FLASH NEWS

2018-19 അധ്യയന വര്‍ഷത്തെ ഒന്നു മുതല്‍ ഏഴു വരെ ഇംഗ്ലീഷ്്-മലയാളം മീഡിയം ക്ലാസ്സുകളിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു.........

Saturday 25 August 2018



സ്വാതന്ത്ര്യദിനാഘോഷം

ഭാരതത്തിന്റെ എഴുപത്തി രണ്ടാം സ്വാതന്ത്ര്യ ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. സ്ക്കൂള്‍ അസംബ്ലിയില്‍ ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചര്‍ പതാക ഉയര്‍ത്തി.

മാനേജ്മെന്റ് പ്രതിനിധികള്‍, പി.ടി.. ഭാരവാഹികള്‍ തുടങ്ങിയവര്‍ സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്നു.

പതാക നിര്‍മ്മാണം,സ്വാതന്ത്ര്യ ദിനക്വിസ്, ദേശഭക്തിഗാനം, പ്രസംഗം തുടങ്ങിയ മല്‍സരങ്ങള്‍ സംഘടിപ്പിച്ചു.

ചടങ്ങില്‍ വെച്ച് പ്രളയ ദുരിതാശ്വാസ നിധി കുട്ടികള്‍ പി.ടി,.പ്രസിഡണ്ടിന് കൈമാറി. മധുര പലഹാര വിതരണം നടന്നു.

Monday 6 August 2018


ആഗസ്ത് 6ഹിരോഷിമാ ദിനം

ആഗസ്ത് 6ഹിരോഷിമാ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു.സ്ക്കൂള്‍ അസംബ്ളിയില്‍ യുദ്ധവിരുദ്ധ പ്രതിജ്‍ഞയെടുത്തു.തുടര്‍ന്ന് യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു.
പോസ്റ്റര്‍ രചനാ മല്‍സരവും, പ്രദര്‍ശനവും,ക്വിസ് മല്‍സരം തുടങ്ങിയവ നടത്തി.വിശ്വനാഥന്‍ മാസ്റ്റര്‍, വിജയ ടീച്ചര്‍, ബിന്ദു ടീച്ചര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Saturday 4 August 2018



പാവനാടകത്തിലൂടെ ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ക്ക്
വര്‍ണ്ണാഭമായ തുടക്കം

കൈതക്കാട് എ.യു.പി.സ്ക്കൂള്‍ 2018-19 അധ്യയന വര്‍ഷത്തില്‍ പാഠ്യ പാഠ്യെതര രംഗത്ത് കൂടുതല്‍ മികവ് ഉറപ്പ് വരുത്താന്‍ രൂപീകരിച്ച വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം ആഗസ്ത് 2 വ്യാഴാഴ്ച്ച ഉച്ചയ്ക് 2 മണിക്ക് കൊവ്വല്‍ സ്ക്കൂള്‍ അധ്യാപകനും, പ്രവര്‍ത്തി പരിചയ റിസോര്‍സ് പേര്‍സണുമായ ശ്രീ.പ്രമോദ് അടുത്തില നിര്‍വ്വഹിച്ചു.

ഉദ്ഘാടനത്തോടനുബന്ധിച്ച് അദ്ദേഹം അവതരിപ്പിച്ച യുദ്ധ വിരുദ്ധ പാവനാടകം കുട്ടികള്‍ക്ക് പുത്തന്‍ അനുഭവമായി.

സീനിയര്‍ അസിസ്റ്റന്റ് അനിത ടീച്ചര്‍ സ്വാഗതമാശംസിച്ചു. പി.ടി.. എക്സിക്യുട്ടീവ് മെമ്പര്‍ അരീഷ് അധ്യക്ഷത വഹിച്ചു. വിജയ ടീച്ചര്‍, പ്രസന്ന ടീച്ചര്‍, ജസീറ ടീച്ചര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സ്റ്റാഫ് സെക്രട്ടറി ചന്ദ്രമതി ടീച്ചര്‍ നന്ദി രേഖപ്പെടുത്തി.