FLASH NEWS

വിദ്യാലയത്തില്‍ സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിക്കുന്നു.ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രം നൃത്ത സംഗീത ശില്പം മുപ്പതോളം കുട്ടികള്‍ ചേര്‍ന്ന് അവതരിപ്പിക്കുന്നു.

Tuesday, 12 September 2017


ഓണാഘോഷം- 2017
കൈതക്കാട് ഏ.യു.പി.സ്ക്കൂള്‍ പി.ടി.എ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ ഓണാഘോഷം 31/08/2017 ന് സ്ക്കൂളില്‍ വെച്ച് നടത്തി.
പരിപാടിയുടെ ഉദ്ഘാടനം പി.ടി.എ പ്രസിഡണ്ട് ടി.കെ. ഫൈസലിന്റെ അധ്യക്ഷതയില്‍ ചെറുവത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. മാധവന്‍ മണിയറ നിര്‍വ്വഹിച്ചു.

പി.ടി.. ഭാരവാഹികളും, മാനേജ്മെന്റ് ഭാരവാഹികളും പരിപാടിയില്‍ സംബന്ധിച്ചു. ചടങ്ങില്‍ വെച്ച് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ മാധവന്‍ മണിയറ സ്ക്കൂള്‍ ഡയറി കുട്ടികള്‍ക്ക് കൈമാറി.

തുടര്‍ന്ന് പൂക്കളമല്‍സരവും ഓണക്കളികളും നടത്തി. രക്ഷിതാക്കളുടെയും നാട്ടുകാരുടെയും അധ്യാപകരുടെയും സഹകരണത്തോടെ വിഭവ സമൃദ്ധമായ ഓണസദ്യ ഒരുക്കി.

Thursday, 24 August 2017ചിങ്ങം ഒന്ന് കര്‍ഷകദിനം
ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പുത്തന്‍ പ്രതീക്ഷകളുമായി ചിങ്ങം ഒന്ന് കര്‍ഷകദിനം ആചരിച്ചു. കാര്‍ഷിക സംസ്കൃതിയുടെ ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മ്മകള്‍ അയവിറക്കി സ്ക്കൂളിലെ കാര്‍ഷിക ക്ലബ്ബിന്റെ നേതൃത്വത്തില്‍ കൃഷിയുടെ മഹത്വം ആഴത്തിലറയാനുള്ള പരിപാടികള്‍ സംഘടിപ്പിച്ചു.
പിലിക്കോട് പഞ്ചായത്തിലെ പരമ്പരാഗത കര്‍ഷകനായ ശ്രീ. അമ്പാടിയെ ആദരിച്ചു. തുടര്‍ന്ന് പണ്ടത്തെ കൃഷിരീതിയെക്കുറിച്ചും, നൂതന കൃഷി രീതികളെക്കുറിച്ചും ശ്രീ. അമ്പാടി കുട്ടികളുമായി ഏറെ നേരം സംവദിച്ചു.
വിളവിന്റെ സമൃദ്ധിക്കാവശ്യമായ മുന്‍കരുതലുകളും വിള പരിചരണവും വിശദമാക്കി അദ്ദേഹം കൃഷിയറിവുകള്‍ പങ്കുവെച്ചു. സീനിയര്‍ അസിസ്റ്റന്റ് അനിത ടീച്ചര്‍, പി.ടി,. പ്രസിഡണ്ട് ടി.കെ.ഫൈസല്‍ എന്നിവര്‍ സംബന്ധിച്ചു. ക്ലബ്ബ് കണ്‍വീനര്‍ സമദ് മാസ്റ്റര്‍ നന്ദി പ്രകാശിപ്പിച്ചു.

Sunday, 20 August 2017


സ്വാതന്ത്ര്യ ദിനാഘോഷം
ഭാരത്തിന്റെ എഴുപതാം സ്വാതന്ത്ര്യ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചര്‍ പതാക ഉയര്‍ത്തി. സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്നു.
ആഘോഷ പരിപാടിയുടെ ഉദ്ഘാടനം പി.ടി..പ്രസിഡണ്ട് ടി.കെ. ഫൈസലിന്റെ അദ്ധ്യക്ഷതയില്‍ മാനേജര്‍ ഇന്‍ ചാര്‍ജ് ലത്തീഫ് നീലഗിരി നിര്‍വ്വഹിച്ചു.
ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചര്‍ സ്വാഗതമാശംസിച്ചു. മാനേജ്മെന്റ് ഭാരവാഹികളും പി.ടി..ഭാരവാഹികളും ആശംസകളര്‍പ്പിച്ചു.
സ്റ്റാഫ് സെക്രട്ടറി ചന്ദ്രമതി ടീച്ചര്‍ നന്ദി രേഖപ്പെടുത്തി. വിവിധ മല്‍സരങ്ങളില്‍ വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു.
ഗൗരീ ലക്ഷമി, അതുല്യ എന്നീ കുട്ടികള്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തെക്കുറിച്ച് സംസാരിച്ചു. തുടര്‍ന്ന്
ദേശഭക്തി ഗാന മല്‍സരം,ക്വിസ് മല്‍സരം, പതാക നിര്‍മ്മാണം തുടങ്ങിയവ സംഘടിപ്പിച്ചു.
1498 മുതല്‍ 1947 വരെയുള്ള ഇന്ത്യന്‍ സ്വാതന്ത്യ സമര ചരിത്രത്തിലെ പ്രധാന സമര മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ട് മുപ്പതോളം വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നവതരിപ്പിച്ച''ഭാരതീയം ഡോക്യൂ ഡ്രാമ " ശ്രദ്ധേയമായി.
വാസ്കോഡ ഗാമയും സാമൂതിരി രാജാവും തമ്മിലുള്ള സംഗമത്തിനും തുടര്‍ന്നുള്ള സമരമുഹൂര്‍ത്തങ്ങള്‍ക്കും നാടകത്തിന്റെ രുചിഭേദം പകര്‍ന്ന് അവതരിപ്പിച്ചപ്പോള്‍ കാഴ്ചക്കാര്‍ക്ക് അത് വേറിട്ട അനുഭവമായി.
പ്രശസ്ത നാടക പ്രവര്‍ത്തകന്‍ ഉദിനൂര്‍ ഒ.പി. ചന്ദ്രന്‍ അണിയിച്ചൊരുക്കിയതാണ് ഭാരതീയം.തുടര്‍ന്ന് പായസ വിതരണം നടത്തി.