്ച വിദ്യാര്‍ത്ഥിക്കുള്ള ടി.വി.രാജീവന്‍ മാസ്റ്റര്‍ സ്മാരക എന്‍ഡോവ്മെന്റ് വിതരണം ഷാരൂണിന് ശ്രീമതി. അനിത ടീച്ചരും നിര്‍വ്വഹിച്ചു.
ശ്രീ. ഇബ്രാഹിം തട്ടാനിച്ചേരി, ശ്രീമതി,ഉഷ.യു, അരീഷ്. പി.പി, എ.സീ.ഷെരീഫ്, ശ്രീമതി,വിജയ. കെ തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു. ശ്രീമതി. ചന്ദ്രമതി ടീച്ചര്‍ നന്ദി രേഖപ്പെടുത്തി. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും നടന്നു.
 

Wednesday, 15 March 2017


പഞ്ചായത്ത് തല മികവുല്‍സവം

2016-17 അദ്ധ്യന വര്‍ഷത്തെ പഞ്ചായത്ത് തല മികവുല്‍സവം 11/3/2017 ശനിയാഴ്ച കൈതക്കാട് സ്ക്കൂളില്‍ വെച്ച് നടന്നു.

ബി.പി.ഒ. നാരായണന്‍ മാസ്ററര്‍ ആമുഖ ഭാഷണം നടത്തി.മാനേജര്‍ ഇബ്രാഹിം ഹാജി, ടി.കെ.ഫൈസല്‍, എസ്. എ. ശിഹാബ്, ഇബ്രാഹിം തട്ടാനിച്ചേരി,തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു.
 
വിജയ ടീച്ചര്‍ നന്ദി രേഖപ്പെടുത്തി. പത്ത് സ്ക്കൂളുകള്‍ വികവ് അവതരണം നടത്തി. ബി.ആര്‍.സി. കോര്‍ഡിനേറ്റര്‍ സ്നേഹലത നേതൃത്വം നല്‍കി. 
 
പവര്‍ പോയിന്റ് പ്രസന്റേഷന്‍, പാനല്‍ പ്രദര്‍ശനം,ചര്‍ച്ച തുടങ്ങിയവയ്ക്ക് ശേഷം എസ്.എസ്.എ.ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഗംഗാധരന്‍ മാസ്റ്റര്‍ ക്രോഡീകരണം നടത്തി.