FLASH NEWS

2018-19 അധ്യയന വര്‍ഷത്തെ ഒന്നു മുതല്‍ ഏഴു വരെ ഇംഗ്ലീഷ്്-മലയാളം മീഡിയം ക്ലാസ്സുകളിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു.........

SCHOOL VISITORS


ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ വിദ്യാലയം സന്ദര്‍ശിച്ചു

2016-17 അദ്ധ്യയന വര്‍ഷത്തെ വാര്‍ഷിക വിദ്യാലയ പരിശോധനയുടെ ഭാഗമായി 13/02/2017 തിങ്കളാഴ്ച്ച ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ടി.എം. സദാനന്ദന്‍ മാസ്റ്റരും, ഡയറ്റ് ലക്ചറര്‍ രാമചന്ദ്രന്‍ മാസ്റ്റരും വിദ്യാലയം സന്ദര്‍ശിച്ചു. മുഴുവന്‍ ക്ലാസ്സുകളും നിരീക്ഷിച്ച് അക്കാദമിക നിലവാരം വിലയിരുത്തി. ക്ലാസ്സുകള്‍ സക്രിയമാക്കാന്‍ കൂടുതല്‍ പഠനോപകരണങ്ങള്‍ ഉപയോഗിക്കണമെന്ന് നിര്‍ദേശിച്ചു.
  
ഭൗതിക സാഹചര്യങ്ങള്‍ വേണ്ടുന്ന തരത്തില്‍ ഉപയോഗപ്പെടുത്താന്‍ മാനേജ്മെന്‍റ് കമ്മിറ്റിയുമായി എ..ഒ വിന്റെ നേതൃത്വത്തില്‍ സംസാരിക്കാനുള്ള വേദിയൊരുക്കണമെന്നും, ഗൃഹസന്ദര്‍ശനം നടത്തി അദ്ധ്യാപകരും രക്ഷിതാക്കളുമായുള്ള ബന്ധം ഊട്ടി ഉറപ്പിക്കുന്നതിലൂടെ കുട്ടികളുടെ അക്കാദമിക നിലവാരം ഉയര്‍ത്താന്‍ സാധിക്കുമെന്നും അഭിപ്രായപ്പെട്ടു.

  ഐ എസ് എം സ്ക്കുള്‍ സന്ദര്‍ശിച്ചു

2015-16 അദ്ധ്യയനവര്‍ഷത്തെ സ്ക്കൂള്‍ പാഠ്യപ്രവര്‍ത്തനം വിലയിരുത്തുന്നതിനായി ചെരുവത്തൂര്‍ ഉപജില്ല ഓഫീസര്‍ കെ.പി.പ്രകാശ്കുമാര്‍ മാസ്റ്റരും കാസറഗോഡ് ഡയറ്റ് സീനിയര്‍ ലക്ചറര്‍ പുരുഷോത്തമന്‍ മാസ്റ്റരും ഐ എസ് എം ന്റെ ഭാഗമായി 13-01-2016 ബുധനാഴ്ച സ്ക്കൂള്‍ സന്ദര്‍ശിച്ചു. സ്ക്കൂള്‍ അസംബ്ലിയില്‍ ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ വിദ്യാരംഗം വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
 എല്‍.പി യു.പി. ക്ലാസ്സുകള്‍ പരിശോധിച്ച് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി. സ്ക്കൂളിന്റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഭൗതിക സാഹചര്യം ഒരുക്കുന്നതിനായി മാനേജ്മെന്റ്, പി.ടി.എ ഭാരവാഹികളുമായി എ.ഇ.ഒ വിന്റെ അദ്ധ്യക്ഷതയില്‍ ചര്‍ച്ച നടത്താനും നിര്‍ദ്ദേശിച്ചു

ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ വിദ്യാലയം സന്ദര്‍ശിച്ചു

"സാക്ഷരം 2014” പദ്ധതി പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശ്രീ കെ പി പ്രകാശന്‍ മാസ്റ്ററുടെ നേതൃത്വത്തിലുള്ള മോണിറ്ററിംഗ് ടീം 19.08.2014 ചൊവ്വാഴ്ച വൈകുന്നേരം 5മണിക്ക് വിദ്യാലയം സന്ദര്‍ശിച്ചു. വൈകുന്നേരം 4മണിമുതല്‍ 5മണിനരെ നടക്കുന്ന പഠന പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുകയും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു.

No comments:

Post a Comment