FLASH NEWS

2018-19 അധ്യയന വര്‍ഷത്തെ ഒന്നു മുതല്‍ ഏഴു വരെ ഇംഗ്ലീഷ്്-മലയാളം മീഡിയം ക്ലാസ്സുകളിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു.........

Sunday 31 July 2016


"സുപ്രഭാത" ത്തിനും തുടക്കമായി
പുതുതലമുറയെ വായനാലോകത്തേക്ക് തിരിച്ചുകൊണ്ടു വരുന്നതിനായി പത്രവായന പ്രോല്‍സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കൈതക്കാട് സ്ക്കൂളില്‍ സുപ്രഭാതം ദിനപത്രം എത്തിക്കുന്നതിന് തുടക്കമായി. സ്ക്കൂള്‍ അസംബ്ലിയില്‍ പി.ടി.. പ്രസിഡണ്ട് ടി.കെ. ഫൈസലിന്റെ നേതൃത്വത്തില്‍ സ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പത്രം നല്‍കിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം തട്ടാനിച്ചേരി,ഷാഹുല്‍ ഹമീദ്,അഷ്റഫ്.വി.കെ.,അബ്ദുല്‍ നാസര്‍ ഫൈസി, അബ്ദുള്‍ റഹിമാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Tuesday 26 July 2016


ഇക്കോ ക്ലബ്ബ് ഉദ്ഘാടനം ചെയ്തു.
കൈതക്കാട് എ.യു.പി. സ്ക്കൂള്‍ ഇക്കോ ക്ലബ്ബിന്റെ ഉദ്ഘാടനം 26/07/2016ചൊവ്വാഴ്ച്ച ഉച്ചയ്ക് 2 മണിക്ക് വലിയപറമ്പ് കൃഷി ഓഫീസര്‍ ശ്രീ. പവിത്രന്‍ നിര്‍വ്വഹിച്ചു. ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചര്‍ സ്വാഗതമാശംസിച്ചു. കൃഷി അസിസ്റ്റന്റുമാരായ ബാബു,ജ്യോതിക എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. ഇക്കോ ക്ലബ്ബ് കണ്‍വീനര്‍ സമദ് മാസ്റ്റര്‍ നന്ദി പ്രകാശിപ്പിച്ചു.
ചെറുവത്തൂര്‍ കൃഷി ഭവന്‍ നേതൃത്വം നല്‍കിയ പരിപാടിയില്‍ കൃഷി ഓഫീസര്‍ ശ്രീ. പവിത്രന്‍ അന്താരാഷ്ട്ര പയര്‍ വര്‍ഷത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും കാര്‍ഷിക വിളകളെക്കുറിച്ചും ക്ലാസ്സെടുത്തു. ബഡ്ഡിംഗ്,ഗ്രാഫ്റ്റിംഗ്, ജൈവ കൃഷി,ജൈവ കീട നാശിനി യുടെ ഉപയോഗം തുടങ്ങിയവയെക്കുറിച്ചുള്ള ക്ലാസ്സ് കുട്ടികള്‍ക്ക് വളരെ ഗുണകരമായി.

Sunday 24 July 2016


വിദ്യാരംഗം ഉദ്ഘാടനം ചെയ്തു
കൈതക്കാട് എ.യു.പി.സ്ക്കൂളില്‍ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം 22/07/2016 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് പൂര്‍വ്വ വിദ്യാര്‍ത്ഥിയും, യുവ എഴുത്തുകാരിയും,തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജ് മലയാളം അധ്യാപികയുമായ റുബീന കൈതക്കാട് നിര്‍വ്വഹിച്ചു.
പ്രസ്തുത ചടങ്ങില്‍ ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചര്‍ സ്വാഗത ഭാഷണം നടത്തി. പി.ടി.. പ്രസിഡണ്ട് ടി.കെ.ഫൈസല്‍ അധ്യക്ഷത വഹിച്ചു.പി.ടി..ഭാരവാഹികളായ ഇബ്രാഹിം തട്ടാനിച്ചേരി, അരീഷ്,സജിത.പി.പി.പി, തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു. വിദ്യാരംഗം കണ്‍വീനര്‍ വിജയ ടീച്ചര്‍ നന്ദി രേഖപ്പെടുത്തി.
തുടര്‍ന്ന് വിദ്യാരംഗം കലാ സാഹിത്യ വേദി ക്ലബ്ബ് വിദ്യാര്‍ത്ഥികള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.

ചാന്ദ്രദിനം


ജുലൈ 21 ചാന്രദിനം
ചാന്രദിനം വിവിധ പരിപാടികളോടെ ആചരിച്ചു. സ്ക്കൂള്‍ അസംബ്ലിയില്‍ ചാന്രദിനത്തെക്കുറിച്ച് പ്രസന്ന ടീച്ചര്‍ വിശദീകരിച്ചു
തുടര്‍ന്ന് ചിത്രപ്രദര്‍ശനം, ശാസ്ത്ര ക്വിസ് മല്‍സരം,ചാന്രമനുഷ്യനുമായി അഭിമുഖം, സുനിത വില്ല്യംസിന്റെ
ബഹിരാകാശ യാത്രാനുഭവങ്ങളുടെ CD പ്രദര്‍ശനം തുടങ്ങിയവ സംഘടിപ്പിച്ചു.

Thursday 14 July 2016

ജനറല്‍ ബോഡി


PTA ജനറല്‍ ബോഡി യോഗം 2016-17
2016-17 അധ്യയന വര്‍ഷത്തെ PTA
ജനറല്‍ബോഡി യോഗം 12/07/2016 ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് സ്ക്കൂളില്‍ വെച്ച് നടന്നു. പുതിയ അധ്യയന വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.
പി.ടി.എ പ്രസിഡണ്ടായി ടി.കെ.ഫൈസലിനെയും വൈസ് പ്രസിഡണ്ടായി ഇബ്രാഹിം തട്ടാനിച്ചേരിയെയും മദര്‍ പി.ടി.എ പ്രസിഡണ്ടായി നയന സുരേഷിനെയും തെരഞ്ഞെടുത്തു.

ജനസംഖ്യാ ദിനം


ജൂലായ് -11 ലോക ജനസംഖ്യാ ദിനം

സ്ക്കൂളില്‍ ലോകജനസംഖ്യാദിനം വിവിധ പരിപാടികളോടെ ആചരിച്ചു. സ്ക്കൂള്‍ അസംബ്ലിയില്‍ ജനസംഖ്യാദിനത്തിന്റെ പ്രാധാന്യത്തെകുറിച്ച് ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചര്‍ വിശദീകരിച്ചു. ക്വിസ് മത്സരം, പോസ്റ്റര്‍ രചന തുടങ്ങിയ പരിപാടികള്‍ തുടര്‍ന്ന് നടന്നു.